നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേർന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിർമ്മിച്ച ചലച്ചിത്രമാണ് "ലിറ്റിൽ ഹാർട്ട്സ്". മലയാള മാധ്യമങ്ങളും യൂട്യൂബർമാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ "പാതി വെന്ത വിഭവം" എന്ന രീതിയിൽ ശരാശരിയിൽ താഴെ നിൽക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകർ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകൾ. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള […]
കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം നാം യാചിക്കുകയും ചെയ്യുന്നു. വിശുദ്ധർക്ക് നൽകുന്ന വണക്കത്തെ കുൾത്തൂസ് ദൂളിയെ (cultus duliae) എന്നാണ് പരമ്പരാഗത ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ വിശുദ്ധ ജീവിതം വഴി ദൈവ മഹത്വത്തിൽ പങ്കുപറ്റിയവരെ ബഹുമാനിക്കുകയും വണങ്ങുകയും ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്ന പൊതുവായ […]Read More
ലോകത്തിന്റെ സാംസ്കാരിക – സാമൂഹിക ചരിത്രത്തിൽനിന്നും മാറ്റിനിർത്താൻ കഴിയാത്തവയാണ് മതങ്ങൾ. ഇന്ത്യയുടെതന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതും ഇപ്പോഴും ഈ മതേതര സമൂഹത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമായ വിവിധ മതങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതും, അസഹിഷ്ണുതയും ശത്രുതയും വളരുന്നതും വലിയ അപകടസൂചനയാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതനേതൃത്വങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളും വലിയ പ്രത്യാഘാതങ്ങൾക്കിടയാകുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ആന്തരികതയുടെ ഭാഗവും മനഃസാക്ഷിയുടെ പിൻബലവുമായിരിക്കേണ്ട മതവിശ്വാസങ്ങൾ ശാന്തഭാവം വെടിഞ്ഞ് പൊതു ചർച്ചകളിലേയ്ക്കും ഏറ്റുമുട്ടലുകളിലേയ്ക്കും വഴിമാറുന്നത് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ […]Read More
കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. "കക്കുകളി" എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019 ൾ അവാർഡ് നൽകി എന്നുള്ളതാണ് ഒരു പ്രധാന വാദഗതി. അതേ വർഷം തന്നെയാണ് ഈ കഥയെ നാടകമാക്കി മാറ്റിയതെന്നും ആദ്യം ഈ നാടകം പ്രദർശിപ്പിച്ചതും പിന്നീട് പലപ്പോഴും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതും ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് എന്നും, അവരിൽ ആർക്കും നാടകത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടായിരുന്നില്ല […]Read More
നിലവിലെ സാഹചര്യങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം ഇന്ത്യയിൽ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് ചിലർ ലക്ഷ്യമിടുന്നുണ്ടോ എന്ന സംശയം അടിസ്ഥാനമില്ലാത്തതല്ല. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുത, അന്യമത വിദ്വേഷം, ആൾക്കൂട്ട ആക്രമണങ്ങൾ, വ്യാജ പ്രചരണങ്ങൾ എന്നിവയ്ക്ക് മുന്നിൽ ഭരണകൂടങ്ങളും നിയമപാലകരും നീതിപീഠവും നിഗൂഢമായ നിശബ്ദത പുലർത്തുന്നു. നിർബ്ബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇപ്പോഴും വാദം തുടരുകയാണ്. ഇന്ത്യയിൽ വ്യാപകമായി നിർബ്ബന്ധിത […]Read More
ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വിവിധ രീതികളിലുള്ള മുതലെടുപ്പുകൾ നടത്തുന്ന പ്രസ്ഥാനങ്ങൾ കേരളത്തിലുൾപ്പെടെ ചരിത്രത്തിൽ പലതുണ്ടായിട്ടുണ്ട്. 2005 ൽ ആരംഭിച്ച് ഇപ്പോൾ സാമൂഹിക, ക്രമസമാധാന പ്രശ്നങ്ങൾക്കൊണ്ട് വാർത്തകളിൽ ഇടംനേടിയ "എംപറർ എമ്മാനുവേൽ" അഥവാ, "സിയോൻ" എന്ന ഇരിഞ്ഞാലക്കുട, മുരിയാട് കേന്ദ്രീകരിച്ചുള്ള പ്രസ്ഥാനം "ഡൂംസ് ഡേ കൾട്ട്" ഗ്രൂപ്പുകൾക്ക് മികച്ച ഒരു ഉദാഹരണമാണ്. ആരംഭ ഘട്ടം മുതൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജാഗ്രത നിർദ്ദേശങ്ങൾ കേരളകത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകുകയുണ്ടായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങളും അവയുടെ […]Read More
റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ
സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ അത്തരം ആവശ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്നുകാണാറുണ്ട്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും തിരുത്തിക്കുറിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് അത്തരം ചില ആശയപ്രചാരണങ്ങളിലൂടെ വെളിപ്പെടുന്നത്. എന്നാൽ, എക്കാലവും സഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ വ്യക്തവും കൃത്യവും അചഞ്ചലവുമായ നിലപാടുകളാണ് ഉളളത്. ഈ വിഷയത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം, […]Read More
ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതി വരാന്തകളിലും ഹിജാബ് ഇന്ന് ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലോളം സ്കൂളുകളുമായി ബന്ധപ്പെട്ട് ഹിജാബ് സംബന്ധിച്ച പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലെയും വിഷയങ്ങൾ പഠിച്ചപ്പോൾ കൃത്രിമമായും കരുതിക്കൂട്ടിയും സൃഷ്ടിക്കപ്പെട്ട വിവാദങ്ങളാണെന്നാണ് മനസിലാക്കാനായത്. ഇറാൻ പോലുള്ള മുസ്ളീം രാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ സമരവുമായി യുവതികൾ നിരത്തിലിറങ്ങുന്ന അതേ കാലത്ത് അത്തരമൊരു വേഷവിധാനം […]Read More
ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്സ് ഓഫ് നൺസിന്റെ മറുപടി
ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്‍കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്. സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ശ്രീമതി ലൂസി ഇപ്പോഴും കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു? ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി […]Read More
രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലെ സംഘര്‍ഷവും, ക്രൈസ്തവരുടെ ആശയക്കുഴപ്പങ്ങളും
മുന്‍കാലങ്ങളിലൊന്നുമില്ലാത്ത രീതിയില്‍ ക്രൈസ്തവ മുസ്ലീം ബന്ധം കേരളത്തില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. തീവ്ര ഇസ്ലാമിക സംഘടനകളുടെ ഭാഗത്തുനിന്ന് വിവിധ രീതികളില്‍ പൊതുസമൂഹവും പ്രത്യേകിച്ച് ക്രൈസ്തവരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അടുത്തകാലങ്ങളിലായി അനേകര്‍ ബോധവാന്മാരായതിന്റെ ഭാഗമായ പ്രതികരണങ്ങളും അതിന്റെ തുടര്‍ച്ചയായ പ്രചാരണങ്ങളും വാഗ്വാദങ്ങളും ചേരിപ്പോരുകളും തുടര്‍ച്ചയായുണ്ട്. ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി മുതലായ ഹിന്ദുത്വവാദ സംഘടനകളും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ മുതലായ തീവ്ര ഇസ്ലാമിക സംഘടനകളും അടിസ്ഥാനപരമായി ശത്രുത പുലര്‍ത്തുന്നവരായതിനാലും, അത്തരം സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും പരസ്പരമുള്ള വിദ്വേഷ പ്രചരണങ്ങളും പതിവായതിനാലും ഇപ്പോഴുള്ള […]Read More