ചങ്ങനാശേരി: നിയുക്ത കര്ദ്ദിനാള് മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്സിസ് പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ മുന് അപ്പസ്തോലിക് ന്യൂണ്ഷോയും ചങ്ങനാശേരി […]
കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം – വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ ഈ വലിയ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ […]Read More
ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം പ്രസിദ്ധീകരിച്ചു: അവൻ നമ്മെ സ്നേഹിച്ചു
യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം. ‘ദിലേക്സിത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്നപേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്. യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. യേശുക്രിസ്തു നമ്മെ സ്നേഹിച്ചുവെന്നും (റോമാ 8:37), അവനോടുള്ള സ്നേഹത്തിൽനിന്ന് നമ്മെ ഒന്നും അകറ്റാതിരിക്കട്ടെ (റോമാ 8:39) എന്നും ഫ്രാൻസിസ് പാപ്പ ഈ ചാക്രികലേഖനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. അവനാണ് നമ്മെ സ്നേഹിച്ചതെന്നും കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും […]Read More
തെക്കൻ സംസ്ഥാനമായ ചിയാപാസിൽ റോമൻ കത്തോലിക്കാ പുരോഹിതനെയും മനുഷ്യാവകാശ പ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ മെക്സിക്കൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസാസ് നഗരത്തിലെ പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം തന്റെ ഇടവകയിലേക്കു മടങ്ങുമ്പോഴായിരുന്നു ഫാ. മാർസെലോ പെരെസിനുനേരെ ആക്രമണം ഉണ്ടായത്. മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേരാണ് വൈദികനുനേരെ നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക മയക്കുമരുന്ന് വ്യാപാരിയായ എഡ്ഗാർ എൻ ആണ് കൊലയാളിയെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ചിയാപാസ് പബ്ലിക് […]Read More
മെക്സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് കൊല്ലപ്പെട്ടു. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തന്റെ അജപാലന ചുമതലകൾ തുടരാൻ പോകുമ്പോൾ അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ പറയുന്നതനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ഗ്വാഡലൂപ്പ പള്ളിയിലേക്കു പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (സി. ഇ. എം.) കൊലപാതകത്തെ അപലപിച്ചു. “ഈ കൊലപാതകം സമൂഹത്തിന് സമർപ്പിതനായ ഒരു വൈദികനെ […]Read More
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്കാ മെത്രാൻസമിതി സംസ്ഥാന സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി – ‘വേവ്സ്’ (വയനാട് ആന്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്മെന്റ്സ് ആന്റ് സപ്പോർട്ട്സ്) ന്റെ ലോഗോ കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ […]Read More
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ: കാലതാമസം വഞ്ചനാപരം എന്ന് കെസിബിസി
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് […]Read More
കെസിബിസി ജാഗ്രത കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ ആരംഭിച്ച പ്രതിമാസ ചർച്ചാവേദിയായ "കെസിബിസി ജാഗ്രത സദസി"ന്റെ ഭാഗമായി ക്രിസ്തീയ "ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കപ്പെട്ടു. കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അധ്യക്ഷത വഹിച്ച ജാഗ്രത സദസിൽ, ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷന്റെ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി […]Read More
ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി: രൂപതയും മെത്രാനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല [The Archbishop Patriarch Of Goa, Daman & Diu vs State Information Commission, August 18, 2023] ഗോവ ആർച്ച് ബിഷപ്പും ഗോവ അതിരൂപത പാത്രിയാർക്കൽ ട്രിബ്യൂണലും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഗോവ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ 2014 ലെ ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് വിധി പ്രസ്താവിച്ചു. മെത്രാന്റെ […]Read More
വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം; കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രത
കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും […]Read More