KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

 കെസിബിസി പ്രത്യേക സമ്മേളനം പിഒസിയില്‍ നടന്നു

കെസിബിസി പ്രത്യേക സമ്മേളനം പിഒസിയില്‍ നടന്നു

കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് പിഒസിയില്‍ വച്ച് നടന്നു.\nമുന്‍ നിശ്ചയപ്രകാരം നടന്ന പ്രത്യേക സമ്മേളനത്തില്‍, ദളിത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന\nപ്രതിസന്ധികള്‍, തീരദേശവാസികളും മല്‍സ്യ തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍,\nകേരളത്തിന്‍റെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ഈ കാലഘട്ടത്തിലെ\nചില പ്രത്യേക പ്രതിസന്ധികളും അനാവശ്യ വിവാദങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. സാമൂഹികതിന്മകള്‍ക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്നും സ്വീകരിക്കുമെന്നും, സാമുദായിക സൗഹാര്‍ദ്ദ\nത്തിനായി മുമ്പെന്നതുപോലെ നിലകൊള്ളുമെന്നും അഭിവന്ദ്യ പിതാക്കന്മാര്‍ ഒറ്റക്കെട്ടായി പ്രഖ്യാ\nപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാരില്‍സാധാരണക്കാരായ മലയോര കര്‍ഷകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ക്ക് നീതിനട\nത്തിക്കൊടുക്കണമെന്നും, ദളിത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ ഇടപെ\nടണമെന്നും കെസിബിസി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Jagratha Commission

http://kcbcjagratha.org

Related Posts