ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ 2026 ഏപ്രിൽ 24-ലുണ്ടായ ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവ്, മാതൃത്വത്തെയും ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള ആധുനിക നിയമവ്യാഖ്യാനങ്ങൾ മാനുഷികതയുടെ ധാർമ്മികബോധത്തെ എത്രത്തോളം മുറിപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 15 വയസ്സുകാരിയായ അതിജീവിതയുടെ 28 ആഴ്ച (ഏഴ് മാസം) പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് ബി.വി. നാഗരത്ന ഉൾപ്പെട്ട ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ, കേവലം ഒരു പ്രത്യേക കേസിലെ വൈകാരികമായ […]
മനുഷ്യജീവന്റെ മൂല്യത്തെ ഭൗതികമായ ഉൽപ്പാദനക്ഷമതയുടെ അളവുകോലിൽ അളന്നുതുടങ്ങുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവിതം ഉൽപ്പാദനക്ഷമമായിരിക്കുമ്പോൾ മാത്രം വിലമതിക്കപ്പെടുകയും, കഷ്ടപ്പാടുകളിലും രോഗാവസ്ഥയിലും അത് ഉപേക്ഷിക്കപ്പെടേണ്ട ഒന്നായി മാറുകയും ചെയ്യുന്ന ഈ അവസ്ഥയെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ‘ജീവന്റെ സുവിശേഷം’ (Evangelium Vitae – 1995) എന്ന വിഖ്യാതമായ ചാക്രികലേഖനത്തിലൂടെ വിശേഷിപ്പിച്ചത് ‘മരണസംസ്കാരം’ എന്നാണ് (Evangelium Vitae, 12, 21, 24, 28, 50, 64, 87, 95, 100). കഴിഞ്ഞ ദിവസം […]Read More
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായാണ് “മാർക്കോ” എന്ന ചലച്ചിത്രം കഴിഞ്ഞയിടെ പുറത്തിറങ്ങിയത്. അതിന്റെ പിന്നണി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ക്രിസ്മസ് ആശംസ കാർഡിലെ ചിത്രം ഒരു വൈൻ ഗ്ലാസിൽ പകുതിയോളമെത്തിനിൽക്കുന്ന രക്തവും അത് പിടിച്ചിരിക്കുന്ന രക്തമൊഴുകുന്ന കരവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ സിനിമയെന്ന അവരുടെ അവകാശവാദം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിൽ തന്നെ ജനപ്രിയ ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇത്രയേറെ കൊടും ക്രൂരതകൾ മറയില്ലാതെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച മറ്റൊരു […]Read More
ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം: ജാഗ്രത പുലർത്തണം
നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്. ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ […]Read More
ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ & മദ്യവിരുദ്ധ കമ്മീഷൻ ലഹരിവിമുക്ത ആഗോള സമൂഹം എന്ന ലക്ഷ്യ പ്രാപ്തിക്കായി കൂട്ടായ മുന്നേറ്റങ്ങളും സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, ലോകജനതയെ ഉദ്ബോധിപ്പിക്കുന്നതിനുമായി 1987 ലെ ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിലാണ് എല്ലാവർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനമുണ്ടാകുന്നത്. ലഹരി അടിമത്തം ലോകജനതയെ കാർന്നുതിന്നുന്ന ക്യാൻസറായി പടർന്നുകൊണ്ടിരിക്കുന്നത് തിരിച്ചറിഞ്ഞ ഭരണകൂടങ്ങളെല്ലാം മദ്യ – ലഹരി ഉപയോഗം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സഗൗരവം സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ […]Read More
കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകൾക്കിടയിൽ ആഗോള സമൂഹത്തിൽ വേരാഴ്ത്തിയ പുതുതലമുറ സിദ്ധാന്തമാണ് ജെൻഡർ തിയറി അഥവാ ലിംഗപദവി സിദ്ധാന്തം. ക്വീർ (QUEER) തിയറി എന്നും ഇത് അറിയപ്പെടുന്നു. ഈ സിദ്ധാന്തമാണ് ‘LGBTQIA+’ കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഭിന്ന ലൈംഗിക ആഭിമുഖ്യവാദികളുടെ ആശയ അടിത്തറ. ‘LGBTQIA+’ വിഭാഗങ്ങളിലെ ‘Q’ എന്ന അക്ഷരം ‘Queer’ എന്ന പദത്തിന്റെ ചുരുക്കമാണ്. വിചിത്രം, വിമതം എന്നൊക്കെ ഈ പദത്തിന് അർഥം കല്പിക്കാം. ഒരു സിദ്ധാന്തം എന്ന നിലയിൽ ക്വീർ തിയറി പരമ്പരാഗത ലിംഗപദവി ആശയങ്ങൾക്ക് വിപരീതമായ നിലപാട് […]Read More
ക്രൈസ്തവ വിരുദ്ധതയിൽ വിരിയിച്ചെടുക്കുന്ന അധാർമിക ആശയങ്ങൾ
നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേർന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിർമ്മിച്ച ചലച്ചിത്രമാണ് "ലിറ്റിൽ ഹാർട്ട്സ്". മലയാള മാധ്യമങ്ങളും യൂട്യൂബർമാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ "പാതി വെന്ത വിഭവം" എന്ന രീതിയിൽ ശരാശരിയിൽ താഴെ നിൽക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകർ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകൾ. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള […]Read More
മതസ്വാതന്ത്ര്യവും മതേതരത്വവും: ഭരണഘടന വിഭാവനം ചെയ്യുന്നതും ആനുകാലിക യാഥാർഥ്യങ്ങളും
ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: "നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ […]Read More
ഡോ. വള്ളിക്കാവ് മോഹൻദാസ് (2023 ഡിസംബർ 16ന് പി.ഒ.സിയിൽ വച്ച് നടത്തിയ ജാഗ്രത സദസ്സിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് നടത്തിയ പ്രഭാഷണത്തിന്റെ ലേഖന രൂപം) ഇത്തരമൊരു പേരിൽ ഒരു ഗ്രന്ഥം തയ്യാറാക്കണം എന്ന് പ്രത്യേകമായി ചിന്തിച്ചുറപ്പിച്ച് തയ്യാറാക്കിയ ഒരു കൃതിയല്ല “മിഷനറിമാരുടെ കേരളം”. എന്റെ വിഷയം ചരിത്രവും പത്രപ്രവർത്തനവുമാണ്. പത്രപ്രവർത്തനത്തിൽ ഗവേഷണം ചെയ്യാൻ തീരുമാനിച്ചിറങ്ങി ചരിത്രത്തെയും പത്രപ്രവർത്തനത്തെയും കുറിച്ച് ആഴത്തിൽ പഠിക്കാൻ തയ്യാറായപ്പോൾ എന്റെ മുന്നിൽ പത്രങ്ങൾക്കൊപ്പം വന്നുനിന്ന കുറെയേറെ മുഖങ്ങളുണ്ട്. ഞാൻ നേരിട്ടുകണ്ടിട്ടുള്ള മുഖങ്ങളില്ലെങ്കിലും അവരുടെ […]Read More
26 ആഴ്ച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം "ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?" എന്നായിരുന്നു. ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് […]Read More