ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറക്കുന്നതിനുള്ള കരട് ബില്ലിന് 2025 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. 2011 മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനായി പ്രത്യേകം പഠനസമിതിയെ പ്രഖ്യാപിച്ച് സാധ്യതകള്‍ തേടി. എം.ജി.യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലര്‍ ഡോ.സിറിയക് തോമസ് ചെയര്‍മാനായ പത്തംഗസമിതി 2015 […]
ടോം മാത്യു(പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ) എയ്ഡഡ് സ്കൂള്‍ അധ്യാപക/അനധ്യാപക നിയമനാംഗീകാരങ്ങള്‍ അനന്തമായി നീളുന്നതും തടയപ്പെടുന്നതും ജധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുന്‍പേതന്നെ യുക്തിഭദ്രമോ സാമാന്യബുദ്ധിക്കു നിരക്കാത്തതോ ആയ മുട്ടുന്യായങ്ങള്‍ പറഞ്ഞ്, അശാസ്ത്രീയമായ ഉത്തരവുകളുടെ തുടര്‍ച്ചകളില്‍, അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ചില ഓഫീസുകളിലെ ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യത്തിനോ നിലവാരത്തിനോ അനുസരിച്ച് ഉത്തരവുകള്‍ വളച്ചൊടിച്ച് നിയമന അപ്രൂവല്‍ നല്‍കരുതെന്ന് കരുതിക്കുട്ടി തീരുമാനിച്ചപോലെ […]Read More
ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം. അത്തരമൊരാവശ്യത്തെ […]Read More
പ്രഫ. പി.ജെ. തോമസ് കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെ കുറവുകളെ വിമർശിച്ചും പരിഹസിച്ചും രാഷ്ട്രീയ, വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിലുള്ള പല പ്രമുഖരും രംഗത്തുവരുന്നുണ്ട്. ഇതിലെ രസകരമായ ഒരു കാര്യം ഇവരിൽ പലരുംതന്നെ ഈ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വങ്ങൾ വഹിച്ചവരും ഈ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണഭോക്താക്കളുമാണ് എന്നുള്ളതാണ്. കേരള മോഡൽ എന്നൊക്കെ പ്രകീർത്തിക്കപ്പെട്ട സർക്കാർ, എയ്ഡഡ് മേഖലയിലുള്ള നമ്മുടെ പൊതുവിദ്യാഭാസവും കോളജ് വിദ്യാഭ്യാസവും കാലക്രമത്തിൽ നിലവാരത്തകർച്ച നേരിടുന്നു എന്നുള്ളത് യാഥാർഥ്യമാണ്. എന്നാൽ ഇതിനുള്ള പരിഹാരം സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങൾ […]Read More
ദീപിക എഡിറ്റോറിയൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നതിൽ ആർക്കുമില്ല എതിരഭിപ്രായം. പക്ഷേ, അതിനാവശ്യമായ ആളെ കിട്ടാത്തതിനാൽ ആയിരക്കണക്കിനു മറ്റ് അധ്യാപകരെ ബന്ദികളാക്കരുത്. ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനുള്ള കോടതി ഉത്തരവുകൾക്കും അതിന്റെ ചുവടുപിടിച്ചുള്ള സർക്കാർ നിർദേശങ്ങൾക്കും പിന്നാലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാർക്ക് നിശ്ചിത ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഉറപ്പാക്കണമെന്ന കോടതിവിധിയെ മാനേജ്മെന്റുകൾ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, പല വിഷയങ്ങളിലും യോഗ്യരായ അധ്യാപകരെ കിട്ടാനില്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, ഭിന്നശേഷി […]Read More
മാർ. ജോസഫ് കല്ലറങ്ങാട്ട് നാട്ടിലെല്ലായിടത്തും വിദ്യാലയങ്ങൾ സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകാൻ സർക്കാരിനു സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളത്തിൽ എയ്ഡഡ് സ്കൂളുകൾ എന്ന ഒരു വിഭാഗം രൂപം കൊണ്ടത്. അധ്യാപകർക്കുള്ള ശന്പളം സർക്കാർ കൊടുക്കുന്നതുകൊണ്ട് ഇന്നത് ഏറെ ആക്ഷേപങ്ങൾക്കിരയാകുന്നുണ്ട്. എന്നിരുന്നാലും കേരളത്തിലെ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും എയ്ഡഡ് മേഖലയെ ആശ്രയിക്കുന്നു എന്നത് എയ്ഡഡ് സ്കൂളുകൾക്ക് ഏറെ ഊർജം പകർന്നു നൽകുന്നു. വിദ്യാഭ്യാസരംഗത്ത് സർക്കാർ സ്കൂളുകളോടൊപ്പം ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകൾ സർക്കാരിൽനിന്നോ പൊതുസമൂഹത്തിൽനിന്നോ വേർതിരിഞ്ഞു നിൽക്കുന്നതോ എതിരിട്ടു […]Read More