ന്യൂഡൽഹി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ 14 മാറ്റങ്ങൾ നിർദേശിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം പാടെ തള്ളി. ബിജെപി തീരുമാനിച്ചാൽ ബിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ പാസാക്കും. വഖഫ് ഭേഗഗതി ബിൽ സംബന്ധിച്ച ജെപിസിയുടെ അന്തിമറിപ്പോർട്ട് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദംബിക പാൽ പറഞ്ഞു. ഇന്നലെയായിരുന്നു ജെപിസിയുടെ അവസാന യോഗം. […]
ന്യൂഡൽഹി: കാലങ്ങളായി വിവേചനവും അടിച്ചമർത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും മനഃസാക്ഷി സ്വാതന്ത്ര്യവും വീണ്ടും വെട്ടിച്ചുരുക്കാനുള്ള ആർഎസ്എസിന്റെ ഗൂഢശ്രമങ്ങൾ ആശങ്കാജനകമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ). https://kcbcjagratha.org/wp-content/uploads/2025/01/Press-Release-3.pdf ഘർവാപസി ഇല്ലെങ്കിൽ ആദിവാസികൾ ദേശവിരുദ്ധരായി മാറുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞിരുന്നുവെന്ന പേരിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇൻഡോറിൽ നടത്തിയ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വ്യക്തിപരമായ കൂടിക്കാഴ്ചയിൽ പ്രണബ് പറഞ്ഞതായി പറയുന്ന കെട്ടിച്ചമച്ച വിവാദ വാചകങ്ങൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആർഎസ്എസ് മേധാവി പറയാതിരുന്നത് […]Read More
ന്യൂഡൽഹി: കേരളത്തിലെ മുനന്പത്ത് തലമുറകളായി ജീവിക്കുന്ന ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. മുനന്പത്തേതു ക്രിസ്ത്യൻ- മുസ്ലിം പ്രശ്നമല്ലെന്നും ഭരണഘടന അനുശാസിക്കുന്ന നീതിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്നമാണെന്നും സിബിസിഐ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുനന്പം തർക്കത്തിന് സമാധാനപരവും നീതിയുക്തവുമായ പരിഹാരം ഉടൻ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ഭരണഘടനാതത്വങ്ങളാലും പരസ്പര ബഹുമാനത്താലും നയിക്കപ്പെടുന്നതാകണം പരിഹാരം. വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ തുരങ്കം വയ്ക്കുന്ന ഏതു നടപടിയും അന്യായവും എതിർക്കപ്പെടേണ്ടതുമാണ്. കത്തോലിക്കാ സഭയുടെ നിലപാട് മതപരമായ സ്വത്വത്തിൽ വേരൂന്നിയതല്ല. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിലുള്ള […]Read More
ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതി. കേന്ദ്ര ന്യൂനപക്ഷ- പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയെപ്പറ്റി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ വ്യക്തമാക്കി. അനുകൂലമായ സമീപനമാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയുടെ ഇന്ത്യയിലെ ചാരിറ്റി സംഘടനയായ കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. […]Read More
ന്യൂഡൽഹി: ക്രിസ്മസിന് മുന്നോടിയായി ക്രൈസ്തവ എംപിമാരുമായി നടത്തിയ അനൗപചാരിക ചർച്ചകളെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വളച്ചൊടിച്ചതിനെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അപലപിച്ചു. ഇരുപതോളം എംപിമാരുമായി സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തികച്ചും അനൗപചാരികമായാണു ചർച്ച നടത്തിയതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. ചർച്ചകളിലെ ഏതാനും അഭിപ്രായങ്ങൾ മാത്രം പ്രസിദ്ധീകരിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. വാർത്താ ഏജൻസിയായ പിടിഐ നൽകിയ വാർത്ത ഭാഗികവും തെറ്റിദ്ധാരണാജനകവുമാണ്. പങ്കെടുത്തവരിൽ ചില […]Read More
ന്യൂഡൽഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ ചില വ്യവസ്ഥകളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ ഈ മാസം 12ന് സുപ്രീംകോടതിയിൽ വാദം ആരംഭിക്കും. ഇതിനായി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരാണു ബെഞ്ചിലെ മറ്റു ജഡ്ജിമാർ. നിയമം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിലേക്ക് ഈ നിയമം നയിക്കുന്നുവെന്നും ഹർജിക്കാരിൽ പ്രധാനിയായ അശ്വനി കുമാർ ഉപാധ്യായ […]Read More
ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് “മതേതരത്വം’, “സോഷ്യലിസം’ എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതി നടന്നിട്ട് ഏകദേശം 44 വർഷങ്ങൾക്കുശേഷം അതിനെ വെല്ലുവിളിക്കുന്നതിൽ ന്യായീകരണമില്ലെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. 1976ൽ പാസാക്കിയ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതു ചോദ്യം […]Read More
വിജയപുര ജില്ലയ്ക്കു പിന്നാലെ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലും കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദവുമായി വഖഫ്
ബംഗളൂരു: വിജയപുര ജില്ലയ്ക്കു പിന്നാലെ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലും കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദവുമായി വഖഫ് ബോര്‍ഡ്. ജില്ലയിലെ 20 കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വാദി-ഗഡാഗ് റെയില്‍വേ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിക്കു റെയില്‍വേ നഷ്ടപരിഹാരം നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഈ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണു നഷ്ടപരിഹാരം നിഷേധിക്കാന്‍ കാരണമെന്നു വ്യക്തമായത്. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. 2020ലാണ് ഈ കര്‍ഷകരുടെ ഭൂമി റെയില്‍വേ ഏറ്റെടുത്തത്. ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് തങ്ങള്‍ക്ക് വഖഫ് […]Read More
മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎല്‍എമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും അവരില്‍ 106 പേര് ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും സ്വത്രന്ത ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ തന്നെയാണ് ക്രിമിനലുകളുടെ (62) എണ്ണവും കൂടുതല്‍. 2019ല്‍ 272 സ്ഥാനാര്‍ഥികള്‍ നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), മഹാരാഷ്ട്ര ഇലക്ഷന് വാച്ച് എന്നിവര്‍ ചേര്‍ന്ന് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.Read More
ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി: രൂപതയും മെത്രാനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല [The Archbishop Patriarch Of Goa, Daman & Diu vs State Information Commission, August 18, 2023] ഗോവ ആർച്ച് ബിഷപ്പും ഗോവ അതിരൂപത പാത്രിയാർക്കൽ ട്രിബ്യൂണലും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഗോവ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ 2014 ലെ ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് വിധി പ്രസ്താവിച്ചു. മെത്രാന്റെ […]Read More