ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് […]Read More
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ 14 മാറ്റങ്ങൾ നിർദേശിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം പാടെ തള്ളി. ബിജെപി തീരുമാനിച്ചാൽ ബിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ പാസാക്കും. വഖഫ് ഭേഗഗതി ബിൽ സംബന്ധിച്ച ജെപിസിയുടെ അന്തിമറിപ്പോർട്ട് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദംബിക പാൽ പറഞ്ഞു. ഇന്നലെയായിരുന്നു ജെപിസിയുടെ അവസാന യോഗം. […]Read More
റോം: ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് ഫ്രാൻസിസ് മാർപാപ്പയാണെന്നു സർവേ. ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു സർവേ നടത്തിയത്. ഈ മാസം നടന്ന സർവേയിൽ മൂവായിരത്തിലേറെ പേർ പങ്കെടുത്തു. ഇതിൽ 76 ശതമാനം പേർ മാർപാപ്പയുടെ നേതൃശേഷിയിൽ വിശ്വാസമർപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേർ തങ്ങൾ കത്തോലിക്കരാണെന്ന് വെളിപ്പെടുത്തി.Read More
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന കാര്യാലയമാണിത്. മാർപാപ്പയുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവഹിക്കും.Read More
ന്യൂഡൽഹി: കാലങ്ങളായി വിവേചനവും അടിച്ചമർത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും മനഃസാക്ഷി സ്വാതന്ത്ര്യവും വീണ്ടും വെട്ടിച്ചുരുക്കാനുള്ള ആർഎസ്എസിന്റെ ഗൂഢശ്രമങ്ങൾ ആശങ്കാജനകമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ). https://kcbcjagratha.org/wp-content/uploads/2025/01/Press-Release-3.pdf ഘർവാപസി ഇല്ലെങ്കിൽ ആദിവാസികൾ ദേശവിരുദ്ധരായി മാറുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞിരുന്നുവെന്ന പേരിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇൻഡോറിൽ നടത്തിയ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വ്യക്തിപരമായ കൂടിക്കാഴ്ചയിൽ പ്രണബ് പറഞ്ഞതായി പറയുന്ന കെട്ടിച്ചമച്ച വിവാദ വാചകങ്ങൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആർഎസ്എസ് മേധാവി പറയാതിരുന്നത് […]Read More
വത്തിക്കാൻ സിറ്റി: ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ നേതൃപദവികളിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചരിത്ര നിയമനങ്ങളില്‍ നാഴികകല്ലാണ് സിസ്റ്റര്‍ സിമോണയുടെ നിയമനം. സ്പെയിന് സ്വദേശിയും സലേഷ്യന്‍ സന്യാസ സമൂഹാംഗവുമായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസിനെ പ്രോ-പ്രിഫെക്റ്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്. കൺസോളറ്റ മിഷ്ണറി സന്യാസ […]Read More
സുൽത്താൻ ബത്തേരി: ദുരന്ത ബാധിതർക്കുവേണ്ടി മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്കായി കെസിബിസി നടപ്പാക്കുന്ന പുനരധിവാസ ഭവനപദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുന്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമാട്ടുചാലിൽ ആദ്യവീടിനു തറക്കല്ലിട്ടുകൊണ്ടാണു കെസിബിസി നിർമിക്കുന്ന ആദ്യ വീടിന്റെ നിർമാണം ആരംഭിച്ചത്. മാനന്തവാടി […]Read More
തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More
കൊച്ചി: കേരള വനംവകുപ്പിന്റെ വന നിയമ ഭേദഗതി ബില്‍ 2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1961ലെ കേരള ഫോറസ്റ്റ് ആക്ടില്‍ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ […]Read More
ന്യൂഡൽഹി: കേരളത്തിലെ മുനന്പത്ത് തലമുറകളായി ജീവിക്കുന്ന ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. മുനന്പത്തേതു ക്രിസ്ത്യൻ- മുസ്ലിം പ്രശ്നമല്ലെന്നും ഭരണഘടന അനുശാസിക്കുന്ന നീതിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്നമാണെന്നും സിബിസിഐ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുനന്പം തർക്കത്തിന് സമാധാനപരവും നീതിയുക്തവുമായ പരിഹാരം ഉടൻ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ഭരണഘടനാതത്വങ്ങളാലും പരസ്പര ബഹുമാനത്താലും നയിക്കപ്പെടുന്നതാകണം പരിഹാരം. വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ തുരങ്കം വയ്ക്കുന്ന ഏതു നടപടിയും അന്യായവും എതിർക്കപ്പെടേണ്ടതുമാണ്. കത്തോലിക്കാ സഭയുടെ നിലപാട് മതപരമായ സ്വത്വത്തിൽ വേരൂന്നിയതല്ല. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിലുള്ള […]Read More