നിഷ ജോസ് സൈക്കോളജിസ്റ്റ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയിൽ ചെറുപ്രായക്കാരായ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയുമിടയിൽ കുത്തനെ ഉയരുന്ന അക്രമ വാസനയും ആത്മഹത്യാ പ്രവണതകളും അതുമൂലമുള്ള അസ്വാഭാവിക മരണങ്ങളും കണ്ട് മനസ് മരവിച്ചിരിക്കുകയാണ് മലയാളികൾ. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരുകൂട്ടം സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങ് എന്ന പേരിൽ പൈശാചികമായ രീതിയിൽ പീഡനത്തിനിരയാക്കിയ വാർത്ത പുറത്തുവന്നത്. ഇത്തരം നിരവധി അക്രമസംഭവങ്ങൾക്കൊപ്പം സ്കൂൾ വിദ്യാർത്ഥികളുടെയുൾപ്പെടെ ആത്മഹത്യാ വാർത്തകൾ പലതും […]
ദീപിക എഡിറ്റോറിയൽ ക്രൂര കൊലപാതകം നടത്തി ദേഹമാസകലം ചോരയൊലിപ്പിച്ചു നിൽക്കുന്നവനും നിയമത്തെ നോക്കുകുത്തിയാക്കി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്ന പോലീസും ഇപ്പോൾ വില്ലനല്ല, നായകനാണ്. പുറത്ത്, വീട്ടിലും വിദ്യാലയത്തിലും ചോര വീഴുന്പോൾ സിനിമയും പ്രതിപ്പട്ടികയിലുണ്ട്. സമൂഹത്തിൽ അക്രമവാസന വളർത്തുന്ന സിനിമകൾ പെരുകുന്നു എന്നതിൽ ആർക്കുമില്ല സംശയം. ഒരു കുറ്റം ആസൂത്രണം ചെയ്യാനും നിർവഹിക്കാനും മറച്ചുവയ്ക്കാനും ആവശ്യമായതെല്ലാം മലയാളസിനിമയിൽതന്നെയുണ്ട്. ആപത്കരമായ മറ്റൊരു മാറ്റംകൂടിയുണ്ട്. ഇന്നു സിനിമയിൽ കൊന്നുതള്ളുന്നത് വില്ലനല്ല, നായകനാണ്. ക്രൂര കൊലപാതകം നടത്തി ദേഹമാസകലം ചോരയൊലിപ്പിച്ചു നിൽക്കുന്നവനും നിയമത്തെ […]Read More
ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറക്കുന്നതിനുള്ള കരട് ബില്ലിന് 2025 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. 2011 മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനായി പ്രത്യേകം പഠനസമിതിയെ പ്രഖ്യാപിച്ച് സാധ്യതകള്‍ തേടി. എം.ജി.യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലര്‍ ഡോ.സിറിയക് തോമസ് ചെയര്‍മാനായ പത്തംഗസമിതി 2015 […]Read More
ടോം മാത്യു(പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ) എയ്ഡഡ് സ്കൂള്‍ അധ്യാപക/അനധ്യാപക നിയമനാംഗീകാരങ്ങള്‍ അനന്തമായി നീളുന്നതും തടയപ്പെടുന്നതും ജധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുന്‍പേതന്നെ യുക്തിഭദ്രമോ സാമാന്യബുദ്ധിക്കു നിരക്കാത്തതോ ആയ മുട്ടുന്യായങ്ങള്‍ പറഞ്ഞ്, അശാസ്ത്രീയമായ ഉത്തരവുകളുടെ തുടര്‍ച്ചകളില്‍, അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ചില ഓഫീസുകളിലെ ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യത്തിനോ നിലവാരത്തിനോ അനുസരിച്ച് ഉത്തരവുകള്‍ വളച്ചൊടിച്ച് നിയമന അപ്രൂവല്‍ നല്‍കരുതെന്ന് കരുതിക്കുട്ടി തീരുമാനിച്ചപോലെ […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണ്, ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന […]Read More
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽരക്ഷാധികാരി, ഇൻഫാം; വൈസ് ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ വനം, വന്യജീവികൾ, വനാനുബന്ധ പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ഫോറസ്റ്റ് ആക്ട് (1927) ഉൾപ്പെടെ ഏഴ് കേന്ദ്ര നിയമങ്ങളും എട്ട് സംസ്ഥാന നിയമങ്ങളും 16 കേന്ദ്ര ചട്ടങ്ങളും 13 സംസ്ഥാന ചട്ടങ്ങളും ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ 44 നിയമ നിർമ്മാണങ്ങളും പരിഷ്കരണങ്ങളുമാണ് കേന്ദ്ര, സംസ്ഥാന തലങ്ങളിൽ 1927 മുതൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ 1961 ലെ കേരള […]Read More
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയതലത്തിലുള്ള അനീതികൾ മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. […]Read More
ദീപിക എഡിറ്റോറിയൽ മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റവാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന രണ്ടു വാക്കുകളിലൂടെ മതപരിവർത്തന സ്വാതന്ത്ര്യം തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള കുറുക്കുവഴിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തെ മാറ്റിയെടുത്തിരിക്കുന്നു. കേന്ദ്രത്തിലും ബിജെപിയായതുകൊണ്ട് കൃത്യം അനായാസമാകുകയും ചെയ്തു. മതപരിവർത്തന നിയമത്തിൽ ‘നിർബന്ധിത’ എന്ന ഒറ്റ വാക്കു ചേർത്തു ഭരണഘടനയെ നോക്കുകുത്തിയാക്കിയവർ ഘർ വാപസിയെന്ന […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 […]Read More
ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം. അത്തരമൊരാവശ്യത്തെ […]Read More