KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം

മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം

റ​​​വ. ഡോ. ​​​അ​​​രു​​​ൺ ക​​​ല​​​മ​​​റ്റ​​​ത്തി​​​ൽ

പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ പ്ര​​​ബോ​​​ധ​​​നം വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​വു​​​ക​​​യാ​​​ണ്. മാ​​​താ​​​വി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് സ​​​ഭ പി​​​ന്നോ​​​ട്ടു പോ​​​കു​​​ക​​​യാ​​​ണോ, മാ​​​താ​​​വി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ഭ ഇ​​​ട​​​യ്ക്കി​​​ടെ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​ന്നു​​​ണ്ടോ എ​​​ന്നി​​​ങ്ങ​​​നെ പ​​​ല ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. വി​​​ശ്വാ​​​സ​​​പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര‍്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ‘ഡോ​​​ക്‌ട്രൈ​​​ന​​​ൽ നോ​​​ട്ട്’ (പ്ര​​​ബോ​​​ധ​​​ന രേ​​​ഖ) ആ​​​ണ് ഈ ​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് ആ​​​ധാ​​​രം.

ആ​​​ശ​​​ങ്ക​​​ക​​​ൾ

വി​​​ശ്വാ​​​സ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര‍്യാ​​​ല​​​യം ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ‘വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ മാ​​​താ​​​വ്’ എ​​​ന്ന് പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന Mater Populi fidelis എ​​​ന്ന പ്ര​​​ബോ​​​ധ​​​നം വ​​​ഴി പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തെ സ​​​ഹ​​​ര​​​ക്ഷ​​​ക (co-redemptrix), കൃ​​​പാ​​​വ​​​ര​​​ത്തി​​​ന്‍റെ മാ​​​താ​​​വ് (Mother of all Grace), മ​​​ധ്യ​​​സ്ഥ (Mediatrix) എ​​​ന്നീ വി​​​ശേ​​​ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മ​​​ല്ല എ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തി​​​ന് വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു പ​​​ര​​​സ്യനി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തെ​​​ന്ന ചോ​​​ദ്യം ചി​​​ല​​​രെ​​​യെ​​​ങ്കി​​​ലും സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​താ​​​ണ്. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ഇ​​​നി മേ​​​ലി​​​ൽ മാ​​​താ​​​വി​​​ന്‍റെ മാ​​​ധ്യ​​​സ്ഥ‍്യം തേ​​​ടു​​​ക​​​യോ ദൈ​​​വ​​​ത്തി​​​ന്‍റെ ര​​​ക്ഷാ​​​ക​​​ര പ്ര​​​വൃ​​​ത്തി​​​യോ​​​ട് അ​​​വ​​​ളെ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ അ​​​വ​​​ളു​​​ടെ കൃ​​​പാ​​​വ​​​ര പൂ​​​ർ​​​ണ​​​ത​​​യെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ക​​​യി​​​ല്ലേ എ​​​ന്നും സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യു​​​ണ്ട്.

യാ​​​ഥാ​​​ർ​​​ഥ്യം

ഒ​​​ന്നാ​​​മ​​​താ​​​യി, ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ ഒ​​​രി​​​ക്ക​​​ലും പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തെ സ​​​ഹ​​​ര​​​ക്ഷ​​​ക​​​യാ​​​യി പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യോ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല എ​​​ന്ന​​​താ​​​ണ് യാ​​​ഥാ​​​ർ​​​ഥ്യം. എ​​​ന്നാ​​​ൽ, ച​​​രി​​​ത്ര​​​ത്തി​​​ൽ ചി​​​ല​​​രെ​​​ങ്കി​​​ലും മാ​​​താ​​​വ് സ​​​ഹ​​​ര​​​ക്ഷ​​​ക​​​യാ​​​ണ് എ​​​ന്ന് ക​​​രു​​​തി​​​യി​​​ട്ടു​​​ണ്ടു​​​താ​​​നും. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന്, വി​​​ശു​​​ദ്ധ ബ​​​ർ​​​ണാ​​​ഡി​​​ന്‍റെ കു​​​രി​​​ശി​​​ൻചു​​​വ​​​ട്ടി​​​ലെ മ​​​റി​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​ത്താം നൂ​​​റ്റാ​​​ണ്ടി​​​ലെ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് സ​​​ഹ​​​ര​​​ക്ഷ​​​ക എ​​​ന്ന് പ​​​ല​​​രും മ​​​റി​​​യ​​​ത്തെ വി​​​ളി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സാ​​​ൽ​​​സ്ബു​​​ർ​​​ഗി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​തി​​​ന​​​ഞ്ചാം നൂ​​​റ്റാ​​​ണ്ടി​​​ലെ ഒ​​​രു ഗാ​​​ന​​​മാ​​​ണ് മ​​​റി​​​യ​​​ത്തെ ആ​​​ദ്യ​​​മാ​​​യി സ​​​ഹ​​​ര​​​ക്ഷ​​​ക എ​​​ന്നു വി​​​ളി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് പ​​​ല​​​രും അ​​​ത് സ​​​ഭ​​​യു​​​ടെ പ്ര​​​ബോ​​​ധ​​​ന​​​മാ​​​ണെ​​​ന്ന് തെ​​​റ്റി​​​ദ്ധ​​​രി​​​ക്കു​​​ക​​​യും മാ​​​താ​​​വി​​​നെ സ​​​ഹ​​​ര​​​ക്ഷ​​​ക​​​യാ​​​യി വാ​​​ഴ്ത്തു​​​ക​​​യും ചെ​​​യ്തു.

ചി​​​ല ഭ​​​ക്ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​മൂ​​​ഹ​​​ങ്ങ​​​ളും പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വി​​​നോ​​​ട് മ​​​റി​​​യ​​​ത്തെ സ​​​ഹ​​​ര​​​ക്ഷ​​​ക​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​​​ഥി​​​ച്ചിട്ടുണ്ട്. ചി​​​ല മാ​​​ർ​​​പാ​​​പ്പ​​​മാ​​​ർ എ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മ​​​ല്ലാ​​​തെ, വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഒ​​​ര​​​ർ​​​ഥ​​​ത്തി​​​ൽ മ​​​റി​​​യ​​​ത്തെ “സ​​​ഹ​​​ര​​​ക്ഷ​​​ക” എ​​​ന്ന വി​​​ധ​​​ത്തി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട് എ​​​ന്ന​​​തും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ഒ​​​രു​​​കാ​​​ല​​​ത്തും മ​​​റി​​​യം സ​​​ഹ​​​ര​​​ക്ഷ​​​ക​​​യാ​​​ണെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ പ​​​ഠി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, അ​​​വ​​​ൾ സ​​​ഹ​​​ര​​​ക്ഷ​​​ക​​​യാ​​​യി ക​​​രു​​​ത​​​പ്പെ​​​ട​​​രു​​​തെ​​​ന്ന​​​ത് അ​​​സ​​​ന്നി​​​ഗ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടു​​​താ​​​നും. വി​​​ശ്വാ​​​സ തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പ്രീഫ​​​ക്ട് ആ​​​യി​​​രു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ റാ​​​റ്റ്സിം​​​ഗ​​​ർ മ​​​റി​​​യ​​​ത്തെ സ​​​ഹ​​​ര​​​ക്ഷ​​​ക​​​യാ​​​യോ കൃ​​​പാ​​​വ​​​ര​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യാ​​​യോ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​വി​​​ല്ലെ​​​ന്ന് 1996ൽ ​​​വ്യ​​​ക്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​തൊ​​​രു വി​​​ശ്വാ​​​സസ​​​ത്യ​​​മാ​​​യി നി​​​ർ​​​വ​​​ചി​​​ക്ക​​​ണം എ​​​ന്ന അ​​​പേ​​​ക്ഷ​​​യെ നി​​​രാ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ഈ ​​​പ്ര​​​ഖ്യാ​​​പ​​​നം.

പി​​​ന്നീ​​​ട് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ ത​​​ന്‍റെ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​ത​​​വ​​​ണ ഇ​​​ക്കാ​​​ര്യം ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. “സ്നേ​​​ഹം വ​​​ർ​​​ധി​​​ക്കു​​​മ്പോ​​​ൾ നാം ​​​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ക്കു​​​ക​​​ൾ അ​​​തി​​​ശ​​​യോ​​​ക്തി ക​​​ല​​​ർ​​​ന്ന​​​താ​​​യി​​​ത്തീ​​​രാ​​​ൻ ഇ​​​ട​​​യു​​​ണ്ട്” എ​​​ന്ന് പാ​​​പ്പാ സ​​​ര​​​സ​​​മാ​​​യി ഓ​​​ർ​​​മി​​​പ്പി​​​ച്ചി​​​രു​​​ന്നു. നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​യ മ​​​രി​​​യ​​​ൻ സ്നേ​​​ഹ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​വും എ​​​ന്നാ​​​ൽ അ​​​തി​​​ശ​​​യോ​​​ക്തി​​​പ​​​ര​​​വു​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​യൊ​​​ക്കെ എ​​​ന്നാ​​​ണ് പാ​​​പ്പാ പ​​​റ​​​ഞ്ഞ​​​ത്. പ​​​ക്ഷേ നാം ​​​അ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​ന്നും പാ​​​പ്പാ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​യെ​​ന്നോ​​​ണ​​മാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ശ്വാ​​​സപ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ന്‍റെ കാ​​​ര‍്യാ​​​ല​​​യം​​​ വ​​​ഴി ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​​ചി​​​ത​​​മ​​​ല്ല എ​​​ന്നും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട​​​ണം എ​​​ന്നും തി​​​രു​​​സ​​​ഭ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​വ​​​ർ​​​ത്തി​​​ച്ച് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

 വി​​​ശ്വാ​​​സജീ​​​വി​​​ത​​​ത്തി​​​ന്‍റെ വി​​​വേ​​​ക​​​വും സൂ​​​ക്ഷ്മ​​​ത​​​യും

മ​​​നു​​​ഷ്യാ​​​വ​​​താ​​​രം ചെ​​​യ്ത പൂ​​​ർ​​​ണ ദൈ​​​വ​​​വും പൂ​​​ർ​​​ണ മ​​​നു​​​ഷ്യ​​​നു​​​മാ​​​യ മി​​​ശി​​​ഹാ​​​യി​​​ൽ​​​നി​​​ന്ന് തീ​​​ർ​​​ത്തും വി​​​ഭി​​​ന്ന​​​മാ​​​യി പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യി മ​​​നു​​​ഷ്യ​​​വ്യ​​​ക്തി മാ​​​ത്ര​​​മാ​​​ണ് പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യം എ​​​ന്ന ഓ​​​ർ​​​മ​​​യും ബോ​​​ധ്യ​​​വും എ​​​പ്പോ​​​ഴും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് സ​​​ഭാ ജീ​​​വി​​​ത​​​വും അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ​​​യും ക്ര​​​മീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത്. മാ​​​താ​​​വി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള ദൈ​​​വ​​​ത്വം ആ​​​രോ​​​പി​​​ക്കു​​​ന്ന​​​തും അ​​​ങ്ങ​​​നെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ലു​​​ള്ള ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ പി​​​ന്തു​​​ട​​​രു​​​ന്ന​​​തും സൂ​​​ക്ഷ്മ​​​ത​​​യോ​​​ടെ ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​ണ്. ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ കേ​​​ന്ദ്രം ഈ​​​ശോ​​​മി​​​ശി​​​ഹാ മാ​​​ത്ര​​​മാ​​​ണ് എ​​​ന്നു നി​​​ര​​​ന്ത​​​രം ഓ​​​ർ​​​മി​​​പ്പി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ലും പ്ര​​​ഘോ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലും ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലും തി​​​രു​​​നാ​​​ളു​​​ക​​​ളി​​​ലു​​​മൊ​​​ക്കെ ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ പ്രാ​​​മു​​​ഖ്യം വി​​​വേ​​​ക​​​ത്തോ​​​ടെ പ്ര​​​ക​​​ട​​​മാ​​​ക്ക​​​ണം എ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് മ​​​റി​​​യം​​​ത​​​ന്നെ​​​യും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത് എ​​​ന്ന് തി​​​രു​​​സ​​​ഭ​​​യ്ക്ക് ന​​​ല്ല ബോ​​​ധ്യ​​​മു​​​ണ്ട്.

സ​​​ഭ​​​യി​​​ൽ മ​​​റി​​​യ​​​ത്തി​​​ന്‍റെ സ്ഥാ​​​ന​​​മെ​​​ന്ത്?

അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ മ​​​റി​​​യ​​​ത്തി​​​ന് ഈ ​​​ര​​​ക്ഷാ​​​ക​​​ർ​​​മ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ഒ​​​ന്നു​​​മി​​​ല്ലേ? തീ​​​ർ​​​ച്ച​​​യാ​​​യും ഉ​​​ണ്ട് എ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ് തി​​​രു​​​സ​​​ഭ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്. ആ ​​​പ​​​ങ്കാ​​​ളി​​​ത്തം ദൈ​​​വി​​​കപ​​​ദ്ധ​​​തി​​​യോ​​​ടു​​​ള്ള വി​​​ധേ​​​യ​​​പ്പെ​​​ട​​​ലാ​​​ണ്. “ഇ​​​താ ക​​​ർ​​​ത്താ​​​വി​​​ന്‍റെ ദാ​​​സി” എ​​​ന്ന അ​​​വ​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ദൈ​​​വി​​​ക പ​​​ദ്ധ​​​തി​​​യോ​​​ടു​​​ള്ള ത​​​ന്‍റെ വി​​​ധേ​​​യ​​​ത്വം പ്ര​​​ഖ്യാ​​​പി​​​ക്ക​​​ലാ​​​ണ്. ര​​​ണ്ടാം വ​​​ത്തി​​​ക്കാ​​​ൻ കൗ​​​ൺ​​​സി​​​ൽ ഇ​​​ങ്ങ​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു: “സ​​​ഭാ പി​​​താ​​​ക്ക​​​ന്മാ​​​ർ മ​​​റി​​​യ​​​ത്തെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് കേ​​​വ​​​ലം ഒ​​​രു​​​നി​​​ഷ്ക്രി​​​യ​​​മാ​​​യ ദൈ​​​വ​​​ത്തി​​​ന്‍റെ ഉ​​​പ​​​ക​​​ര​​​ണം പോ​​​ലെ​​​യ​​​ല്ല. അ​​​വ​​​ൾ വി​​​ശ്വാ​​​സം​​​കൊ​​​ണ്ടും അ​​​നു​​​സ​​​ര​​​ണം​​​കൊ​​​ണ്ടും സ്വാ​​​ത​​​ന്ത്ര്യ​​​ത്തോ​​​ടെ ദൈ​​​വ​​​ത്തി​​​ന്‍റെ മ​​​നു​​​ഷ്യ​​​ര​​​ക്ഷ​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ച​​​വ​​​ളാ​​​ണ്.” അ​​​വ​​​ൾ ത​​​ന്നെ​​​ത്ത​​​ന്നെ ദൈ​​​വ​​​ഹി​​​ത​​​ത്തി​​​ന് വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ക​​​യും ഈ​​​ശോ​​​യു​​​ടെ അ​​​മ്മ​​​യാ​​​കാ​​​ൻ സ​​​ഹ​​​ന​​​പൂ​​​ർ​​​വം സ​​​ന്ന​​​ദ്ധ​​​യാ​​​വു​​​ക​​​യും ചെ​​​യ്തു. ഈ ​​​അ​​​ർ​​​ഥ​​​ത്തി​​​ലാ​​​ണ് ജോ​​​ൺ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ “മി​​​ശി​​​ഹാ​​​യു​​​ടെ ര​​​ക്ഷാപ​​​ദ്ധ​​​തി​​​യോ​​​ട് അ​​​വ​​​ൾ സ​​​ഹ​​​ക​​​രി​​​ച്ചു” എ​​​ന്നു പ്ര​​​സ്താ​​​വി​​​ച്ച​​​ത്. അ​​​വ​​​ളു​​​ടെ സ​​​ഹാ​​​യം​​​കൊ​​​ണ്ടാ​​​ണ് മ​​​നു​​​ഷ്യര​​​ക്ഷ സാ​​​ധ്യ​​​മാ​​​യ​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നി​​​ല്ല അ​​​തി​​​ന്‍റെ അ​​​ർ​​​ഥം എ​​​ന്നു​​​മാ​​​ത്രം.

പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തി​​​ന് തി​​​രു​​​സ​​​ഭ​​​യി​​​ൽ എ​​​ക്കാ​​​ല​​​ത്തും വ​​​ലി​​​യ സ്ഥാ​​​ന​​​മാ​​​ണു​​​ള്ള​​​ത്. ഉ​​​ന്ന​​​ത​​​മാ​​​യ വ​​​ണ​​​ക്ക​​​ത്തി​​​ന് യോ​​​ഗ്യ​​​യാ​​​ണ് അ​​​വ​​​ൾ. ആ ​​​വ​​​ണ​​​ക്കം ആ​​​രാ​​​ധ​​​ന​​​യ​​​ല്ല. ആ​​​രാ​​​ധ​​​ന ദൈ​​​വ​​​ത്തി​​​നു മാ​​​ത്ര​​​മു​​​ള്ള​​​താ​​​ണ്. മ​​​റി​​​യം ദൈ​​​വ​​​മ​​​ല്ല എ​​​ന്നും ദൈ​​​വ​​​ത്തി​​​ന് അ​​​വ​​​ൾ ഒ​​​രി​​​ക്ക​​​ലും തു​​​ല്യ​​​യ​​​ല്ല എ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് വ്യ​​​ക്ത​​​മാ​​​യി അ​​​റി​​​യാം.

എ​​​ന്നാ​​​ൽ, അ​​​വ​​​ൾ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​ണ്. മാ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​വും പ​​​രി​​​ശു​​​ദ്ധ​​​വു​​​മാ​​​യ ഒ​​​രു ബ​​​ന്ധം അ​​​വ​​​ൾ​​​ക്ക് വി​​​ശ്വാ​​​സസ​​​മൂ​​​ഹ​​​ത്തോ​​​ട് പൊ​​​തു​​​വി​​​ലും ത​​​ന്‍റെ പു​​​ത്ര​​​നി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഓ​​​രോ​​​രു​​​ത്ത​​​രോ​​​ടും ഉ​​​ണ്ട്. അ​​​വ​​​ൾ ഈ​​​ശോ​​​യു​​​ടെ അ​​​മ്മ ആ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ​​​ത​​​ന്നെ അ​​​വി​​​ട​​​ത്തെ ഉ​​​ത്ത​​​മ​​​യാ​​​യ ശി​​​ഷ്യ​​​കൂ​​​ടി​​​യാ​​​ണ്. അ​​​വ​​​ൾ മി​​​ശി​​​ഹാ​​​യി​​​ൽ​​​നി​​​ന്ന് പ​​​ഠി​​​ക്കു​​​ക​​​യും അ​​​വ​​​യെ ഗാ​​​ഢ​​​മാ​​​യി ഹൃ​​​ദ​​​യ​​​ത്തി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്തു. കു​​​രി​​​ശി​​​ന്‍റെ ചു​​​വ​​​ടു​​​വ​​​രെ ഈ​​​ശോ​​​യെ അ​​​നു​​​ഗ​​​മി​​​ക്കാ​​​ൻ വി​​​ശ്വാ​​​സ​​​ബോ​​​ധ്യ​​​വും ആ​​​ത്മ​​​ധൈ​​​ര്യ​​​വും അ​​​വ​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.

പൂ​​​ർ​​​ണ​​​മാ​​​യും മ​​​നു​​​ഷ്യ​​​സ്ത്രീ​​​യാ​​​യ അ​​​വ​​​ൾ തി​​​രു​​​സ​​​ഭ​​​യു​​​ടെ ദൃ​​​ശ്യ മാ​​​തൃ​​​ക​​​യാ​​​ണ്. മ​​​റ്റാ​​​രെ​​​യും​​​പോ​​​ലെ പാ​​​പ​​​സാ​​​ധ്യ​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ത​​​നി​​​ക്കു ല​​​ഭി​​​ച്ച ഉ​​​ദ്ഭ​​​വ പ​​​രി​​​ശു​​​ദ്ധി​​​യി​​​ൽ പ​​​രി​​​പൂ​​​ർ​​​ണ​​​ത​​​യോ​​​ടെ അ​​​വ​​​ൾ നി​​​ല​​​നി​​​ന്നു. അ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ അ​​​വ​​​ളു​​​ടെ ജീ​​​വി​​​തം സ​​​ഭ​​​യ്ക്ക് മാ​​​തൃ​​​ക​​​യും പ്ര​​​ചോ​​​ദ​​​ന​​​വും ആ​​​ണ്. ആ​​​ത്മ​​​ശ​​​രീ​​​ര​​​ങ്ങ​​​ളോ​​​ടെ അ​​​വ​​​ൾ സ്വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്ക് സ്വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ൽ അ​​​വ​​​ളെ അ​​​നു​​​ക​​​രി​​​ക്കു​​​ന്ന സ​​​ഭ മു​​​ഴു​​​വ​​​നും അ​​​തേ സ്വ​​​ർ​​​ഗ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് തി​​​രു​​​സ​​​ഭ​​​യി​​​ൽ മ​​​നു​​​ഷ്യ​​​രി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ത​​​ന്നെ​​​യാ​​​ണ് അ​​​വ​​​ൾ.

അ​​​വ​​​ൾ എ​​​ങ്ങ​​​നെ വി​​​ളി​​​ക്ക​​​പ്പെ​​​ട​​​ണം?

സ​​​ഹ​​​ര​​​ക്ഷ​​​ക​​​യെ​​​ന്നും കൃ​​​പാ​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​മ്മ​​​യെ​​​ന്നും വി​​​ളി​​​ക്ക​​​പ്പെ​​​ട​​രു​​ത് എ​​​ന്നു പ​​​റ​​​യു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി മാ​​​ത്ര​​​മ​​​ല്ല ഈ ​​​രേ​​​ഖ ന​​​ൽ​​​ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​ൾ എ​​​ങ്ങ​​​നെ ശ​​​രി​​​യാ​​​യി വി​​​ളി​​​ക്ക​​​പ്പെ​​​ട​​​ണം എ​​​ന്ന് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നുവേ​​​ണ്ടി​​​ക്കൂ​​​ടി​​​യാ​​​ണ്. മ​​​റി​​​യം വി​​​ളി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത് വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ മാ​​​താ​​​വ് എ​​​ന്നാ​​​ണ്. ദൈ​​​വ​​​മാ​​​യ ഈ​​​ശോ​​​യ്ക്ക് ജ​​​ന്മം കൊ​​​ടു​​​ക്കു​​​ക വ​​​ഴി അ​​​വ​​​ൾ ദൈ​​​വ​​​മാ​​​താ​​​വ് എ​​​ന്നും ശ​​​രി​​​യാ​​​യ അ​​​ർ​​​ഥ​​​ത്തി​​​ൽ വി​​​ളി​​​ക്ക​​​പ്പെ​​​ട​​​ണം. അ​​​വ​​​ൾ ദൈ​​​വ​​​കൃ​​​പ നി​​​റ​​​ഞ്ഞൊ​​​ഴു​​​കു​​​ന്ന നീ​​​ര​​​രു​​​വി​​​യാ​​​ണ്. ‘വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ ജ​​​ന​​​ത്തി​​​ന്‍റെ അ​​​മ്മ’ എ​​​ന്ന് അ​​​വ​​​ൾ ഏ​​​റ്റ​​​വും ഉ​​​ചി​​​ത​​​മാ​​​യി വി​​​ളി​​​ക്ക​​​പ്പെ​​​ട​​​ണം എ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​പ്ര​​​ബോ​​​ധ​​​ന രേ​​​ഖ ന​​​ൽ​​​ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്

എ​​​ന്തു​​​കൊ​​​ണ്ട്?

മ​റി​യ​ത്തെ ഇ​ത്ര​മേ​ൽ വി​ല​മ​തി​ക്കു​ന്ന ക​ത്തോ​ലി​ക്കാ സ​ഭ എ​ന്തു​കൊ​ണ്ടാ​ണ് എ​ല്ലാ​ക്കാ​ല​ത്തും ഇ​ത്ത​ര​മൊ​രു നി​ല​പാ​ടെ​ടു​ക്കു​ന്ന​ത് എ​ന്ന​തൊ​രു ഗൗ​ര​വ​മു​ള്ള ചോ​ദ്യ​മാ​ണ്. മി​ശി​ഹാ​യി​ലൂ​ടെ​യു​ള്ള ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള തി​രു​സ​ഭ​യു​ടെ വ്യ​ക്ത​ത​യു​ള്ള ബോ​ധ്യ​മാ​ണ് ഈ ​നി​ല​പാ​ടി​ന് ആ​ധാ​രം. ഈ​ശോ​മി​ശി​ഹാ​യാ​ണ് ഏ​ക ര​ക്ഷ​ക​ൻ എ​ന്നും മി​ശി​ഹാ​യു​ടെ മ​നു​ഷ്യാ​വ​താ​ര​വും പ​രി​ത്രാ​ണ ര​ഹ​സ്യ​ങ്ങ​ളും ആ​ണ് മ​നു​ഷ്യ​ര​ക്ഷ സാ​ധ്യ​മാ​ക്കി​യ​തെ​ന്നും എ​ല്ലാ​ക്കാ​ല​ത്തും തി​രു​സ​ഭ വ്യ​ക്ത​ത​യോ​ടെ പ്ര​ഖ്യാ​പി​ക്കു​ന്നു.

മ​നു​ഷ്യ​ര​ക്ഷ ദൈ​വ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യാ​ണ്. ത്രി​ത്വൈ​ക ദൈ​വം ഈ​ശോ​മി​ശി​ഹാ വ​ഴി​യാ​ണ് മ​നു​ഷ്യ​വം​ശ​ത്തെ വീ​ണ്ടെ​ടു​ക്കു​ന്ന​ത്. മി​ശി​ഹാ​യി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യും പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത ര​ക്ഷാ​ക​ര ക​ർ​മ​ത്തി​ന് മ​റ്റ് ആ​രു​ടെ​യും സ​ഹാ​യ​മോ പ​ങ്കാ​ളി​ത്ത​മോ ആ​വ​ശ്യ​മി​ല്ല. അ​ത് ദൈ​വ​ത്തി​ന്‍റെ വ​ലി​യ ഔ​ദാ​ര്യ​വും സ്നേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യു​മാ​ണ്. ‘മ​റി​യം സ​ഹ​ര​ക്ഷ​ക​യാ​ണ്’ എ​ന്നു പ​റ​യു​മ്പോ​ൾ മി​ശി​ഹാ​യു​ടെ ര​ക്ഷാ​ക​ർ​മം അ​തി​ൽ​ത​ന്നെ അ​പൂ​ർ​ണ​മാ​ണെ​ന്നോ മ​റി​യ​ത്തി​ന്‍റെ സ​ഹാ​യം കൂ​ടാ​തെ അ​ത് സാ​ധ്യ​മാ​വു​ക​യി​ല്ലാ​യി​രു​ന്നു എ​ന്നോ ക​രു​ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

സ​മാ​ന​മാ​യി, മ​റി​യം കൃ​പാ​വ​ര​ത്തി​ന്‍റെ അ​മ്മ​യാ​ണ് എ​ന്നു പ​റ​യു​മ്പോ​ൾ എ​ല്ലാ കൃ​പ​ക​ളും മ​റി​യ​ത്തി​ൽ​നി​ന്നാ​ണ് ഉ​ദ്ഭ​വി​ക്കു​ന്ന​ത് എ​ന്നൊ​രു ധ്വ​നി അ​തി​നു​ണ്ട്. സ​ക​ല കൃ​പ​ക​ളു​ടെ​യും ഉ​റ​വി​ടം ദൈ​വം മാ​ത്ര​മാ​ണ്. ഏ​ക​ജാ​ത​നാ​യ മി​ശി​ഹാ എ​ല്ലാ കൃ​പ​ക​ളും വ​ർ​ഷി​ക്കു​ന്ന​ത് അ​വി​ടു​ന്ന് സ്ഥാ​പി​ച്ച പ​രി​ശു​ദ്ധ കൂ​ദാ​ശ​ക​ളി​ലൂ​ടെ​യാ​ണ്. ഈ ​നി​ത്യ​സ​ത്യ​ത്തെ ‘കൃ​പാ​വ​ര​ത്തി​ന്‍റെ അ​മ്മ’ എ​ന്ന പ്ര​യോ​ഗം വി​ക​ല​മാ​ക്കാ​ൻ ഇ​ട​യു​ണ്ട്.

ഇ​വ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​യാ​വ​ശ്യ​മു​ള്ള ഒ​രു പ​രാ​മ​ർ​ശ​മാ​ണ് ‘മ​ധ്യ​സ്ഥ​യാ​യ മാ​താ​വ്’ എ​ന്ന​ത്. ദൈ​വ​ത്തി​നും മ​നു​ഷ്യ​നും ഇ​ട​യി​ൽ ഏ​ക മ​ധ്യ​സ്ഥ​നാ​യി ഈ​ശോ​മി​ശി​ഹാ മാ​ത്ര​മാ​ണു​ള്ള​ത്. മി​ശി​ഹാ​യു​ടെ ഏ​ക മ​ധ്യ​സ്ഥ​ത്തി​ന് സ​മാ​ന​മാ​യി മാ​താ​വി​നെ അ​വ​ത​രി​പ്പി​ക്ക​രു​ത് എ​ന്ന​താ​ണ് തി​രു​സ​ഭ​യു​ടെ ബോ​ധ്യം. മാ​താ​വി​ന് ന​മു​ക്കു​വേ​ണ്ടി മാ​ധ്യ​സ്ഥ‍്യം അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും എ​ന്ന​തും ‘അ​വ​ൾ മ​ധ്യ​സ്ഥ​യാ​ണ്’ എ​ന്ന​തും ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യി വ​ലി​യ വ്യ​ത്യാ​സ​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്.

ഈ​ശോ​മി​ശി​ഹാ ‘ഏ​ക മ​ധ്യ​സ്ഥ​ൻ’ ആ​യി​രി​ക്കു​ന്ന​ത് അ​വി​ട​ന്ന് ഒ​രേ​സ​മ​യം പൂ​ർ​ണ ദൈ​വ​വും പൂ​ർ​ണ മ​നു​ഷ്യ​നു​മാ​ണ് എ​ന്ന​തു​കൊ​ണ്ടാ​ണ്. ദൈ​വ​ത്വ​ത്തി​ന്‍റെ​യും മ​നു​ഷ്യാ​വ​സ്ഥ​യു​ടെ​യും മ​ധ്യ​സ്ഥ​ത പു​ല​ർ​ത്തു​ന്ന മ​റ്റാ​രു​മി​ല്ല എ​ന്നാ​ണ് മി​ശി​ഹാ ഏ​ക മ​ധ്യ​സ്ഥ​ൻ എ​ന്ന​തി​ന്‍റെ അ​ർ​ഥം. എ​ന്നാ​ൽ മ​റി​യ​വും വി​ശു​ദ്ധ​രും ജീ​വി​ച്ചി​രി​ക്കു​ന്ന ന​മു​ക്കു വേ​ണ്ടി ദൈ​വ​സ​ന്നി​ധി​യി​ൽ മാ​ധ്യ​സ്ഥ‍്യം യാ​ചി​ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​ണ് എ​ന്നും തി​രു​സ​ഭ​യ്ക്ക് അ​റി​യാം. ഈ ​വ്യ​ത്യാ​സ​ത്തെ വ്യ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​തെ മ​ധ്യ​സ്ഥ എ​ന്ന് മ​റി​യ​ത്തെ വി​ളി​ക്കു​ന്ന​ത് വ​ലി​യ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് ഇ​ട​വ​രു​ത്തു​മെ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ട്.

അ​ത്ത​രം സാ​ധ്യ​ത​ക​ളെ​യാ​ണ് തി​രു​സ​ഭ ഈ ​പ്ര​ബോ​ധ​നം വ​ഴി ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ദൈ​വ​ശാ​സ്ത്ര​പ​ര​മാ​യ സൂ​ക്ഷ്മ​ത ഭാ​വി​യി​ൽ ഉ​ട​ലെ​ടു​ക്കാ​വു​ന്ന അ​ബ​ദ്ധ​പ്ര​ബോ​ധ​ന​ങ്ങ​ളെ ത​ട​യു​ന്ന​തി​നും വി​ശ്വാ​സ സം​ബ​ന്ധ​മാ​യ വ്യ​ക്ത​ത ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​ണ്.

കടപ്പാട്: ദീപിക ദിനപത്രം, നവംബർ 06, 2025.

https://www.doctrinafidei.va/en/attivita/news/2025/presentazione-della-nota-mater-populi-fidelis.html

മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം

Editor

Leave a Reply

Your email address will not be published. Required fields are marked *