തിരുവനന്തപുരം: കമ്പോഡിയയിലെ ജോലി തട്ടിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്കാണ് സർക്കാരിനെ നയിക്കുന്നത്. വിദേശ പഠനം, തൊഴിൽ സംബന്ധമായ വിസ വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തുന്ന ഏജൻസികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സമഗ്രമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺസൾട്ടേഷൻ യോഗം വിലയിരുത്തി. കേരളത്തിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരത്തോളം റിക്രൂട്ട്മെന്റ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. സംസ്ഥാന തലത്തിൽ യുക്തമായ നിയമനിർമ്മാണത്തിനുള്ള സാദ്ധ്യതകൾ ആരായാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. നോർക്ക, ആഭ്യന്തര, നിയമ […]
സഭയിലെ സ്ത്രീ നേതൃത്വങ്ങളും ശുശ്രൂഷാ മേഖലകളും അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാൻ ഉറച്ച നടപടികൾ കത്തോലിക്കാ സഭ കൈക്കൊള്ളണമെന്ന് വിശ്വാസ പ്രബോധന കാര്യാലയം അധ്യക്ഷൻ കാർഡിനൽ വിക്ടർ മാനുവൽ ഫെർണാണ്ടസ്. ഒക്ടോബർ 24 വ്യാഴാഴ്ച സിനഡിൽ പങ്കെടുത്ത നൂറോളം മെത്രാന്മാർക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടികൾക്കായി ഇനി നാം കാത്തിരിക്കുന്നതിൽ അർഥമില്ലെന്നും എന്നാൽ, സ്ത്രീ പൗരോഹിത്യം സംബന്ധിച്ച ആവശ്യങ്ങളെയും സഭയിലെ സ്ത്രീ സമൂഹത്തിന്റെ ദൗത്യങ്ങളെയും വേറിട്ടു കാണണമെന്നും കാർഡിനൽ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.Read More
വത്തിക്കാന്‍: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാതെ ലോകത്തിന്റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച് ഒക്ടോബർ 27 ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഒരു സിനഡല്‍ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കര്‍മനിരതമായിരിക്കണം. നമുക്കു വേണ്ടത് ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച് ലോകത്തിന്റെ നിലവിളി കേള്‍ക്കുകയും കര്‍ത്താവിനെ […]Read More
ഗർഭഛിദ്രം: അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രൊ ലൈഫ് സംഘടനകൾ
ഗർഭച്ഛിദ്ര വിഷയത്തിൽ മതവിശ്വാസികളായ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെ നിലപാട് സ്വീകരിച്ച അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ പ്രോ-ലൈഫ് ഗ്രൂപ്പുകൾ. മതപരമായ കാരണങ്ങൾ കൊണ്ട് ഗർഭച്ഛിദ്രത്തിനുള്ള ഇളവുകളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കമല ഹാരിസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തിൽ ഇളവുകൾ നൽകില്ലെന്നാണ് കമല ഹാരിസ് അഭിമുഖത്തിൽ പറഞ്ഞത്. ഗർഭച്ഛിദ്രത്തെ നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുന്ന പാപമായി കാണുന്ന, മതവിശ്വാസികളായ ഡോക്ടർമാർക്കും […]Read More
ക്രൈസ്തവർക്കെതിരെ ലോകമെമ്പാടും അതിക്രമങ്ങൾ വർധിക്കുന്നു: ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വർദ്ധിച്ച തോതിലുള്ള അക്രമം, വിവേചനം, തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്. കത്തോലിക്കാ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.) ‘പീഡിപ്പിക്കപ്പെടുകയും മറന്നുപോകുകയും ചെയ്തോ?’ എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 2022 വേനൽക്കാലം മുതൽ 2024 വേനൽക്കാലം വരെ 18 രാജ്യങ്ങളിലെ ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ചുള്ള ആഗോളവും പ്രാദേശികവുമായ വിശകലനമാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, ഇന്ത്യ രാജ്യങ്ങളിലും ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള […]Read More
ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം പ്രസിദ്ധീകരിച്ചു: അവൻ നമ്മെ സ്നേഹിച്ചു
യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം. ‘ദിലേക്സിത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്നപേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്. യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. യേശുക്രിസ്തു നമ്മെ സ്നേഹിച്ചുവെന്നും (റോമാ 8:37), അവനോടുള്ള സ്നേഹത്തിൽനിന്ന് നമ്മെ ഒന്നും അകറ്റാതിരിക്കട്ടെ (റോമാ 8:39) എന്നും ഫ്രാൻസിസ് പാപ്പ ഈ ചാക്രികലേഖനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. അവനാണ് നമ്മെ സ്നേഹിച്ചതെന്നും കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും […]Read More
തെക്കൻ സംസ്ഥാനമായ ചിയാപാസിൽ റോമൻ കത്തോലിക്കാ പുരോഹിതനെയും മനുഷ്യാവകാശ പ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ മെക്സിക്കൻ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസാസ് നഗരത്തിലെ പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം തന്റെ ഇടവകയിലേക്കു മടങ്ങുമ്പോഴായിരുന്നു ഫാ. മാർസെലോ പെരെസിനുനേരെ ആക്രമണം ഉണ്ടായത്. മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേരാണ് വൈദികനുനേരെ നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക മയക്കുമരുന്ന് വ്യാപാരിയായ എഡ്ഗാർ എൻ ആണ് കൊലയാളിയെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ചിയാപാസ് പബ്ലിക് […]Read More
മെക്സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് കൊല്ലപ്പെട്ടു. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തന്റെ അജപാലന ചുമതലകൾ തുടരാൻ പോകുമ്പോൾ അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ പറയുന്നതനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ഗ്വാഡലൂപ്പ പള്ളിയിലേക്കു പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (സി. ഇ. എം.) കൊലപാതകത്തെ അപലപിച്ചു. “ഈ കൊലപാതകം സമൂഹത്തിന് സമർപ്പിതനായ ഒരു വൈദികനെ […]Read More
ഇറാനിൽ 17 ദിവസത്തിനിടെ തൂക്കിലേറ്റപ്പെട്ടത് 92 തടവുകാർ: വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകർ
ഒക്ടോബർ തുടക്കം മുതൽ ഇറാനിൽ കുറഞ്ഞത് 92 തടവുകാരെങ്കിലും തൂക്കിലേറ്റപ്പെട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തി മനുഷ്യാവകാശ സംഘങ്ങൾ. രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ നടന്ന വധശിക്ഷ 2024 ഒക്ടോബർ 1 നും ഒക്ടോബർ 17 നും ഇടയിലാണ് നടന്നത്. കഴിഞ്ഞ 17 ദിവസത്തിനിടെ പ്രതിദിനം ശരാശരി അഞ്ചിലധികം വധശിക്ഷകൾ നടന്നിട്ടുണ്ടെന്നു മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. അബ്ബാസ് കരിമി, മുഹമ്മദ് അലി നജാഫി എന്നീ രണ്ട് പേരെ ഇസ്ഫഹാൻ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശ സംഘടന […]Read More
ഉക്രൈനുവേണ്ടി വീണ്ടും പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പായും ഉക്രൈനിലെ കത്തോലിക്കാസഭയും
ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ, ഉക്രൈൻ ജനതയ്ക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ മറക്കാതിരിക്കാമെന്നും, ദുരിതങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനുവരി 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാവേളയിൽ ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെയാണ് ഉക്രയിൻജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ഏവരോടും ആവശ്യപ്പെട്ടത്.ബെലാറസ് രാജ്യത്ത്, ജനതകളുടെ മാതാവ് എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഐക്കണിന് മുൻപിൽ […]Read More