മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്ന് റിപ്പോർട്ട്
മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎല്‍എമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും അവരില്‍ 106 പേര് ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും സ്വത്രന്ത ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ തന്നെയാണ് ക്രിമിനലുകളുടെ (62) എണ്ണവും കൂടുതല്‍. 2019ല്‍ 272 സ്ഥാനാര്‍ഥികള്‍ നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), മഹാരാഷ്ട്ര ഇലക്ഷന് വാച്ച് എന്നിവര്‍ ചേര്‍ന്ന് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.