റോം: ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് ഫ്രാൻസിസ് മാർപാപ്പയാണെന്നു സർവേ. ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു സർവേ നടത്തിയത്. ഈ മാസം നടന്ന സർവേയിൽ മൂവായിരത്തിലേറെ പേർ പങ്കെടുത്തു. ഇതിൽ 76 ശതമാനം പേർ മാർപാപ്പയുടെ നേതൃശേഷിയിൽ വിശ്വാസമർപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേർ തങ്ങൾ കത്തോലിക്കരാണെന്ന് വെളിപ്പെടുത്തി.
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന കാര്യാലയമാണിത്. മാർപാപ്പയുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവഹിക്കും.Read More
വത്തിക്കാൻ സിറ്റി: ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ നേതൃപദവികളിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചരിത്ര നിയമനങ്ങളില്‍ നാഴികകല്ലാണ് സിസ്റ്റര്‍ സിമോണയുടെ നിയമനം. സ്പെയിന് സ്വദേശിയും സലേഷ്യന്‍ സന്യാസ സമൂഹാംഗവുമായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസിനെ പ്രോ-പ്രിഫെക്റ്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്. കൺസോളറ്റ മിഷ്ണറി സന്യാസ […]Read More
തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More
ന്യൂഡൽഹി: ക്രിസ്മസിന് മുന്നോടിയായി ക്രൈസ്തവ എംപിമാരുമായി നടത്തിയ അനൗപചാരിക ചർച്ചകളെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി വളച്ചൊടിച്ചതിനെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അപലപിച്ചു. ഇരുപതോളം എംപിമാരുമായി സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തികച്ചും അനൗപചാരികമായാണു ചർച്ച നടത്തിയതെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി. ചർച്ചകളിലെ ഏതാനും അഭിപ്രായങ്ങൾ മാത്രം പ്രസിദ്ധീകരിച്ചു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. വാർത്താ ഏജൻസിയായ പിടിഐ നൽകിയ വാർത്ത ഭാഗികവും തെറ്റിദ്ധാരണാജനകവുമാണ്. പങ്കെടുത്തവരിൽ ചില […]Read More
വത്തിക്കാൻ സിറ്റി: എളിമ, അത്ഭുതം, സന്തോഷം എന്നിവയോടുകൂടി ക്രിസ്തുവിന്റെ പാത പിന്തുടരാൻ നവ കർദിനാൾമാരോടു ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 21 പേരെ കർദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ക്രിസ്തുവിന്റെ ജറൂസലെമിലേക്കുള്ള പ്രവേശനം ലോകകാര്യങ്ങൾക്കായല്ലായിരുന്നുവെന്നും ദൈവമഹത്വത്തിനു വേണ്ടിയായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു. ഇതുപോലെ നിങ്ങളും ദൈവത്തിനു കേന്ദ്രസ്ഥാനം നൽകണം. ഐക്യം വളർത്തുകയും വേണം. നമ്മെ പുനർനിർമിക്കാൻ വേണ്ടിയാണു ക്രിസ്തു കുരിശിൽ മരിച്ചത്. അതിനായി ക്രിസ്തു ബുദ്ധിമുട്ടേറിയ പാത സ്വീകരിച്ചു. അത് കാൽവരിയിലേക്കു […]Read More
ഭാരതസഭയ്ക്ക് കൃപയുടെ നിറവായി ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾസംഘത്തിന്റെ ഭാഗമായി. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ മാർ കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാർപാപ്പയുടെ അടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. സ്ഥാനികചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാർപാപ്പ നവ കർദിനാൾമാർക്കു നൽകി അവരെ ആശീർവദിച്ചു. ഇരുപതാമതായാണ് […]Read More
കൊച്ചി: കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്കാന് സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് […]Read More
ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള ലോക സമ്മേളനം
വത്തിക്കാന്‍: 2025 ഫ്രെബുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. നവംബർ 20 ബുധനാഴ്ച നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം. ‘സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് മാര്‍പാപ്പ പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായിരുന്നു നവംബർ 20. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബര്‍ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്. വത്തിക്കാന്‍ ചത്വര ത്തില്‍ നടന്ന പൊതുസമ്പര്‍ക്ക […]Read More
മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ ലളിതമാക്കി: പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി
2024 ഏപ്രിൽ 29 ന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചുവെന്ന് ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ് അറിയിച്ചു. ഇതേ ഓഫീസാണ് പാപ്പയുടെ നിർദേശപ്രകാരം പുതുക്കിയ പുസ്തകത്തിന്റെ എഡിറ്റിങ് പൂർത്തിയാക്കിയത്. പുതുക്കിയ ക്രമമനുസരിച്ച്, പാപ്പയുടെ മുറിയിലല്ല, സ്വകാര്യചാപ്പലിൽ വച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പയുടെ ശരീരം […]Read More