ഫെബ്രുവരി മൂന്നിന് കുട്ടികളുടെ അവകാശത്തിനുവേണ്ടിയുള്ള ലോക സമ്മേളനം
വത്തിക്കാന്‍: 2025 ഫ്രെബുവരി മൂന്നിന് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ലോക സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. നവംബർ 20 ബുധനാഴ്ച നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടെയായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം. ‘സ്നേഹിക്കുക, സംരക്ഷിക്കുക’എന്നതായിരിക്കും സമ്മേളനത്തിന്റെ വിഷയം. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് മാര്‍പാപ്പ പറഞ്ഞു.
കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ദിനമായിരുന്നു നവംബർ 20. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നവംബര്‍ 20 അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്. വത്തിക്കാന്‍ ചത്വര ത്തില്‍ നടന്ന പൊതുസമ്പര്‍ക്ക പരിപാടിക്കിടയില്‍ സെന്റ് എജീഡിയോയില്‍നിന്നുള്ള 100 കുട്ടികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.