മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം റവ. ഡോ. അരുൺ കലമറ്റത്തിൽ പരിശുദ്ധ കന്യകമറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെക്കുറിച്ചുള്ള നിലപാടുകളിൽനിന്ന് സഭ പിന്നോട്ടു പോകുകയാണോ, മാതാവിനെക്കുറിച്ചുള്ള വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാവുന്ന വിധത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. വിശ്വാസപ്രബോധനങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ഏറ്റവും പുതിയ ‘ഡോക്ട്രൈനൽ നോട്ട്’ (പ്രബോധന രേഖ) ആണ് ഈ ചർച്ചകൾക്ക് ആധാരം. ആശങ്കകൾ വിശ്വാസകാര്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ലെയോ പതിനാലാമൻ മാർപാപ്പയുടെ […]