സുൽത്താൻ ബത്തേരി: ദുരന്ത ബാധിതർക്കുവേണ്ടി മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നു കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ. പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധിതർക്കായി കെസിബിസി നടപ്പാക്കുന്ന പുനരധിവാസ ഭവനപദ്ധതി തോമാട്ടുചാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുനിർത്തുന്പോഴാണ് മനുഷ്യൻ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമാട്ടുചാലിൽ ആദ്യവീടിനു തറക്കല്ലിട്ടുകൊണ്ടാണു കെസിബിസി നിർമിക്കുന്ന ആദ്യ വീടിന്റെ നിർമാണം ആരംഭിച്ചത്. മാനന്തവാടി […]Read More
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ ജനസംഖ്യ, സാമ്പത്തിക ശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹിക സേവന – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബ്ബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര – കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. […]Read More
കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.
തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വർഗ്ഗീയ – തീവ്രവാദ ചിന്തകൾ പൊതുസമൂഹത്തിനും ഇതര മത വിശ്വാസികൾക്കും ദോഷകരമായി മാറിയ സ്ഥിതി വിശേഷങ്ങൾ രൂപപ്പെട്ടപ്പോഴെല്ലാം അത്തരം നീക്കങ്ങളെ തുറന്നു കാട്ടുകയും സമുദായ മത നേതൃത്വങ്ങളോട് അത്തരക്കാർക്കെതിരെ പ്രതികരിക്കാനും അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നത് കത്തോലിക്കാ സഭയാണ്. കെസിബിസി തലത്തിൽ പൊതുവായും പലപ്പോഴായി സഭാ മേലധ്യക്ഷന്മാരും മെത്രാന്മാരും ഇത്തരം വിഷയങ്ങളിൽ പൊതുപ്രതികരണം നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ വിധ […]Read More
ഈ ഭേദഗതി വനംവകുപ്പിന്റെ അമിതാധികാര പ്രയോഗത്തിന്
അഡ്വ. എ.സി. ദേവസ്യ (ഹൈക്കോടതി അഭിഭാഷകൻ) നിലവിൽ വനത്തിനോടു ചേർന്ന് താമസിക്കുന്ന കൃഷിക്കാരുടെയും അതുപോലെ വിനോദസഞ്ചാരികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയാണു വനം വകുപ്പും സർക്കാരും നിർദിഷ്ട വനനിയമ ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഭേദഗതി നിർദേശങ്ങളിലെ ബി(എ)യിൽ പരാമർശിക്കുന്നത്, വനത്തിലൂടെയുള്ള പുഴയിലെയും തടാകത്തിലെയും മീൻപിടിത്ത നിരോധനം സംബന്ധിച്ചാണ്. ഭേദഗതി ഒരു കാരണവശാലും അനുവദനീയമല്ല. പുഴയുടെ ഒരു വശം പട്ടയമുള്ള വസ്തുക്കളും മറുവശം ഫോറസ്റ്റുമായുള്ള സ്ഥലങ്ങളുണ്ട്. ഫോറസ്റ്റിനു പുഴയിൽ യാതൊരു അവകാശവുമില്ല. നിയമം പാസായാൽ ഡാം തുടങ്ങിയ സ്ഥലങ്ങളിൽനിന്നു മീൻ പിടിക്കാൻ സാധിക്കാതെ വരും. […]Read More
തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More
കൊച്ചി: കേരള വനംവകുപ്പിന്റെ വന നിയമ ഭേദഗതി ബില്‍ 2024 ജനദ്രോഹപരവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1961ലെ കേരള ഫോറസ്റ്റ് ആക്ടില്‍ പറഞ്ഞിരിക്കുന്ന നിയമത്തിന്റെ പല വിഭാഗങ്ങളിലും അടിമുടി മാറ്റങ്ങള്‍ വരുത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വാറന്റോ മജിസ്ട്രേറ്റിന്റെ ഉത്തരവോ ഇല്ലാതെ അധികാര ദുര്‍വിനിയോഗം നടത്താനും ജനങ്ങളെ പീഡിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ലില്‍ കൊടുത്തിരിക്കുന്നതെന്ന് ഇന്‍ഫാം ദേശീയ […]Read More
ന്യൂഡൽഹി: കേരളത്തിലെ മുനന്പത്ത് തലമുറകളായി ജീവിക്കുന്ന ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. മുനന്പത്തേതു ക്രിസ്ത്യൻ- മുസ്ലിം പ്രശ്നമല്ലെന്നും ഭരണഘടന അനുശാസിക്കുന്ന നീതിയുടെയും മനുഷ്യാവകാശത്തിന്റെയും പ്രശ്നമാണെന്നും സിബിസിഐ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുനന്പം തർക്കത്തിന് സമാധാനപരവും നീതിയുക്തവുമായ പരിഹാരം ഉടൻ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ഭരണഘടനാതത്വങ്ങളാലും പരസ്പര ബഹുമാനത്താലും നയിക്കപ്പെടുന്നതാകണം പരിഹാരം. വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളെ തുരങ്കം വയ്ക്കുന്ന ഏതു നടപടിയും അന്യായവും എതിർക്കപ്പെടേണ്ടതുമാണ്. കത്തോലിക്കാ സഭയുടെ നിലപാട് മതപരമായ സ്വത്വത്തിൽ വേരൂന്നിയതല്ല. മനുഷ്യാവകാശ പ്രശ്നമെന്ന നിലയിലുള്ള […]Read More
ഫാ. ജയിംസ് കൊക്കാവയലിൽ ഇഡബ്ല്യുഎസ് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നാലു മാനദണ്ഡങ്ങളാണുള്ളത്. കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം എട്ടുലക്ഷം രൂപ വരെ, കൃഷിഭൂമി അഞ്ച് ഏക്കർ വരെ, വീട് 1,000 ചതുരശ്ര അടിവരെ, റെസിഡൻഷൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെന്റ് വരെ, മുനിസിപ്പാലിറ്റികളിൽ 2.1 സെന്റ് വരെ എന്നിവയാണ് മാനദണ്ഡങ്ങൾ. ഒരു കുടുംബത്തിന്റെ, അതായത്, അപേക്ഷിക്കുന്ന വ്യക്തി, മാതാപിതാക്കൾ, ഭാര്യ/ഭർത്താവ് എന്നിവരുടെ ആകെ […]Read More
1961 ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ. വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, […]Read More
ഫാ. ജോഷി മയ്യാറ്റിൽ മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ചിരിക്കുന്ന ജുഡീഷൽ കമ്മീഷൻ ഭൂവിഷയം അടിസ്ഥാനരേഖ മുതൽ പഠനവിധേയമാക്കുമെന്ന് പ്രതീക്ഷിക്കാം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. വഖഫ് അനുകൂല വാദഗതികൾ 1989-1991 കാലഘട്ടത്തിൽ ഫാറൂഖ് കോളജിന്റെ പക്കൽനിന്ന് നാട്ടുകാർ വാങ്ങിയ മുനമ്പം ഭൂമി വഖഫാണ് എന്ന് വഖഫ് ബോർഡ് 2009 ജൂൺ 24ന് പ്രഖ്യാപിക്കുകയും 2019ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരപ്പട്ടികയിലേക്ക് എഴുതിച്ചേർക്കുകയും സർക്കാർ രേഖകളിൽ കൈവശക്കാരുടെ ഉടമസ്ഥാവകാശം നീക്കം ചെയ്യുകയും ചെയ്തതിലൂടെയാണ് […]Read More