മുനമ്പത്തെ ജനതയുടെ അവകാശത്തിനൊപ്പം, ഭരണഘടനയും സാമൂഹിക നീതിയും പരിരക്ഷിക്കപ്പെടണം എന്നതാണ് മുനമ്പം – വഖഫ് നിയമ വിഷയത്തിൽ കേരള കത്തോലിക്കാ സഭയുടെ നിലപാട്. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള വഖഫ് നിയമത്തിലെ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ
ദീപിക എഡിറ്റോറിയൽ വഖഫ് നിയമം നിലനിൽക്കുവോളം അതിന്റെ ഇരകൾക്കു നീതി നൽകാൻ നിയമസംവിധാനങ്ങൾക്കും പരിമിതിയുണ്ടെന്ന മതേതര നിലപാടിനെ ശരിവയ്ക്കുന്ന വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. വഖഫ് പാവമാണെന്നും മുനന്പത്തെ ജനങ്ങൾ പേടിക്കേണ്ടെന്നും പറഞ്ഞവർ മാളങ്ങളിൽനിന്നു പുറത്തിറങ്ങണം. വഖഫ് നിയമം നിലനിൽക്കുവോളം അതിന്റെ ഇരകൾക്കു
ഷാജി ഏബ്രഹാം മനുഷ്യ-വന്യജീവി സംഘർഷം ശാശ്വതമായി ഇല്ലാതാകാൻ വേണ്ട മൂന്നു കാര്യങ്ങൾ. ഒന്ന് – വനത്തിനുള്ളിൽ വേനൽക്കാലത്തും ആവശ്യത്തിനു ഭക്ഷണവും വെള്ളവും. രണ്ട് – ആവർത്തന ച്ചെലവ് ഇല്ലാതെ വനാതിർത്തി സംരക്ഷണം. മൂന്ന് – ക്രമാതീതമായി പെരുകുന്ന വന്യജീവി പ്രശ്നം ഇല്ലായ്മ
ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി
റോം: ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് ഫ്രാൻസിസ് മാർപാപ്പയാണെന്നു സർവേ. ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു സർവേ നടത്തിയത്. ഈ മാസം നടന്ന സർവേയിൽ മൂവായിരത്തിലേറെ പേർ പങ്കെടുത്തു. ഇതിൽ 76 ശതമാനം പേർ മാർപാപ്പയുടെ നേതൃശേഷിയിൽ വിശ്വാസമർപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേർ തങ്ങൾ കത്തോലിക്കരാണെന്ന് വെളിപ്പെടുത്തി.
ഹോ ചി മീന് സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ ‘തലീത്ത കും’ എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ
ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ 14 മാറ്റങ്ങൾ നിർദേശിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകി. കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം പാടെ തള്ളി. ബിജെപി തീരുമാനിച്ചാൽ ബിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ പാസാക്കും. വഖഫ് ഭേഗഗതി ബിൽ സംബന്ധിച്ച ജെപിസിയുടെ അന്തിമറിപ്പോർട്ട് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദംബിക പാൽ
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന കാര്യാലയമാണിത്. മാർപാപ്പയുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവഹിക്കും.