നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റോം ആഹ്വാനമെന്ന രേഖ സംബന്ധിച്ച് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യയുടെ വികസനത്തിൽ മതങ്ങൾ തങ്ങളുടേതായ പങ്കുവഹിക്കണമെന്നും, ഇതിനായി അൽഗോരിതങ്ങളുടെ ഉപയോഗത്തിൽ ധാർമികതയെ സംബന്ധിച്ച് ചിന്തകൾ പങ്കുവയ്ക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് റോമിന്റെ ആഹ്വാനം എന്ന രേഖയിൽ കത്തോലിക്കരും, യഹൂദരും, ഇസ്ലാം മതവിശ്വാസികളുമായ ആളുകൾ സംയുക്തമായി ഒപ്പിട്ടത്, പ്രതീക്ഷയുടെ അടയാളമാണെന്നും പാപ്പാ പ്രസ്താവിച്ചു. ജനുവരി പത്തിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, സാങ്കേതികവിദ്യയുടെ […]
ബനഡിക്ട് പതിനാറമന്‍ മര്‍പാപ്പയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളകത്തോലിക്കാ സഭ. പാലാരിവട്ടം പിഒസിയില്‍ നടന്ന അനുസ്മരണസമ്മേളത്തില്‍ കെസിബിസിയുടെ വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബനഡിക്ട് പാപ്പയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി, തുടര്‍ന്നു പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അജപാലകനായ ദൈവശാത്രജ്ഞമായിരുന്നു ബനഡിക്ട് പതിനാറമന്‍ മാര്പാപ്പയെന്നും വിഭാഗിക ചിന്തകള്‍ ഇല്ലാതാക്കി സഭയുടെ ഐക്യത്തിനുവേണ്ടി പാപ്പ നിരന്തരം പരിശ്രമിച്ചിരുന്നവെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ചിന്തകളും ജീവിതരീതികളും പ്രബോധനങ്ങളും വിശ്വാസജീവിതത്തെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നും […]Read More
വത്തിക്കാൻ സിറ്റി: പതിനായിരങ്ങളെ സാക്ഷിയാക്കി ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു കബറടക്കും. വത്തിക്കാന്‍ സമയം രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 02:00) വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ആരംഭിക്കുന്ന അന്ത്യകർമശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ആധുനിക കാലഘട്ടത്തിൽ ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്നത് ആദ്യമാണെന്നതും ഒരു മാര്‍പാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായാണ് ഇന്നത്തെ ശുശ്രൂഷ നടക്കുക. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ […]Read More
ഓഗസ്റ്റ് 21ന് വിശുദ്ധ കുർബ്ബാനക്കുള്ള യാത്രാമദ്ധ്യേ തട്ടിക്കൊണ്ടുപോകപ്പെട്ട നാല് സന്യസ്തരെ വിട്ടയച്ചെന്ന് അവർ അംഗങ്ങളായ സന്യാസസഭാവക്താക്കൾ അറിയിച്ചു. തെക്കൻ നൈജീരിയയിലെ ഇമു സ്റ്റേറ്റിൽ നിന്നാണ് യോഹാനസ് ന്വോഡോ, ക്രിസ്റ്റബെൽ എഷെമാസു, ലിബറേറ്റ ബമാലു, ബെനീറ്റ ആഗു എന്നീ സന്യസ്തരെ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായി എത്രയും വേഗം അവർ തിരിച്ചെത്താൻ രണ്ട് ദിവസമായി തീക്ഷ്ണമായ പ്രാർത്ഥനകൾ ഉയരുന്നതിനിടയിലാണ് സന്യാസിനികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ജീസസ് ദി സേവ്യർ സന്യാസിനിസമൂഹം ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. " ഇന്ന് ഞങ്ങൾക്ക് അവിസ്മരണീയമായ […]Read More
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ് മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ് മാസിയെയും മുറിവേറ്റ മൂന്ന് പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ […]Read More
ജാഗ്രത കൈവെടിയരുത്, ജീവിതാന്ത്യത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും; മുന്നറിയിപ്പു നൽകി പാപ്പ
വത്തിക്കാൻ സിറ്റി: ജാഗ്രത കൈവെടിയരുതെന്നും ദൈവം നമ്മെ ഭരമേൽപ്പിച്ചവയുടെ കണക്ക് ജീവിതാന്ത്യത്തിൽ നാം ബോധിപ്പിക്കേണ്ടിവരുമെന്നും ഫ്രാൻസിസ് പാപ്പ. ജാഗരൂകരാകുക എന്നതിനർത്ഥം ഉത്തരവാദിത്വമുള്ളവരാകുക, അതായത്, ദൈവം നൽകിയവയെ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനയിൽ വചനസന്ദേശം നൽകവേയായിരുന്നു പാപ്പയുടെ മുന്നറിയിപ്പ്. സ്വർഗത്തിൽ നിക്ഷേപം കരുതിവെക്കാനും കർത്താവിന്റെ വരവ് പ്രതീക്ഷിച്ച് സദാ ജാഗരൂഗരായിരിക്കാനും ആഹ്വാനം ചെയ്യുന്ന തിരുവചന ഭാഗത്തെ (ലൂക്കാ: 32- 48) ആസ്പദമാക്കിയായിരുന്നു വചനസന്ദേശം. ‘ജീവിതം, വിശ്വാസം, കുടുംബം, ബന്ധങ്ങൾ, ജോലി, […]Read More
ഡിജിറ്റൽ മാധ്യമങ്ങൾ ഗുരുതര ധാർമിക പ്രശ്നങ്ങളുയർത്തുന്നു: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗം ഗുരുതരമായ ധാർമികപ്രശ്നങ്ങളുയർത്തുന്നതായി ഫ്രാൻസിസ് മാർപാപ്പ. ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കത്തിലുള്ള ആധികാരികതയും ഗുണനിലവാരവും ഉപയോഗിക്കുന്നവരും കൈകാര്യം ചെയ്യുന്നവരും വിവേകത്തോടെ വിലയിരുത്തണമെന്നും മാർപാപ്പ ഓർമിപ്പിച്ചു. വാർത്താവിനിമയ വിദഗ്ധരുടെ ആഗോള കത്തോലിക്കാ സംഘടനയായ സിഗ്നിസിന്റെ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാർപാപ്പയുടെ നിർദേശം. ദക്ഷിണ കൊറിയയിലെ സിയൂളിൽ ഓഗസ്റ്റ് 15 മുതൽ 18 വരെയാണു സമ്മേളനം. വ്യാജ വാർത്തകൾ തീർക്കുന്ന വെല്ലുവിളികളെ നേരിടാൻ സിഗ്നിസിനും കത്തോലിക്ക മാധ്യമശൃംഖലകൾക്കും കഴിയുമെന്നും സന്ദേശത്തിൽ മാർപാപ്പ പ്രത്യാശിച്ചു.Read More
കഴിഞ്ഞ ഏഴ് മാസത്തിനിടെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് 20 വൈദീകരെ; കൊല്ലപ്പെട്ടത് മൂന്നു
കടൂണ: 2022ൽ ഇതുവരെ, അതായത് കഴിഞ്ഞ ഏഴു മാസത്തിനിടെമാത്രം ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽനിന്ന് തട്ടിക്കൊണ്ടുപോയത് 20 കത്തോലിക്കാ വൈദീകരെ. ഇക്കഴിഞ്ഞ ജൂലൈ 15ന് കഫൻചാൻ രൂപതയിൽനിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും പുതിയ സംഭവം. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെ വടക്കൻ കടൂണയിലെ യാഡിൻ ഗാരുവിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് ദൈവാലയത്തിന്റെ റെക്ടറിയിൽ അതിക്രമിച്ചു കയറിയ ആക്രമികളാണ് പിടിച്ചുകൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് നടക്കുന്ന തിരുക്കർമത്തിൽ പങ്കെടുക്കാൻ പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു […]Read More
കടുണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. ഇക്കഴിഞ്ഞ ദിവസം കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുവാനിരിന്ന വൈദികരെ അഞ്ചരയോടെയാണ് കാണാതായത്. വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ക്രൂശിക്കപ്പെട്ട ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും […]Read More
പാക്കിസ്ഥാനിൽ വീണ്ടും ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
ഫൈസലാബാദ്: ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാക്കുന്ന സംഭവങ്ങൾ തുടരുമ്പോഴും, അതിനെതിരെ ചെറുവിരൽപോലും അനക്കാതെ പാക് ഭരണകൂടം. പതിനഞ്ച് വയസുള്ള പെൺകുട്ടിയ ഉറക്കഗുളിക കൊടുത്ത് മയക്കി ഫൈസലാബാദിൽനിന്ന് തട്ടിക്കൊണ്ടുപോയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. സമീപത്തെ മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിപോലും പൊലീസ് ഫയലിൽ സ്വീകരിച്ചിട്ടില്ലെന്ന് പ്രാദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് […]Read More