ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ തീവ്രഹിന്ദുത്വവാദികൾ ഈ രാജ്യത്ത് ക്രൈസ്തവർക്കെതിരെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജങ്ങളുടെ കണക്കെടുത്താൽ മേൽപറഞ്ഞവ അവയിൽ ചിലത് മാത്രമാണെങ്കിലും, ഇത്തരം ദുരാരോപണങ്ങൾക്ക് ഇന്ന് കേരളത്തിൽ നേതൃത്വം നൽകുന്നത് ഡോ. കെ.എസ്. രാധാകൃഷ്ണനെ പോലുള്ളവരാണെന്നതാണ് കൂടുതൽ അപകടകരം. ഒരുകാലത്ത് സകലരും ആദരിച്ചിരുന്ന വ്യക്തികൾ ദുഷ്പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്യുമ്പോൾ അത്തരം നീക്കങ്ങൾക്ക് വർഗീയ ധ്രുവീകരണം ലക്ഷ്യമുട്ടുള്ള ഒരുതരം ആസൂത്രിത സ്വഭാവമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. “രക്തവും മാംസവുമുള്ള ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയി എന്നത് വരുംതലമുറ […]
ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു. ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു വശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച […]Read More
കുട്ടികളെ കാണുന്നില്ല, പിള്ളേരെ പിടിത്തക്കാരെയും
കാണാതാകുന്ന കുട്ടികളെകുറിച്ചുള്ള ദീപികയുടെ എഡിറ്റോറിയൽ പൊതുസമൂഹം ചർച്ച ചെയ്യേണ്ട ഒന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നും കാണാതായ കുട്ടികളിൽ അറുനൂറിലധികം കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി, 2025 ഡിസംബർ 5-ലെ ദീപികയുടെ എഡിറ്റോറിയൽ കെസിബിസി ജാഗ്രത കമ്മീഷൻ പ്രസിദ്ധീകരിക്കുന്നു. കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ നടുക്കുന്നതാണ്. 20 വർഷം മുന്പ് ആലപ്പുഴയിലെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ […]Read More
ചില്ലിക്കാശും തട്ടിയെടുത്ത് ദുർബലരെ വീഴ്ത്തരുത്
ദീപിക എഡിറ്റോറിയൽ സ്കോളർഷിപ്പും പദ്ധതികളും വെട്ടിക്കുറച്ചതിലൂടെ പിണറായി സർക്കാരും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും മുന്നറിയിപ്പു കൊടുത്ത പ്രതീതിയാണ്. ഇതു വിവേചനമല്ലെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്കുമേൽ കുത്തിയ കൊടി എടുത്തുമാറ്റുകയാണു വേണ്ടത്. കിട്ടാവുന്ന കടമൊക്കെ വാങ്ങിക്കൂട്ടിയും ക്ഷേമ പെൻഷനുകൾ മുടക്കിയും മുടന്തിനീങ്ങുന്ന സർക്കാർ ഇപ്പോഴിതാ ന്യൂനപക്ഷ സ്കോളർഷിപ്പിലും ദളിതരുടെ പദ്ധതികളിലും കൈവച്ചിരിക്കുന്നു. സ്കോളർഷിപ്പിൽ 50 ശതമാനവും ദളിത് പദ്ധതികളിൽ 60 ശതമാനവും വെട്ടിനിരത്തി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിട്ടുള്ളത് ജോസഫ് മുണ്ടശേരിയുടെ പേരിലുള്ളതിലാണ്; 5.24 കോടി രൂപ. അതിപ്പോൾ, […]Read More
ഡോ. റൂബിൾ രാജ് (മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം) “ഒരു തലമുറയുടെ വിദ്യാഭ്യാസംകൊണ്ട് കളിക്കുന്പോൾ നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്” – ഡോ. രാധാകൃഷ്ണൻ എൻഇപി 2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യം ശ്ലാഘനീയമാണ്. വിദ്യാഭ്യാസരംഗം ഗൗരവതരമായ പഠനത്തിനും വിശകലനത്തിനും പരിഷ്കാരങ്ങൾക്കും വിധേയമാകുന്നു എന്നതും അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലായ്മ ഒരു കാരണമായി കണ്ടെത്തി വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി വർഷം തോറും ചേക്കേറുന്ന 13.24 ലക്ഷം (2023) വിദ്യാർഥികളുടെ ഒഴുക്കു തടയാൻ, ഇത്തരം […]Read More
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ ജനസംഖ്യ, സാമ്പത്തിക ശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹിക സേവന – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബ്ബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര – കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. […]Read More
ഫാ. ജയിംസ് കൊക്കാവയലിൽ ഇഡബ്ല്യുഎസ് സംവരണ ആനുകൂല്യം ലഭിക്കുന്നതിന് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. കേന്ദ്ര സർക്കാരിന്റെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ നാലു മാനദണ്ഡങ്ങളാണുള്ളത്. കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം എട്ടുലക്ഷം രൂപ വരെ, കൃഷിഭൂമി അഞ്ച് ഏക്കർ വരെ, വീട് 1,000 ചതുരശ്ര അടിവരെ, റെസിഡൻഷൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെന്റ് വരെ, മുനിസിപ്പാലിറ്റികളിൽ 2.1 സെന്റ് വരെ എന്നിവയാണ് മാനദണ്ഡങ്ങൾ. ഒരു കുടുംബത്തിന്റെ, അതായത്, അപേക്ഷിക്കുന്ന വ്യക്തി, മാതാപിതാക്കൾ, ഭാര്യ/ഭർത്താവ് എന്നിവരുടെ ആകെ […]Read More
ദീപിക എഡിറ്റോറിയൽ ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭൂരിപക്ഷ അപ്രമാദിത്വ വാദത്തിൽ അടങ്ങിയിരിക്കുന്നത്. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്ന് അലാഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം, ഭരണഘടനയിൽ വിശ്വസിക്കുകയും ആൾക്കൂട്ടനീതിയിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ഓക്സിജന് ശ്വസിച്ച് ഓക്സിജന് തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന് വർഷങ്ങൾക്കു മുന്പ് ഉത്തരവിൽ എഴുതിച്ചേർത്ത ജഡ്ജിയാണ് ഇപ്പോൾ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്. രണ്ടു പരാമർശവും ഒരേ ആശയത്തിന്റെ സൃഷ്ടിയാണ്. […]Read More
ഫാ. ജോഷി മയ്യാറ്റിൽ “ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തന്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് […]Read More
വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ […]Read More