വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന കാര്യാലയമാണിത്. മാർപാപ്പയുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവഹിക്കും.
ഭാരതസഭയ്ക്ക് കൃപയുടെ നിറവായി ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾസംഘത്തിന്റെ ഭാഗമായി. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ മാർ കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി. പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാർപാപ്പയുടെ അടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. സ്ഥാനികചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാർപാപ്പ നവ കർദിനാൾമാർക്കു നൽകി അവരെ ആശീർവദിച്ചു. ഇരുപതാമതായാണ് […]Read More
പാക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ഗോത്ര ജില്ലയായ കുറ്രമിലൂടെ സഞ്ചരിച്ച വാഹനങ്ങൾക്കുനേരെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 41 ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്. 16 പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണം ഒരു വലിയ ദുരന്തമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുടെ ചീഫ് സെക്രട്ടറി നദീം അസ്ലം ചൌധരി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. നാളുകളായി ഈ പ്രദേശത്ത് സുന്നി- ഷിയാ വിഭാഗങ്ങൾ തമ്മിൽ ആക്രമണം നടന്നിരുന്നു. ഇതേ […]Read More
ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള ലോക സമ്മേളനം
വത്തിക്കാന്‍: 2025 ഫ്രെബുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. നവംബർ 20 ബുധനാഴ്ച നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം. ‘സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് മാര്‍പാപ്പ പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായിരുന്നു നവംബർ 20. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബര്‍ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്. വത്തിക്കാന്‍ ചത്വര ത്തില്‍ നടന്ന പൊതുസമ്പര്‍ക്ക […]Read More
മെച്ചപ്പെട്ട ഒരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതി വളർത്തണമെന്ന് COP 29 സമ്മേളനത്തിൽ കർദിനാൾ പരോളിൻ
ലോകത്തെ അസമത്വങ്ങളുടെ മുന്നിൽ കൂടുതൽ ഔദാര്യതയോടെ പെരുമാറാനും പാവപ്പെട്ട രാജ്യങ്ങളുടെമേൽ കൂടുതൽ ഭാരമേറ്റുന്ന സാമ്പത്തികബാധ്യതകളും കടങ്ങളും എഴുതിത്തള്ളാനും, സാമ്പത്തികമായി മുന്നിൽനിൽക്കുന്ന രാഷ്ട്രങ്ങളെ ഫ്രാൻസിസ് പാപ്പയുടെ പേരിൽ ആഹ്വാനം ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. അസർബൈജാനിലെ ബാകുവിൽ നവംബർ 11 മുതൽ 22 വരെ തീയതികളിൽ നടന്നുവരുന്ന COP 29 ന്റെ സമ്മേളനത്തിലേക്കായി ഫ്രാൻസിസ് പാപ്പ തയ്യാറാക്കിയ സന്ദേശം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ്, മെച്ചപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥയുടെ ആവശ്യത്തെക്കുറിച്ച് വത്തിക്കാൻ നയതന്ത്രജ്ഞൻ സംസാരിച്ചത്. സാമ്പത്തിക കടങ്ങൾ […]Read More
വംശീയതയ്ക്കും വംശീയ ബഹിഷ്കരണത്തിനും നേരെ നാം ഒരിക്കലും കണ്ണടയ്ക്കരു തെന്നും എല്ലാവരെയും തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ വത്തി ക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഗബ്രിയേലെ കാച്ച പ്രസ്താവിച്ചു. എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സും അവകാശങ്ങളും തുല്യരായി ജനിച്ചവരുമാണെന്നത് അംഗീകൃത അടിസ്ഥാന സത്യ മാണെങ്കിലും അവര്‍ക്കെതിരെ യുള്ള വെല്ലുവിളികള്‍ ഇന്ന് വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വംശീയത, വംശീയ വിവേചനം, വംശീയ വിദ്വേഷം, അനുബന്ധ അസഹിഷ്ണുത എന്നിവ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ 79-ാം പൊതു സമ്മേളനത്തില്‍ പങ്കെടുത്ത് […]Read More
നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ നാലു ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിലെ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാലു ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി. കടുന സംസ്ഥാനത്തെ കാച്ചിയ കൗണ്ടിയിലെ മൈ-ഇദ്ദോ, അരിക്കോൺ എന്നീ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നവംബർ ഒന്നിനാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട നാല് ക്രിസ്ത്യാനികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയ തീവ്രവാദികൾ വൈകുന്നേരം അഞ്ചു മണിയോടെയാണ് നാലുപേരേയും തട്ടിക്കൊണ്ടു പോയത്. നവംബർ ഒന്നിന് ക്രിസ്ത്യാനികൾ അവരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൈ-ഇദ്ദോ ഗ്രാമത്തിലെ രണ്ടാമത്തെ […]Read More
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി സ്വരമുയര്‍ത്താന്‍ നാം തയ്യാറാകണമെന്ന് യൂണിസെഫ് (United Nations International Children’s Emergency Fund). കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും, അവര്‍ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വെളിപ്പെടുത്തി. ഒക്ടോബര്‍ 31 ന് സാമൂഹ്യമാധ്യമമായ X ൽ കുറിച്ച സന്ദേശത്തിലാണ് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് യൂണിസെഫ് ശ്രദ്ധ ക്ഷണിച്ചത്. മൂന്ന് വര്‍ഷത്തിലധികമായി അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസം നിരോധിക്കപ്പെട്ടതിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, സ്കൂളുകളില്‍നിന്ന് അകറ്റപ്പെട്ട ഈ പെണ്‍കുട്ടികള്‍ […]Read More
വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവര്‍ത്തകരുടേതെന്ന് ഫ്രാന്‍സിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങള്‍ പണിയാനും, സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്താനും, വര്‍ത്തമാനകാലകാര്യങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. വത്തിക്കാന്‍ വാര്‍ത്താവിനിമയകാര്യാലയത്തിലെ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് മാധ്യമപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചത്. ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമെന്ന സ്വപ്നത്തെക്കുറിച്ച് പറഞ്ഞ പാപ്പാ, നമ്മുടെ സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നില്‍ മുറിവേല്ക്കാന് തയ്യാറാകുന്ന ഒരു ശൈലിയോടെയും, കൂടുതല്‍ ധൈര്യത്തോടെയും എല്ലായിടങ്ങളിലേക്കുമെത്താനും, സ്വന്തം ആശയങ്ങളേക്കാള്‍, സത്യസന്ധതയോടും തീക്ഷണതയോടും കൂടെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കണമെന്ന് […]Read More
അബുജ: നൈജീരിയയില്‍ കത്തോലിക്കാ വൈദികനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. എഡോ സംസ്ഥാനത്തുള്ള ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. തോമസ് ഒയോഡിനെയാണു കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴിന് സെമിനാരിയില്‍ സായാഹനപ്രാര്ഥനയ്ക്കിടെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിക്കുനേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയെന്നും സെമിനാരി വൈസ് റെക്ടറും വൈദികവിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും രൂപത കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ അറിയിച്ചു. വൈദികവിദ്യാര്‍ഥികളെയും സെമിനാരിയിലെ ജീവനക്കാരെയും താത്കാലികമായി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. തോമസിനെക്കുറിച്ച് […]Read More