സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് […]
‘സ്വവർഗ വിവാഹം’ അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ, സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ ‘വിവാഹം’ കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ സധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും. അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച […]Read More
യുദ്ധരംഗത്ത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു. തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ് ആ കുഞ്ഞ് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന് അനുമതി തേടിയുള്ള കേസ് സുപ്രീംകോടതിയിലാണ്. അമ്മയുടെ ആഗ്രഹമനുസരിച്ച് ഗർഭസ്ഥശിശുവിനു […]Read More
ലഹരി വ്യാപനം അപകടകരമായ നിലയിൽ, കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾ ശക്തമായ ഇടപെടലുകൾക്ക്
ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ […]Read More
മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം – ജൂൺ 26 സമീപകാലങ്ങളായി കേരളം ഏറ്റവുമധികം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മയക്കുമരുന്ന് വ്യാപനം. സർക്കാർ മുതൽ, മാധ്യമങ്ങളും, സംഘടനകളും, സ്ഥാപനങ്ങളും വരെ ലഹരി വ്യാപനത്തിന് എതിരായുള്ള പ്രചാരണപരിപാടികൾ ഏറ്റെടുത്ത് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ബോധവൽക്കരണ പരിപാടികളാണ് പ്രധാനം. ലഹരിയെ പ്രതിരോധിക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സജ്ജരാക്കുകയാണ് അത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ലഹരി വ്യാപനം ചെറുക്കാനുള്ള പദ്ധതികൾ സർക്കാരും വിഭാവനം ചെയ്യുന്നു. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകളുടെ […]Read More
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ലാബിലെ മൊബൈൽ ഉപയോഗത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അധ്യാപകൻ ഒരു പെൺകുട്ടിയുടെ മൊബൈൽഫോൺ പിടിച്ചുവയ്ക്കുകയും, തുടർന്ന് അന്ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ വച്ച് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇത്തരത്തിൽ മൊബൈൽഫോൺ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ മാതാപിതാക്കളെ അറിയിച്ചതിന് ശേഷമേ ഫോൺ വിട്ടു നൽകുകയുള്ളൂ എന്നുള്ളതായിരുന്നു കോളേജിന്റെ നയം. കോളേജുകളിൽ ക്ലാസ് മുറിയിലും, ലാബിലും മൊബൈൽ […]Read More
കക്കുകളി എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരുടെ കാപട്യം വളരെ വ്യക്തമാക്കുകയാണ് ഈ ദിവസങ്ങളിലെ ചാനൽ ചർച്ചകൾ. "കക്കുകളി" എന്ന ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്കും അത് ഉൾപ്പെടുന്ന കഥ സമാഹാരത്തിനും കെസിബിസി (കേരളകത്തോലിക്കാ മെത്രാൻ സമിതി) 2019 ൾ അവാർഡ് നൽകി എന്നുള്ളതാണ് ഒരു പ്രധാന വാദഗതി. അതേ വർഷം തന്നെയാണ് ഈ കഥയെ നാടകമാക്കി മാറ്റിയതെന്നും ആദ്യം ഈ നാടകം പ്രദർശിപ്പിച്ചതും പിന്നീട് പലപ്പോഴും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതും ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് എന്നും, അവരിൽ ആർക്കും നാടകത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടായിരുന്നില്ല […]Read More
ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും. ഉള്ളത് ഉള്ളതുപോലെ പറയാൻ മാധ്യമങ്ങളെ ഇവിടെ എത്രപേർ ഉപയോഗിക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഉള്ളതും ഇല്ലാത്തതും ഭാവനയും എല്ലാം ഇടകലർത്തിയുള്ള "മാധ്യമധർമ്മ"ത്തിനും അത്തരം "കലാസൃഷ്ടി"കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്. സ്ഥാപിത […]Read More
വിശുദ്ധവാരത്തിന്റെ സമീപദിവസങ്ങളിൽ ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ്യുടെ ഒരു പ്രത്യേക ഉത്തരവ് വിവാദമായി മാറിയിരുന്നു. കേരളത്തിലെ ജയിലുകളിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്ന സംഘടനകൾക്കും ഗ്രൂപ്പുകൾക്കും മുമ്പുണ്ടായിരുന്ന പ്രവേശനസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. കേരളത്തിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന കെസിബിസിയുടെ ജയിൽ മിനിസ്ട്രിയുടെ സംവിധാനങ്ങൾക്കുൾപ്പെടെ പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് അതോടെ ഉടലെടുത്തത്. ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ കത്തോലിക്കാ സഭയുടെ തടവറ പ്രേഷിതത്വ സംഘടനകൾ കൂടുതൽ തീക്ഷ്ണതയോടെ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നവർക്കിടയിലേയ്ക്ക് കടന്നുചെല്ലുന്ന നാളുകളാണ് വിശുദ്ധവാരം. വിശുദ്ധവാരത്തിനു മുന്നോടിയായി ഇത്തരമൊരു […]Read More
തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽനിന്ന് ഗർഭിണിയാവുകയും എന്നാൽ, പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഇവർ അനുമതി തേടിയത്. അവിവാഹിതയാണ് എന്ന കാരണത്താൽ ഈ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇവർ സുപ്രീം […]Read More