നിഷ ജോസ് സൈക്കോളജിസ്റ്റ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയിൽ ചെറുപ്രായക്കാരായ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയുമിടയിൽ കുത്തനെ ഉയരുന്ന അക്രമ വാസനയും ആത്മഹത്യാ പ്രവണതകളും അതുമൂലമുള്ള അസ്വാഭാവിക മരണങ്ങളും കണ്ട് മനസ് മരവിച്ചിരിക്കുകയാണ് മലയാളികൾ. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരുകൂട്ടം സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങ് എന്ന പേരിൽ പൈശാചികമായ രീതിയിൽ പീഡനത്തിനിരയാക്കിയ വാർത്ത പുറത്തുവന്നത്. ഇത്തരം നിരവധി അക്രമസംഭവങ്ങൾക്കൊപ്പം സ്കൂൾ വിദ്യാർത്ഥികളുടെയുൾപ്പെടെ ആത്മഹത്യാ വാർത്തകൾ പലതും […]
സിസ്റ്റർ ഡോ. ജൊവാൻ ചുങ്കപ്പുര ആത്മഹത്യ വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങളുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കൊച്ചുകേരളത്തിൽ ആത്മഹത്യാനിരക്ക് വളരെ ഉയർന്നതാണ്. മാനസികാരോഗ്യപ്രശ്നങ്ങൾ, സാന്പത്തിക പ്രതിസന്ധി, കുടുംബബന്ധങ്ങളുടെ തകർച്ച എന്നിവ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങളാണ്. ജീവിതത്തിന്റെ പ്രകാശവും പ്രതീക്ഷയും നഷ്ടപ്പെടുന്പോൾ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു. ഈ പ്രതിസന്ധി മനസിലാക്കാനും പ്രതിരോധിക്കാനും സമഗ്ര ഇടപെടലും സംയുക്തശ്രമവും അനിവാര്യമാണ്. ആത്മഹത്യാ നിരക്ക് ഇന്ത്യയിലും കേരളത്തിലും ആത്മഹത്യകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് വർഷംതോറും […]Read More
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനു (പേര് സാങ്കല്പികം ) അമ്മയുമായുള്ള നിരന്തര വഴക്കുകള്‍ കയ്യാങ്കളിയിലേക്ക് എത്തിയപ്പോഴാണ് കൗണ്‍സിലിംഗിനായി കൊണ്ടുവരുന്നത്. മനുവിന്റെയും അമ്മയുടെയും വഴക്കുകള്‍ക്ക് മുഖ്യ കാരണം ടീനേജിലേക്ക് കയറിയപ്പോള്‍ മുതല്‍ മനു തന്റെ ശരീരത്തിനും സൗന്ദര്യത്തിനും കൊടുത്തുതുടങ്ങിയ അധിക ശ്രദ്ധയായിരുന്നു. സ്കൂളില്‍ പോകുന്നതിന് മുന്‍പേ അവന് ഏറെനേരം കണ്ണാടിയുടെ മുന്പില് ചിലവഴിക്കുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നു, പല പല വസ്ത്രങ്ങള്‍ മാറി ധരിച്ചിട്ടും തൃപ്തനാകാതെ വരുന്നു. ഇതൊന്നും ഭക്തയായ അമ്മയ്ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. ശരീരത്തിന് കൊടുക്കുന്ന […]Read More