ഫാ. ജോഷി മയ്യാറ്റിൽ (FCRA ഭേദഗതി ബിൽ 2026 ഉയർത്തുന്ന ഭരണഘടനാപരമായ ആശങ്കകൾ) വിദേശ ധനസഹായ നിയമം ഉടച്ചുവാർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം നിയമപരവും രാഷ്ട്രീയവുമായ തർക്കവിഷയമായി മാറിയിരിക്കുകയാണ്. കത്തോലിക്കാസഭയുടെ ഇടപെടൽ ഈ ചർച്ചയ്ക്ക് പുതിയൊരു തലം നൽകുകയും, ഈ വിഷയത്തെ പൊതുജനമധ്യത്തിലേക്കും രാഷ്ട്രീയ വേദിയിലേക്കും എത്തിക്കുകയും ചെയ്തിരിക്കുന്നു. 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ കൊണ്ടുവരുന്ന 2026-ലെ ഭേദഗതി ബിൽ, വെറുമൊരു നിയമം കടുപ്പിക്കൽ മാത്രമല്ല, മറിച്ച് പൗരസമൂഹത്തോട് സർക്കാർ പുലർത്തുന്ന ഋണാത്മകസമീപനമായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ ഒരു […]
ഫാ. ഡോ. മൈക്കിൾ പുളിക്കൽ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (എഫ്സിആർഎ ഭേദഗതി ബിൽ 2026) മാർച്ച് 25 ന് ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത് വിദേശ ധനസഹായം ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നവരെയും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഈ ബിൽ കൊണ്ടുവരുന്നത് എന്നാണ്. മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെട്ടത് ചോദ്യം ചെയ്തുള്ള പരാതികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങളും […]Read More
ദീപിക എഡിറ്റോറിയൽ ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്. ഭരണഘടനയുടെ മതസ്വാതന്ത്ര്യ ഉറപ്പുകളെ ചവിട്ടിമെതിച്ചാണ് ന്യൂനപക്ഷവിരുദ്ധ യുദ്ധപ്രഖ്യാപനം. ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്താം, മറിച്ചാകാൻ പാടില്ല. ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാരുകളുടെ കാർമികത്വത്തിലുള്ള വർഗീയതയല്ലെങ്കിൽ മറ്റെന്താണിത്? ക്രൈസ്തവരോ മുസ്ലിംകളോ മാത്രമാണോ വേവലാതിപ്പെടേണ്ടത്? വർഗീയതയും അക്രമോത്സുകതയും ഭീഷണിയും കുത്തിനിറച്ച ഈ നിയമങ്ങൾ പാർലമെന്റിലും കോടതികളിലും യഥോചിതം ചോദ്യം ചെയ്യപ്പെടാത്തത്, ഈ […]Read More
ദീപിക എഡിറ്റോറിയൽ കംഗാരു കോടതിയുടെ കാവൽക്കാർ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട വഖഫ് ഭേദഗതി ബിൽ ‘ഇന്ത്യ’ മുന്നണിയുടെ സഹായമില്ലാതെ ലോക്സഭയും രാജ്യസഭയും പാസാക്കി. നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിലാകും. ആയിരക്കണക്കിനു പൗരന്മാരെ അവരുടെ കിടപ്പാടങ്ങളിൽനിന്ന് ആട്ടിപ്പായിച്ച, കിരാത വകുപ്പുകൾ ഒഴിവാക്കിയതാണ് പ്രധാനം. അതേസമയം, എല്ലാ ഭേദഗതികളും മുസ്ലിം സമുദായത്തിനു ഗുണകരമല്ലെന്ന വാദവുമുണ്ട്. തീർച്ചയായും മുസ്ലിം ലീഗ് പ്രസ്താവിച്ചതുപോലെ അവ കോടതിയിൽ ചോദ്യം ചെയ്യാവുന്നതാണ്. അവർ പോകുന്നത് മത ട്രൈബ്യൂണലുകളിലേക്ക് അല്ലാത്തതിനാൽ അർഹതയുണ്ടെങ്കിൽ നീതി ലഭിക്കുകയും ചെയ്യും. മറ്റൊരു […]Read More
ദീപിക എഡിറ്റോറിയൽ മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റവാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തന സ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള കുറുക്കുവഴിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ മാറ്റിയെടുത്തിരിക്കുന്നു. കേന്ദ്രത്തിലും ബിജെപിയായതുകൊണ്ട് കൃത്യം അനായാസമാകുകയും ചെയ്തു. മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റ വാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന […]Read More
ദീപിക എഡിറ്റോറിയൽ ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭൂരിപക്ഷ അപ്രമാദിത്വ വാദത്തിൽ അടങ്ങിയിരിക്കുന്നത്. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്ന് അലാഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം, ഭരണഘടനയിൽ വിശ്വസിക്കുകയും ആൾക്കൂട്ടനീതിയിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഓക്സിജന് ശ്വസിച്ച് ഓക്സിജന് തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന് വർഷങ്ങൾക്കു മുന്പ് ഉത്തരവിൽ എഴുതിച്ചേർത്ത ജഡ്ജിയാണ് ഇപ്പോൾ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്. രണ്ടു പരാമർശവും ഒരേ ആശയത്തിന്റെ സൃഷ്ടിയാണ്. […]Read More
വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ […]Read More
തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് കൈയേറ്റത്തിനെതിരേ മുനന്പത്തെ ജനങ്ങൾ നടത്തുന്ന ഐതിഹാസിക സമരത്തിന് ഒരിക്കൽകൂടി അഭിവാദ്യങ്ങൾ! തുടക്കത്തിൽ ഈ സമരത്തിൽനിന്നു മാറിനിന്നവരിൽ ഓരോരുത്തരായി മാറിച്ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും മാറ്റമില്ലാത്ത മൂന്നു കാഴ്ചകളുണ്ട്. ഒന്ന്, വഖഫ് നിയമം ഉപയോഗിച്ച് ഒരു കടലോരഗ്രാമത്തെ അപ്പാടെ തട്ടിയെടുക്കാൻ നടത്തിയ ശ്രമങ്ങളെ ന്യായീകരിക്കാൻ […]Read More
വഖഫ് അവകാശവാദങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും പൂർണ്ണ സഹകരണമാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെറായി – […]Read More