ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്‍കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്. സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ശ്രീമതി ലൂസി ഇപ്പോഴും കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു? ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി […]
എറണാകുളം നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവ വിരുദ്ധം
മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവരുന്ന എറണാകുളത്തുള്ള നിർമ്മലാ ശിശുഭവനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധം. ആസൂത്രിതമായ ചില നീക്കങ്ങൾ ഈ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ജയലക്ഷ്മി, പ്രകാശ് എന്നീ രണ്ട് ദമ്പതികളാണ് സമൂഹമാധ്യമങ്ങളിലൂടെ ശിശുഭവന് എതിരായ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിനെ വിലയ്ക്കു വാങ്ങാനായി ശിശുഭവൻ അധികൃതർ ശ്രമിച്ചു എന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് അവർ ഉയർത്തിയത്. ഈവിഷയവുമായി ബന്ധപ്പെട്ട് വോയ്സ് ഓഫ് നൺസ് നടത്തിയ അന്വേഷണങ്ങളിൽനിന്ന് വ്യക്തമായ വസ്തുതകൾ: ചില ആഴ്ചകൾക്ക് മുമ്പാണ് […]Read More
മലയാള സാഹിത്യത്തിന്റെയും കലാസ്വാദനത്തിന്റെയും ഗതിമാറ്റത്തിന്റെ ഒരു വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരന് ടി പത്മനാഭന് നടത്തിയത്. ‘അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം’. എന്നായിരുന്നു ഒരു സാഹിത്യ സദസില്‍ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍സന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ ഒരാള്‍. അതിന്റെ കാരണം, ടി പത്മനാഭന് തന്റെ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചവരില്‍ ഒരാള്‍ താനാണെന്ന് അവര്‍ […]Read More
കത്തോലിക്ക സന്യാസിനികളുടെ ഇടപെടലില്‍ കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടത് 26,000 വനിതകൾ
ഹോ ചി മീന്‍ സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ ‘തലീത്ത കും’ എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് വഴി സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ […]Read More