KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Jagratha Commission

http://kcbcjagratha.org

Opinions Religious Extremism

കത്തോലിക്കാ സഭ എല്ലാത്തരം തീവ്രവാദ പ്രവണതകളെയും തള്ളിപ്പറയുകയും അകറ്റി നിർത്തുകയും ചെയ്യുന്നു.

തീവ്രവാദത്തെയും വർഗീയതയെയും എതിർക്കുകയും തള്ളിപ്പറയുന്ന നിലപാടാണ് എക്കാലവും കത്തോലിക്കാ സഭയ്ക്കുള്ളത്. വിവിധ മതങ്ങളുമായി ബന്ധപ്പെട്ട വർഗ്ഗീയ – തീവ്രവാദ ചിന്തകൾ പൊതുസമൂഹത്തിനും ഇതര മത വിശ്വാസികൾക്കും ദോഷകരമായി മാറിയ സ്ഥിതി വിശേഷങ്ങൾ രൂപപ്പെട്ടപ്പോഴെല്ലാം അത്തരം നീക്കങ്ങളെ തുറന്നു കാട്ടുകയും സമുദായ മത നേതൃത്വങ്ങളോട് അത്തരക്കാർക്കെതിരെ പ്രതികരിക്കാനും അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നത് കത്തോലിക്കാ സഭയാണ്. കെസിബിസി തലത്തിൽ പൊതുവായും പലപ്പോഴായി സഭാ മേലധ്യക്ഷന്മാരും മെത്രാന്മാരും ഇത്തരം വിഷയങ്ങളിൽ പൊതുപ്രതികരണം നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ വിധ […]Read More

Community Opinions Politics Social Issues

മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് തടസം നിൽക്കുന്നതാര്?

വഖഫ് അവകാശവാദങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും പൂർണ്ണ സഹകരണമാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെറായി – […]Read More

Church International News Pope Francis

ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം പ്രസിദ്ധീകരിച്ചു: അവൻ നമ്മെ സ്നേഹിച്ചു

യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം. ‘ദിലേക്‌സിത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്നപേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്. യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. യേശുക്രിസ്തു നമ്മെ സ്നേഹിച്ചുവെന്നും (റോമാ 8:37), അവനോടുള്ള സ്നേഹത്തിൽനിന്ന് നമ്മെ ഒന്നും അകറ്റാതിരിക്കട്ടെ (റോമാ 8:39) എന്നും ഫ്രാൻസിസ് പാപ്പ ഈ ചാക്രികലേഖനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. അവനാണ് നമ്മെ സ്നേഹിച്ചതെന്നും കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും […]Read More

Church International News

മെക്‌സിക്കൻ പുരോഹിതനെ വെടിവച്ചുകൊന്ന സംഭവം: ഒരാൾ അറസ്റ്റിൽ

തെക്കൻ സംസ്ഥാനമായ ചിയാപാസിൽ റോമൻ കത്തോലിക്കാ പുരോഹിതനെയും മനുഷ്യാവകാശ പ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ മെക്സിക്കൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസാസ് നഗരത്തിലെ പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം തന്റെ ഇടവകയിലേക്കു മടങ്ങുമ്പോഴായിരുന്നു ഫാ. മാർസെലോ പെരെസിനുനേരെ ആക്രമണം ഉണ്ടായത്. മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേരാണ് വൈദികനുനേരെ നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക മയക്കുമരുന്ന് വ്യാപാരിയായ എഡ്ഗാർ എൻ ആണ് കൊലയാളിയെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ചിയാപാസ് പബ്ലിക് […]Read More

Church International News

മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

മെക്സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് കൊല്ലപ്പെട്ടു. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തന്റെ അജപാലന ചുമതലകൾ തുടരാൻ പോകുമ്പോൾ അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ പറയുന്നതനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ഗ്വാഡലൂപ്പ പള്ളിയിലേക്കു പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് (സി. ഇ. എം.) കൊലപാതകത്തെ അപലപിച്ചു. “ഈ കൊലപാതകം സമൂഹത്തിന് സമർപ്പിതനായ ഒരു വൈദികനെ […]Read More

Church Kerala News

കെ. സി. ബി. സി. വയനാട്, വിലങ്ങാട് സുസ്ഥിര പുനരധിവാസ പദ്ധതി –

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്കാ മെത്രാൻസമിതി സംസ്ഥാന സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി – ‘വേവ്‌സ്’ (വയനാട് ആന്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആന്റ് സപ്പോർട്ട്‌സ്) ന്റെ ലോഗോ കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ […]Read More

International News

ഇറാനിൽ 17 ദിവസത്തിനിടെ തൂക്കിലേറ്റപ്പെട്ടത് 92 തടവുകാർ: വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകർ

ഒക്ടോബർ തുടക്കം മുതൽ ഇറാനിൽ കുറഞ്ഞത് 92 തടവുകാരെങ്കിലും തൂക്കിലേറ്റപ്പെട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തി മനുഷ്യാവകാശ സംഘങ്ങൾ. രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ നടന്ന വധശിക്ഷ 2024 ഒക്ടോബർ 1 നും ഒക്ടോബർ 17 നും ഇടയിലാണ് നടന്നത്. കഴിഞ്ഞ 17 ദിവസത്തിനിടെ പ്രതിദിനം ശരാശരി അഞ്ചിലധികം വധശിക്ഷകൾ നടന്നിട്ടുണ്ടെന്നു മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. അബ്ബാസ് കരിമി, മുഹമ്മദ് അലി നജാഫി എന്നീ രണ്ട് പേരെ ഇസ്ഫഹാൻ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘടന […]Read More

Church Kerala News

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ: കാലതാമസം വഞ്ചനാപരം എന്ന് കെസിബിസി

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് […]Read More

Church Community Opinions Social Issues

കേരള ക്രൈസ്തവ സമൂഹത്തിന്റെ പ്രതിസന്ധികൾക്ക് പരിഹാരം ഐക്യത്തോടെയുള്ള മുന്നേറ്റം

കേരളസമൂഹത്തിന്റെ സാംസ്‌കാരിക വളർച്ചയ്ക്കും വിദ്യാഭ്യാസ ആതുരശുശ്രൂഷാ മേഖലകൾക്കും അതിരറ്റ സംഭാവനകൾ നൽകിയിട്ടുള്ള ചരിത്രമാണ് കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങൾക്കുളളത്. ഇപ്പോഴും വിവിധ മേഖലകളിൽ ക്രൈസ്തവ സഭകൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. “ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി” തീരുകയെന്ന ക്രിസ്തുവിന്റെ കൽപ്പനയ്ക്കുള്ള പ്രത്യുത്തരമാണ് കേരളത്തിലെ ക്രൈസ്തവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും. ഇനിയും അത് അപ്രകാരം തന്നെയായിരിക്കും. എന്നാൽ, ഇക്കാലഘട്ടത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികളുണ്ട്. അവയെക്കുറിച്ചുള്ള ശരിയായ അവബോധം ക്രൈസ്തവർക്കുതന്നെ ഉണ്ടായിരിക്കുകയാണ് മുഖ്യമായ ആവശ്യം. അവയിൽ ഏറിയ […]Read More

Opinions Social Issues

ഇഎസ്എ കരട് വിജ്ഞാപനം: സർക്കാരിന്റെ വിശദീകരണം തൃപ്തികരമോ?

ഇഎസ്എ (പരിസ്ഥിതി ദുർബ്ബല പ്രദേശം) കരട് വിജ്ഞാപനം സംബന്ധിച്ച വിഷയത്തിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായിരുന്നു. 2013 മുതലുള്ള സംസ്ഥാന സർക്കാർ ഇടപെടലുകൾ വ്യക്തമാക്കിയ മറുപടിയിൽ പ്രത്യേകിച്ച് 2016 മുതൽ ഇഎസ്എ വില്ലേജുകളിലെ ജനവാസ മേഖലകൾ ഒഴിവാക്കി പുതിയ പ്രപ്പോസൽ സമർപ്പിക്കുന്നതിനായി സർക്കാർ നടത്തിയ നീക്കങ്ങൾ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രധാന വിഷയത്തിൽ ഗൗരവപൂർണമായ ഇടപെടലുകൾ പല ഘട്ടങ്ങളിലായി നടത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ തീർച്ചയായും ആശ്വാസപ്രദമാണ്. അതേസമയം, മുമ്പ് […]Read More