ബംഗളൂരു: വിജയപുര ജില്ലയ്ക്കു പിന്നാലെ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലും കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദവുമായി വഖഫ് ബോര്‍ഡ്. ജില്ലയിലെ 20 കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വാദി-ഗഡാഗ് റെയില്‍വേ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിക്കു റെയില്‍വേ നഷ്ടപരിഹാരം നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഈ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണു നഷ്ടപരിഹാരം നിഷേധിക്കാന്‍ കാരണമെന്നു വ്യക്തമായത്. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. 2020ലാണ് ഈ കര്‍ഷകരുടെ ഭൂമി റെയില്‍വേ ഏറ്റെടുത്തത്. ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് തങ്ങള്‍ക്ക് വഖഫ് […]
മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎല്‍എമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും അവരില്‍ 106 പേര് ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും സ്വത്രന്ത ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ തന്നെയാണ് ക്രിമിനലുകളുടെ (62) എണ്ണവും കൂടുതല്‍. 2019ല്‍ 272 സ്ഥാനാര്‍ഥികള്‍ നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), മഹാരാഷ്ട്ര ഇലക്ഷന് വാച്ച് എന്നിവര്‍ ചേര്‍ന്ന് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.Read More
ഗോവ ആർച്ച് ബിഷപ്പിന് അനുകൂലമായ ബോംബെ ഹൈക്കോടതി വിധി: രൂപതയും മെത്രാനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല [The Archbishop Patriarch Of Goa, Daman & Diu vs State Information Commission, August 18, 2023] ഗോവ ആർച്ച് ബിഷപ്പും ഗോവ അതിരൂപത പാത്രിയാർക്കൽ ട്രിബ്യൂണലും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന ഗോവ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ 2014 ലെ ഉത്തരവിനെ റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് വിധി പ്രസ്താവിച്ചു. മെത്രാന്റെ […]Read More
എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി ന്യൂഡൽഹി: മധ്യ പ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ 10ാം വകുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിയെ പിൻ താങ്ങി കൊണ്ട് സുപ്രിം കോടതി. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പിൽ സുപ്രീം കോടതി തളളി. എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലന്ന് എം ആർ ആർഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മതം മാറുന്നതിന് മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി തേടണമെന്നും, ഒന്നു മുതൽ അഞ്ചു വർഷം വരെ കഠിന തടവും 50,000 […]Read More
അമൃത്സർ: ആരാധനാലയങ്ങളെയും വിശ്വാസകൂട്ടായ്മയെയും ലക്ഷ്യമിട്ടുള്ള ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം. കുറ്റക്കാർക്കെതിരെ കർക്കശ നടപടി വേണമെന്ന് അമൃത്സർ – ഛണ്ഡിഗഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ രൂപത (സിഎൻഐ), സാൽവേഷൻ ആർമി, മെത്തഡിസ്റ്റ് ചർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മിശിഹാ മഹാസഭ ആവശ്യപ്പെട്ടു. അമൃത്സറിലെ അലക്സാണ്ട് ഹൈസ്കൂളിൽ നടന്ന പ്രതിഷേധയോഗത്തിൽ ഒട്ടേറെ വി ശ്വാസികളും സഭാപ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞദിവസം തരൺതരൺ ജില്ലയിലെ തകർപൂരിലുള്ള പള്ളിക്കുനേരേ നടന്ന ആക്രമണമാണ് ഒടുവിലത്തെ സംഭവം. മുഖം മൂടി ധരിച്ച നാലംഗസംഘം […]Read More
വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിരുദ്ധത: കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി തേടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ഒഡീഷ, ഛത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചുഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ ഹർജിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസംഭവങ്ങളും വെബ്പോർട്ടലുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നും യാഥാർഥ്യവുമായി […]Read More
ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമില്ല; യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെ യാഥാര്‍ത്ഥ്യം നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു വേണ്ടി ആഭ്യന്തര […]Read More
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ബുപേന്ദ്ര യാദവിന് ബഫർസോൺ വിഷയത്തിൽ കേരളത്തിലെ മലയോര കർഷകജനതയുടെ ആശങ്കകൾ അടങ്ങിയ നിവേദനം നൽകി. കെ സി ബി സി യുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, ഇടുക്കി രൂപതയുടെ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കേരള കർഷക അതിജീവന സംയുക്ത സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ, സംസ്ഥാന […]Read More
മയക്കുമരുന്ന് ജിഹാദ് ഉണ്ട്! പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം
ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടെത്തുകാരന്റെ കുറ്റസമ്മതം ചര്‍ച്ചയാകുന്നു. 2016 ജൂണിലാണ്nറംസാന് (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പൊലീസും അതിര്‍ത്തിnരക്ഷാസേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റംസാന് നടത്തിയത്. ദ ട്രിബ്യൂണ്‍nഎന്ന ഇംഗ്ലീഷ് പത്രം ചിത്രംസഹിതം ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13-നാണ് റംസാനെnമയക്കുമരുന്നുമായി ഫസില്‍ക ജില്ലയിലെ സോവാന അതിര്‍ത്തി ഔട്ട്പോസ്റ്റില്‍നിന്നു പിടിച്ചത്. ഇന്ത്യയിലെnയുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]Read More
ദേവാലയം തകര്‍ത്ത സംഭവം: വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്ധേരിയ മോഡില്‍ തകര്‍ത്ത പള്ളിയുടെ പരിസരത്ത് ഫരീദാബാദ് രൂപത ആര്‍ച്ചുnബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ ബലി അര്‍പ്പിച്ച് വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തു. പള്ളി തകര്‍ത്ത നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അദ്ദേഹം വേദന പ്രകടിപ്പിച്ചു. അധികൃതരുടെ അതിക്രമങ്ങള്‍nനിമിത്തം പള്ളി നഷ്ടപ്പെട്ട വിശ്വാസി സമൂഹത്തോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. (ദീപിക, 18/8/2021)Read More