മാത്യു ആന്റണി അമേരിക്കയിലെ മേരിലാൻഡിലുള്ള ഹെയ്തോർപിലെ അസെൻഷൻ പള്ളിയിൽ സേവനം ചെയ്ത ഒരു മലയാളി ഈശോസഭാ വൈദികൻ. അതേസമയം തന്നെ ഗോഡാർഡ് ബഹിരാകാശ സഞ്ചാരകേന്ദ്രത്തിൽ നാസയ്ക്കുവേണ്ടി ഗവേഷണ കാര്യങ്ങളിൽ മുഴുകിയ ഊർജശാസ്ത്രജ്ഞൻ. അതാണ് ഡോ. മാത്യു തെക്കേക്കര. മതത്തെയും ശാസ്ത്രത്തെയും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി പരിഗണിച്ച ശാസ്ത്രജ്ഞൻ. ബഹിരാകാശ യാത്രകൾ മുതൽ വാർത്താവിനിമയവും കൃഷിയും കാലാവസ്ഥാ വ്യതിയാനവും വരെ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളെ നേരിട്ടോ അല്ലാതെയോ സ്പർശിക്കുന്ന വിവിധ ശാസ്ത്രരംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായൊരു കണ്ടുപിടിത്തമാണ് […]
മലയാള സാഹിത്യ ചരിത്രത്തിനും ക്രൈസ്തവ സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രേഷ്ഠഗ്രന്ഥകാരനാണ് പൗളീനോസ് പാതിരിയെന്ന പൗളീനോസ് ആ സാങ് തോ ബര്‍ത്തലോമിയോ (Paulinusof St. Bartholomew) പാതിരി. കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കത്തോലിക്കാ മിഷനറിമാരില്‍ മത്തേവൂസ് പാതിരിയെന്ന മത്തേവൂസ് ആ സാങ്തോ ജോസഫ് പാതിരി, അര്‍ണോസ് പാതിരിയെന്ന യൊഹാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്സ് ലേഡന്‍ പാതിരി എന്നിവര്‍ കഴിഞ്ഞാല്‍ വിജ്ഞാനം കൊണ്ട് അദ്വിതീയനാണ് പൗളീനോസ് പാതിരി. പാശ്ചാത്യ ക്ലാസിക്കുകളിലും പ്രാചീന ഗ്രീക്കോ-റോമന്‍ രചനകളിലും അവഗാഹം നേടിയ അദ്ദേഹം ഭാരതത്തെയും ഇവിടത്തെ നാട്ടുരാജ്യങ്ങളെയും കുറിച്ച് യൂറോപ്യന്‍ ഭാഷകളില്‍ രചിച്ച ഗ്രന്ഥങ്ങള്‍ നിരവധിയാണ്. […]Read More
അർണ്ണോസ് പാതിരിയുടെ യഥാർത്ഥ നാമം ജോൺ ഏണസ്റ്റ് ഹാങ്സിൽഡൻ എന്നാണ്. ഹംഗറിയിൽ ജനിച്ചുവളർന്ന അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയായി 1699 ലാണ് കേരളത്തിലെത്തിയത്. അമ്പഴക്കാട് ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അക്കാലത്തെ സാഹിത്യകാരന്മാരുടെ സമ്മേളന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തൃശ്ശിവപേരൂർ സർവ്വകലാശാലയിലെ ചില പണ്ഡിതരുമായി അദ്ദേഹം സൗഹൃദത്തിലായി. അവരിൽനിന്ന് ലഭിച്ച മഹാഭാരതത്തിന്റെയും മലയാള വ്യാകരണത്തിന്റെയും എഴുത്തോലകളിൽ തുടങ്ങിയ ഭാഷാപഠനം അദ്ദേഹത്തെ മലയാള – സംസ്കൃത ഭാഷാ പണ്ഡിതനാക്കി മാറ്റി. മലയാള-സംസ്കൃത നിഘണ്ടു, മലയാളം-പോർട്ടുഗീസു നിഘണ്ടു, മലയാളം-പോർട്ടുഗീസ് വ്യാകരണം, സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു എന്നിങ്ങനെയുള്ള […]Read More