ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ സെപ്റ്റംബർ 15ന് വീണ്ടുമൊരു അന്താരാഷ്ട്ര ജനാധിപത്യദിനം കൂടി കടന്നുവരുമ്പോൾ, അത് കേവലമായ ഒരു ദിനാചരണത്തിനപ്പുറം ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികളായ മനുഷ്യർക്ക് ആഴത്തിലുള്ള ആത്മപരിശോധനയുടെ അവസരംകൂടിയാണ്. അഞ്ചു വർഷത്തിലൊരിക്കൽ പൗരന്മാർ വോട്ട് രേഖപ്പെടുത്തി മടങ്ങുന്ന ഒരു ഔപചാരിക പ്രക്രിയ മാത്രമായി ജനാധിപത്യത്തെ ചുരുക്കിക്കാണുന്നത് ആ ആശയത്തോട് പുലർത്തുന്ന വലിയ അനീതിയായിരിക്കും. തുല്യത, സാമൂഹിക നീതി, വ്യക്തിസ്വാതന്ത്ര്യം, ഭരണകൂട നിലപാടുകളോട് ഭയമില്ലാതെ വിയോജിക്കാനുള്ള അവകാശം എന്നിവ ഉൾച്ചേരുമ്പോൾ […]Read More
Tags :Kerala Govt
ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളെ ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന പേരിൽ സമഗ്രമായി നവീകരിക്കുമെന്ന ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പുതിയ പ്രഖ്യാപനം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. പലപ്പോഴും അവശ്യ പരിരക്ഷണവും നീതിയും നിഷേധിക്കപ്പെട്ട് ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരുന്ന അനേകരുടെ ജീവിതത്തിൽ പ്രത്യാശാപൂണ്ണമായ മാറ്റം കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ ഈ സന്നദ്ധത അഭിനന്ദനം അർഹിക്കുന്നു. വ്യവസ്ഥാപിതമായി കടന്നുകൂടിയ അനാസ്ഥകളെയും അത്തരത്തിൽ വന്നുചേർന്ന ദുഷ്പേരുകളെയും തച്ചുടച്ച് മാനസികാരോഗ്യ […]Read More
ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനം കേരളത്തിലെ മലയോര മേഖലകളിൽ വീണ്ടും കടുത്ത ആശങ്കയും അനിശ്ചിതത്വവുമാണ് വ്യാപിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന മാർഗ്ഗരേഖ തയ്യാറാക്കൽ പ്രക്രിയകൾക്കൊടുവിൽ, കേരളത്തിലെ 131 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോഴും പരിസ്ഥിതി ദുർബ്ബല മേഖല (ESA) യുടെ പട്ടികയിൽ നിലനിർത്തപ്പെട്ടിരിക്കുകയാണ്. ജൈവവൈവിധ്യ സമ്പന്നവും പ്രകൃതിദുരന്ത സാധ്യതയുള്ളതുമായ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി, പരിസ്ഥിതി […]Read More
ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു. ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു വശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച […]Read More
എയ്ഡഡ് അധ്യാപക നിയമനവും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും: തെറ്റിദ്ധാരണകളും വാസ്തവങ്ങളും
“എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്ക് പോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്….” ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്യന്തം മുൻവിധിയോടെ ഉണ്ടായ ഒരു ഹൈക്കോടതി പരാമർശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു ചാനൽ റിപ്പോർട്ടർ പ്രസ്തുത റിപ്പോർട്ടിന് നൽകിയ ആമുഖത്തിന്റെ ഒരു ഭാഗമാണിത്. അവതാരകന്റെ ഈ വാചകങ്ങൾ ഉത്തരവാദിത്വപൂർണ്ണമായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കാണാനാവില്ല. കുറച്ചുകാലങ്ങളായി […]Read More
ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറക്കുന്നതിനുള്ള കരട് ബില്ലിന് 2025 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. 2011 മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനായി പ്രത്യേകം പഠനസമിതിയെ പ്രഖ്യാപിച്ച് സാധ്യതകള്‍ തേടി. എം.ജി.യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലര്‍ ഡോ.സിറിയക് തോമസ് ചെയര്‍മാനായ പത്തംഗസമിതി 2015 […]Read More
ടോം മാത്യു(പ്രസിഡന്റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ) എയ്ഡഡ് സ്കൂള്‍ അധ്യാപക/അനധ്യാപക നിയമനാംഗീകാരങ്ങള്‍ അനന്തമായി നീളുന്നതും തടയപ്പെടുന്നതും ജധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളുടെ നഗ്നമായ ലംഘനമാണിത്. മുന്‍പേതന്നെ യുക്തിഭദ്രമോ സാമാന്യബുദ്ധിക്കു നിരക്കാത്തതോ ആയ മുട്ടുന്യായങ്ങള്‍ പറഞ്ഞ്, അശാസ്ത്രീയമായ ഉത്തരവുകളുടെ തുടര്‍ച്ചകളില്‍, അധ്യാപക നിയമനങ്ങള്‍ തടസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല, ചില ഓഫീസുകളിലെ ഏതാനും ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യത്തിനോ നിലവാരത്തിനോ അനുസരിച്ച് ഉത്തരവുകള്‍ വളച്ചൊടിച്ച് നിയമന അപ്രൂവല്‍ നല്‍കരുതെന്ന് കരുതിക്കുട്ടി തീരുമാനിച്ചപോലെ […]Read More
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽരക്ഷാധികാരി, ഇൻഫാം; വൈസ് ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ വനം, വന്യജീവികൾ, വനാനുബന്ധ പരിസ്ഥിതി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യൻ ഫോറസ്റ്റ് ആക്ട് (1927) ഉൾപ്പെടെ ഏഴ് കേന്ദ്ര നിയമങ്ങളും എട്ട് സംസ്ഥാന നിയമങ്ങളും 16 കേന്ദ്ര ചട്ടങ്ങളും 13 സംസ്ഥാന ചട്ടങ്ങളും ഇന്ന് നിലവിലുണ്ട്. അത്തരത്തിൽ 44 നിയമ നിർമ്മാണങ്ങളും പരിഷ്കരണങ്ങളുമാണ് കേന്ദ്ര, സംസ്ഥാന തലങ്ങളിൽ 1927 മുതൽ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ 1961 ലെ കേരള […]Read More
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ സുപ്രസിദ്ധ വാക്യമാണ് ശീർഷകം. നീതി പുലർത്തപ്പെടുന്നിടത്താണു സമാധാനം നിലനിൽക്കുന്നത്. അനീതികൾക്കെതിരേ എല്ലായിടത്തും വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്നുവരില്ല, സമാധാനപ്രിയരായ ജനങ്ങൾ വലിയൊരളവുവരെ സംയമനം പാലിക്കും. അതേസമയം, സമൂഹത്തിൽ അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കും. ഇവ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അനീതിയുടെ ചട്ടുകങ്ങളായി തുടരുന്നത് ജനാധിപത്യ സർക്കാരുകൾക്കു ഭൂഷണമല്ല. ദേശീയ, സംസ്ഥാന തലങ്ങളിൽ ക്രൈസ്തവ സമുദായവും കർഷകസമൂഹവും അഭിമുഖീകരിക്കുന്ന അനീതികളും വിവേചനങ്ങളും നിരവധിയാണ്. ദേശീയതലത്തിലുള്ള അനീതികൾ മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവവേട്ടയ്ക്കായി ദുരുപയോഗിക്കപ്പെടുന്നു. […]Read More
ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം. അത്തരമൊരാവശ്യത്തെ […]Read More