അബുജ: നൈജീരിയയില്‍ കത്തോലിക്കാ വൈദികനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. എഡോ സംസ്ഥാനത്തുള്ള ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. തോമസ് ഒയോഡിനെയാണു കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴിന് സെമിനാരിയില്‍ സായാഹനപ്രാര്ഥനയ്ക്കിടെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിക്കുനേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയെന്നും സെമിനാരി വൈസ് റെക്ടറും വൈദികവിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും രൂപത കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ അറിയിച്ചു. വൈദികവിദ്യാര്‍ഥികളെയും സെമിനാരിയിലെ ജീവനക്കാരെയും താത്കാലികമായി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. തോമസിനെക്കുറിച്ച് […]Read More
ബംഗളൂരു: വിജയപുര ജില്ലയ്ക്കു പിന്നാലെ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലും കര്‍ഷകരുടെ ഭൂമിയില്‍ അവകാശവാദവുമായി വഖഫ് ബോര്‍ഡ്. ജില്ലയിലെ 20 കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. വാദി-ഗഡാഗ് റെയില്‍വേ പാതയ്ക്കായി ഏറ്റെടുത്ത ഭൂമിക്കു റെയില്‍വേ നഷ്ടപരിഹാരം നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഈ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണു നഷ്ടപരിഹാരം നിഷേധിക്കാന്‍ കാരണമെന്നു വ്യക്തമായത്. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. 2020ലാണ് ഈ കര്‍ഷകരുടെ ഭൂമി റെയില്‍വേ ഏറ്റെടുത്തത്. ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് തങ്ങള്‍ക്ക് വഖഫ് […]Read More
കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിൻമേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുന പരിശോധിക്കാൻ സാധ്യത ഒരുക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അവരെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ല. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച്ബിഷപ്പ് പ്രത്യേക യോഗം വിളിച്ചു കൂട്ടിയത്. കൗൺസിൽ ഫോർ […]Read More
തിരുവനന്തപുരം: കമ്പോഡിയയിലെ ജോലി തട്ടിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്കാണ് സർക്കാരിനെ നയിക്കുന്നത്. വിദേശ പഠനം, തൊഴിൽ സംബന്ധമായ വിസ വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തുന്ന ഏജൻസികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സമഗ്രമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺസൾട്ടേഷൻ യോഗം വിലയിരുത്തി. കേരളത്തിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരത്തോളം റിക്രൂട്ട്മെന്റ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. സംസ്ഥാന തലത്തിൽ യുക്തമായ നിയമനിർമ്മാണത്തിനുള്ള സാദ്ധ്യതകൾ ആരായാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. നോർക്ക, ആഭ്യന്തര, നിയമ […]Read More
സഭയിലെ സ്ത്രീ നേതൃത്വങ്ങളും ശുശ്രൂഷാ മേഖലകളും അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാൻ ഉറച്ച നടപടികൾ കത്തോലിക്കാ സഭ കൈക്കൊള്ളണമെന്ന് വിശ്വാസ പ്രബോധന കാര്യാലയം അധ്യക്ഷൻ കാർഡിനൽ വിക്ടർ മാനുവൽ ഫെർണാണ്ടസ്. ഒക്ടോബർ 24 വ്യാഴാഴ്ച സിനഡിൽ പങ്കെടുത്ത നൂറോളം മെത്രാന്മാർക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു ആദ്ദേഹം. സ്ത്രീശാക്തീകരണത്തിനുള്ള ശക്തമായ നടപടികൾക്കായി ഇനി നാം കാത്തിരിക്കുന്നതിൽ അർഥമില്ലെന്നും എന്നാൽ, സ്ത്രീ പൗരോഹിത്യം സംബന്ധിച്ച ആവശ്യങ്ങളെയും സഭയിലെ സ്ത്രീ സമൂഹത്തിന്റെ ദൗത്യങ്ങളെയും വേറിട്ടു കാണണമെന്നും കാർഡിനൽ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.Read More
വത്തിക്കാന്‍: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാതെ ലോകത്തിന്റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച് ഒക്ടോബർ 27 ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ഒരു സിനഡല്‍ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കര്‍മനിരതമായിരിക്കണം. നമുക്കു വേണ്ടത് ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച് ലോകത്തിന്റെ നിലവിളി കേള്‍ക്കുകയും കര്‍ത്താവിനെ […]Read More
മഹാരാഷ്ട്രയിൽ 164 സിറ്റിംഗ് എംഎല്‍എമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും അവരില്‍ 106 പേര് ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും സ്വത്രന്ത ഗവേഷണ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ തന്നെയാണ് ക്രിമിനലുകളുടെ (62) എണ്ണവും കൂടുതല്‍. 2019ല്‍ 272 സ്ഥാനാര്‍ഥികള്‍ നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അവലോകനം ചെയ്ത് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), മഹാരാഷ്ട്ര ഇലക്ഷന് വാച്ച് എന്നിവര്‍ ചേര്‍ന്ന് പുറത്തുവിട്ട പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.Read More
ഗർഭച്ഛിദ്ര വിഷയത്തിൽ മതവിശ്വാസികളായ ആരോഗ്യപ്രവർത്തകർക്കും ആശുപത്രികൾക്കും എതിരെ നിലപാട് സ്വീകരിച്ച അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെതിരെ പ്രോ-ലൈഫ് ഗ്രൂപ്പുകൾ. മതപരമായ കാരണങ്ങൾ കൊണ്ട് ഗർഭച്ഛിദ്രത്തിനുള്ള ഇളവുകളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ ഗർഭച്ഛിദ്ര അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കമല ഹാരിസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അടിസ്ഥാന സ്വാതന്ത്ര്യത്തിൽ ഇളവുകൾ നൽകില്ലെന്നാണ് കമല ഹാരിസ് അഭിമുഖത്തിൽ പറഞ്ഞത്. ഗർഭച്ഛിദ്രത്തെ നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ അപഹരിക്കുന്ന പാപമായി കാണുന്ന, മതവിശ്വാസികളായ ഡോക്ടർമാർക്കും […]Read More
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വർദ്ധിച്ച തോതിലുള്ള അക്രമം, വിവേചനം, തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പുതിയ റിപ്പോർട്ട്. കത്തോലിക്കാ സംഘടനയായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി. എൻ.) ‘പീഡിപ്പിക്കപ്പെടുകയും മറന്നുപോകുകയും ചെയ്തോ?’ എന്ന പേരിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 2022 വേനൽക്കാലം മുതൽ 2024 വേനൽക്കാലം വരെ 18 രാജ്യങ്ങളിലെ ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ചുള്ള ആഗോളവും പ്രാദേശികവുമായ വിശകലനമാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, ഇന്ത്യ രാജ്യങ്ങളിലും ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള […]Read More
ചങ്ങനാശേരി: നിയുക്ത കര്‍ദ്ദിനാള്‍ മോൺ. ജോർജ് ജേക്കബ് കൂവക്കാട്ടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേ സമയം പ്രഖ്യാപനം നടന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്. നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്. ബംഗ്ലാദേശിന്റെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയും ചങ്ങനാശേരി […]Read More