KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2022

News

ഫാ. സ്റ്റാൻ സ്വാമിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടുക്കം ഉളവാക്കുന്നത്

ഫാ. സ്റ്റാൻ സ്വാമിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടുക്കം ഉളവാക്കുന്നത് 14/12/2022 – KCBC Commission for Social Harmony and Vigilance അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കൂടുതൽ വ്യക്തമാവുകയാണ്. ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുന്നവരും അവരുടെ പക്ഷം ചേരുന്നവരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന കാഴ്ചകൾ ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയെ വെളിപ്പെടുത്തുന്നു. ഫാ. സ്റ്റാനിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാൻ […]Read More

Opinions

“ക്രിസംഘി”കളാക്കപ്പെടുന്ന ക്രൈസ്തവർ!

ചിലർക്ക് ആരോ ചാർത്തിക്കൊടുത്ത "ക്രിസംഘികൾ" എന്ന വിചിത്രനാമത്തെ തലക്കെട്ടാക്കിക്കൊണ്ട് "ന്യൂസ് മിനുട്ട്" എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തെ വിവർത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളത്തിലെ സാക്ഷാൽ "മാധ്യമം". ചില കാഴ്ചകൾ മാത്രം കാണാൻ കഴിവുള്ള "പ്രബുദ്ധ" മാധ്യമങ്ങളുടെയും, അത്തരം മാധ്യമപ്രവർത്തനത്തെ ഉപജീവനമാർഗ്ഗമാക്കി മാറ്റിയിരിക്കുന്നവരുടെയും എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വിചിത്രമായ ആഖ്യാനങ്ങളും ആരോപണങ്ങളും തുടർക്കഥകളാവുകയാണ്. അവാസ്തവങ്ങളും, അർദ്ധസത്യങ്ങളും അക്കമിട്ട് നിരത്തി, അന്ധമായ സംഘപരിവാർ ആഭിമുഖ്യം അലങ്കാരമായി കൊണ്ടുനടക്കുന്ന അപൂർവ്വം ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നിരീക്ഷിച്ച് […]Read More

Church Opinions Religious

വസ്ത്രധാരണ മൗലികവാദവും സന്യാസ വസ്ത്രവും

ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്‌കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതി വരാന്തകളിലും ഹിജാബ് ഇന്ന് ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലോളം സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഹിജാബ് സംബന്ധിച്ച പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലെയും വിഷയങ്ങൾ പഠിച്ചപ്പോൾ കൃത്രിമമായും കരുതിക്കൂട്ടിയും സൃഷ്ടിക്കപ്പെട്ട വിവാദങ്ങളാണെന്നാണ് മനസിലാക്കാനായത്. ഇറാൻ പോലുള്ള മുസ്ളീം രാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ സമരവുമായി യുവതികൾ നിരത്തിലിറങ്ങുന്ന അതേ കാലത്ത് അത്തരമൊരു വേഷവിധാനം […]Read More

Opinions Politics Religious Extremism

പോപ്പുലർഫ്രണ്ടിന്റെ നിരോധനവും ആനുകാലിക കേരളവും

കേരളം ആസ്ഥാനകേന്ദ്രമായി വിവിധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത് മുൻകാലങ്ങളിൽ ഇത്തരം സംഘടനകൾക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങളെല്ലാം വാസ്തവങ്ങളായിരുന്നു എന്നുതന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഭീകരപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തിവന്നിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിന് നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. അത്തരം തീവ്രവാദ സംഘങ്ങളിലേയ്ക്ക് കേരളത്തിൽനിന്നും ആളുകളെ അയക്കുക, വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുക, രാജ്യത്തിന് അകത്തും പുറത്തും കള്ളപ്പണ ഇടപാടുകൾ നടത്തുക […]Read More

Culture Opinions

ഗർഭച്ഛിദ്രം അവകാശമോ അപരാധമോ?

തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽനിന്ന് ഗർഭിണിയാവുകയും എന്നാൽ, പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഇവർ അനുമതി തേടിയത്. അവിവാഹിതയാണ് എന്ന കാരണത്താൽ ഈ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇവർ സുപ്രീം […]Read More

Church Opinions Politics

സർക്കാരിന്റെ പ്രവൃത്തിദിനാഹ്വാനവും കെസിബിസിയുടെ അവധി പ്രഖ്യാപനവും: ഗാന്ധി ജയന്തിയോടനുബന്ധിച്ച വിവാദങ്ങൾക്ക് പിന്നിലെന്ത്?

ഒക്ടോബർ രണ്ട് ഞായറാഴ്‌ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, പ്രതിഷേധം ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ മെത്രാൻ സമിതി പ്രതികരിക്കുകയുമുണ്ടായി. അതേത്തുടർന്ന് ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ അവഹേളിച്ചുകൊണ്ടും കത്തോലിക്കാ സഭയെയും നേതൃത്വത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധിപ്പേരാണ് രംഗത്തുവന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടന്ന ചർച്ചകൾ സഭയെയും ക്രൈസ്തവ വിശ്വാസത്തെയും കരിവാരിത്തേയ്ക്കുക ലക്‌ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സമൂഹനന്മ മാത്രം കാംക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഒരു […]Read More

Opinions Social Issues

കേരളത്തിലെ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ

ക്രിസ്തുവില്‍ പ്രിയമുള്ള വൈദികരേ, സന്യസ്തരേ, സഹോദരീ സഹോദരന്മാരേ, മയക്കുമരുന്ന് വിപണനവും ഉപഭോഗവും സംബന്ധിച്ച് ഈ അടുത്ത നാളുകളിലായി  പുറത്തുവന്നുകൊണ്ടിരി ക്കുന്ന വിവരങ്ങള്‍ നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചഉജട (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നത് 27,072 പേരാണ്. ജനസംഖ്യയുടെ കാര്യത്തില്‍ പതിമൂന്നാം സ്ഥാനമുള്ള കേരളസംസ്ഥാനം ലഹരിസംബന്ധമായ കേസുകളുടെ […]Read More

Opinions Social Issues

ലഹരിയുടെ പടുകുഴിയിൽ കേരളം

കഴിഞ്ഞ ദിവസം സംസ്ഥാന എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകൾ നടുക്കമുളവാക്കുന്നതാണ്. സമീപവർഷങ്ങളായി ഉയരുന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അടുത്ത കാലങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില വാർത്തകളും കൂട്ടിവായിച്ചാൽ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയുടെ ഭീകരചിത്രം വ്യക്തമാണ്. എംഡിഎംഎ പോലുള്ള മാരകമായ മയക്കുമരുന്നിന് നഗര ഗ്രാമ ഭേദമില്ലാതെ സ്‌കൂൾകുട്ടികളിൽപോലും ഒരു വിഭാഗം അടിമകളാണ് എന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ടിരിക്കുന്ന ഇന്നത്തെ യുവത്വത്തെക്കുറിച്ചോർത്ത് […]Read More

Community Opinions

കത്തോലിക്കാ സഭാസ്ഥാപനങ്ങൾക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ ആസൂത്രിതം: സ്ഥാപനങ്ങളുടെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമം വ്യാപകം.

കൊല്ലമുള ലൈറ്റിൽഫ്ളവർ സ്‌കൂളിനെതിരെ ഉയർന്ന വിവാദത്തിന് പിന്നിൽ വാസ്തവവിരുദ്ധവും ദുരൂഹവുമായ ആരോപണങ്ങളും തല്പരകക്ഷികളും. കേരളത്തിൽ ഏറ്റവുമധികം വിദ്യാർത്ഥികൾക്ക് എക്കാലവും വിദ്യാഭ്യാസം പകർന്നുകൊണ്ടിരിക്കുന്നത് കത്തോലിക്കാ സഭയുടെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എന്നുള്ളത് നിസംശയം പറയാവുന്ന ഒന്നാണ്. സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ചെറിയൊരുശതമാനം മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് തന്നെ വിദ്യാഭ്യാസം എന്ന വലിയ ഉത്തരവാദിത്തം ക്രൈസ്തവ സമൂഹം ഏറ്റെടുത്തിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് സാംസ്‌കാരിക നവോത്ഥാനത്തിന്റെ അടിത്തറ എന്ന തിരിച്ചറിവിനെ തുടർന്നുണ്ടായ സാമൂഹിക പ്രതിബദ്ധതയാണ് […]Read More

Opinions Religious Voice of Nuns

ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്‌സ് ഓഫ് നൺസിന്റെ മറുപടി

ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള  കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം ഫ്രാൻസിസ്കൻ സന്ന്യാസിനി സമൂഹം എടുത്ത തീരുമാനം അംഗീകരിക്കപ്പെടുകയാണ് ഉണ്ടായത്.  സന്യാസിനി അല്ലെങ്കിൽ പിന്നെ എന്തുകൊണ്ട് ശ്രീമതി ലൂസി ഇപ്പോഴും  കാരക്കാമല എഫ്സിസി കോൺവെന്റിൽ തുടരുന്നു?  ഈ നാളുകളിൽ പൊതുസമൂഹം അറിയുന്നതിനപ്പുറമായി ചില കോടതിവ്യവഹാരങ്ങളിലാണ് ലൂസി […]Read More