മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളേജ് ട്രൈബ്യൂണലിൽ
കോഴിക്കോട്: മുഹമ്മദ് സിദ്ദിഖ് സേട്ട് രജിസ്റ്റര്‍ ചെയ്തു നല്‍കിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തോടെയുള്ള ഭൂമിയാണെന്നും ഫറൂഖ് കോളജ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ വഖഫ് ബോര്‍ഡിനെതിരേയുള്ള രണ്ട് അപ്പീ ലുകളിലാണ് ഫറുഖ് കോളജ് നിലപാട് വ്യക്തമാക്കിയത്. ഇന്നലെ കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഡിസംബര്‍ ആറിലേക്കു മാറ്റി. സിദ്ദിഖ് സേട്ടിന്റെ മക്കളുടെ അഭിഭാഷകരും ഫറൂഖ് കോളജിന്റെ അഭിഭാഷകരും ട്രൈബ്യൂണലില്‍ ഹാജരായിരുന്നു.