ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് […]
സുൽത്താൻ ബത്തേരി: ദുരന്ത ബാധിതർക്കുവേണ്ടി മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്കായി കെസിബിസി നടപ്പാക്കുന്ന പുനരധിവാസ ഭവനപദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുന്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമാട്ടുചാലിൽ ആദ്യവീടിനു തറക്കല്ലിട്ടുകൊണ്ടാണു കെസിബിസി നിർമിക്കുന്ന ആദ്യ വീടിന്റെ നിർമാണം ആരംഭിച്ചത്. മാനന്തവാടി […]Read More
തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More
കൊച്ചി: കേരള വനംവകുപ്പിന്റെ വന നിയമ ഭേദഗതി ബില്‍ 2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1961ലെ കേരള ഫോറസ്റ്റ് ആക്ടില്‍ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ […]Read More
1961 ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ. വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, […]Read More
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കും. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് ഇന്നലെ പൊതുവിദ്യാഭ്യാ സ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം. സ്ഥിരം ഒഴിവുകളില്‍ ദിവസവേതന നിയമം നടത്താനുള്ള ഉത്തരവിനെ യോഗത്തില്‍ മാനേജര്‍മാര്‍ എതിര്‍ത്തു. മാനേജര്‍മാരുടെ ആശങ്കകള്‍ മനസിലാക്കുന്നുവെന്നും ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയെയും സര്‍ക്കാരിനെയും അറിയിക്കാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുള്ള ഉത്തരവിറക്കും. അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് […]Read More
വയനാട്: കഴിഞ്ഞ ജൂലൈയിലെ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്ര മഴയിലും മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങളി ലൂടെ കത്തോലിക്കാസഭ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നു. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക കൈമാറിയത്. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും കാത്തലിക് റിലീഫ് സര്‍വീസസില്‍ നിന്നുള്ള 77 ലക്ഷം രൂപയാണ് പശു വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, തയ്യല്‍, ഡി ടി […]Read More
കോഴിക്കോട്: മുഹമ്മദ് സിദ്ദിഖ് സേട്ട് രജിസ്റ്റര്‍ ചെയ്തു നല്കിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തോടെയുള്ള ഭൂമിയാണെന്നും ഫറൂഖ് കോളജ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ വഖഫ് ബോര്‍ഡിനെതിരേയുള്ള രണ്ട് അപ്പീ ലുകളിലാണ് ഫറുഖ് കോളജ് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ ചെയര്മാന് രാജന് തട്ടില്‍ ഡിസംബര്‍ ആറിലേക്കു മാറ്റി. സിദ്ദിഖ് സേട്ടിന്റെ മക്കളുടെ അഭിഭാഷകരും ഫറൂഖ് കോളജിന്റെ അഭിഭാഷകരും ട്രൈബ്യൂണലില്‍ ഹാജരായിരുന്നു.Read More
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മീഷനാകും മുനമ്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക. എന്‍ക്വയറി കമ്മീഷന് ആക്ട് അനുസരിച്ചാണ് ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിക്കുമെന്നും മ്രന്തിമാരായ പി. രാജീവ്, കെ. രാജന്, വി. അബ്ദുറഹ്മാന് എന്നിവര്‍ […]Read More
കൊച്ചി: വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്. വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് […]Read More