നൈജീരിയയിലെ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാലു ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി. കടുന സംസ്ഥാനത്തെ കാച്ചിയ കൗണ്ടിയിലെ മൈ-ഇദ്ദോ, അരിക്കോൺ എന്നീ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നവംബർ ഒന്നിനാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട നാല് ക്രിസ്ത്യാനികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയ തീവ്രവാദികൾ വൈകുന്നേരം അഞ്ചു മണിയോടെയാണ് നാലുപേരേയും തട്ടിക്കൊണ്ടു പോയത്. നവംബർ ഒന്നിന് ക്രിസ്ത്യാനികൾ അവരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൈ-ഇദ്ദോ ഗ്രാമത്തിലെ രണ്ടാമത്തെ […]
അബുജ: നൈജീരിയയില്‍ കത്തോലിക്കാ വൈദികനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. എഡോ സംസ്ഥാനത്തുള്ള ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. തോമസ് ഒയോഡിനെയാണു കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴിന് സെമിനാരിയില്‍ സായാഹനപ്രാര്ഥനയ്ക്കിടെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിക്കുനേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയെന്നും സെമിനാരി വൈസ് റെക്ടറും വൈദികവിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും രൂപത കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ അറിയിച്ചു. വൈദികവിദ്യാര്‍ഥികളെയും സെമിനാരിയിലെ ജീവനക്കാരെയും താത്കാലികമായി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. തോമസിനെക്കുറിച്ച് […]Read More
കഴിഞ്ഞ ഏഴ് മാസത്തിനിടെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് 20 വൈദീകരെ; കൊല്ലപ്പെട്ടത് മൂന്നു
കടൂണ: 2022ൽ ഇതുവരെ, അതായത് കഴിഞ്ഞ ഏഴു മാസത്തിനിടെമാത്രം ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽനിന്ന് തട്ടിക്കൊണ്ടുപോയത് 20 കത്തോലിക്കാ വൈദീകരെ. ഇക്കഴിഞ്ഞ ജൂലൈ 15ന് കഫൻചാൻ രൂപതയിൽനിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും പുതിയ സംഭവം. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെ വടക്കൻ കടൂണയിലെ യാഡിൻ ഗാരുവിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് ദൈവാലയത്തിന്റെ റെക്ടറിയിൽ അതിക്രമിച്ചു കയറിയ ആക്രമികളാണ് പിടിച്ചുകൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് നടക്കുന്ന തിരുക്കർമത്തിൽ പങ്കെടുക്കാൻ പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു […]Read More
കടുണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. ഇക്കഴിഞ്ഞ ദിവസം കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുവാനിരിന്ന വൈദികരെ അഞ്ചരയോടെയാണ് കാണാതായത്. വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ക്രൂശിക്കപ്പെട്ട ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും […]Read More
പാക്കിസ്ഥാനിൽ വീണ്ടും ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
ഫൈസലാബാദ്: ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാക്കുന്ന സംഭവങ്ങൾ തുടരുമ്പോഴും, അതിനെതിരെ ചെറുവിരൽപോലും അനക്കാതെ പാക് ഭരണകൂടം. പതിനഞ്ച് വയസുള്ള പെൺകുട്ടിയ ഉറക്കഗുളിക കൊടുത്ത് മയക്കി ഫൈസലാബാദിൽനിന്ന് തട്ടിക്കൊണ്ടുപോയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. സമീപത്തെ മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിപോലും പൊലീസ് ഫയലിൽ സ്വീകരിച്ചിട്ടില്ലെന്ന് പ്രാദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് […]Read More