KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

വംശീയ വിവേചനത്തിന് നേരെ കണ്ണടയ്ക്കാനാവില്ല: വത്തിക്കാന്‍

വംശീയതയ്ക്കും വംശീയ ബഹിഷ്‌കരണത്തിനും നേരെ നാം ഒരിക്കലും കണ്ണടയ്ക്കരു തെന്നും എല്ലാവരെയും തുറന്ന മനസ്സോടെ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ വത്തി ക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഗബ്രിയേലെ കാച്ച പ്രസ്താവിച്ചു.

എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സും അവകാശങ്ങളും തുല്യരായി ജനിച്ചവരുമാണെന്നത് അംഗീകൃത അടിസ്ഥാന സത്യ മാണെങ്കിലും അവര്‍ക്കെതിരെ യുള്ള വെല്ലുവിളികള്‍ ഇന്ന് വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വംശീയത, വംശീയ വിവേചനം, വംശീയ വിദ്വേഷം, അനുബന്ധ അസഹിഷ്ണുത എന്നിവ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ 79-ാം പൊതു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.

ഓരോ മനുഷ്യന്റെയും പവിത്രത സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഓരോ മനുഷ്യ നിലും അന്തര്‍ലീനമായ ദൈവ ദത്തമായ അന്തസ്സിനു നേരെ യുള്ള അവഹേളനമാണ് വംശീയ അധിക്ഷേപങ്ങള്‍. കുടിയേറ്റ ക്കാരും അഭയാര്‍ഥികളും അവ രുടെ കുടുംബങ്ങളും വംശീയ മായ തിരസ്‌കരണം നേരിടുന്നു.

കുടിയേറ്റക്കാരെ എല്ലായ്‌പ്പോഴും ഏതൊരു വ്യക്തിയെയും പോലെ അന്തസ്സുള്ള മനുഷ്യരായി കാണണം. മതപരമായ അസഹിഷ്ണുത, വിവേചനം, പീഡനം എന്നിവ തുടര്‍ച്ചയായി വര്‍ധിക്കുന്നതില്‍ പരിശുദ്ധ സിംഹാസനത്തിന് ഉല്‍ക്കണ്ഠയുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപങ്ങളും വിവേചനവും പെരുകുന്നു. ഇതിനെതിരെ മതിയായ വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട് – ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.

Editor

Leave a Reply

Your email address will not be published. Required fields are marked *