ഹോ ചി മീന്‍ സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ ‘തലീത്ത കും’ എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് വഴി സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ […]