KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി.

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, ഭിന്നശേഷി സംവരണത്തിന്റെ പശ്ചാത്തലത്തിൽ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കുക എന്നീ വിഷയങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, ഫാ. തോമസ് തറയിൽ എന്നിവർ സംബന്ധിച്ചു.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *