KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിക്കുന്ന വര്‍ഗ്ഗീയ അതിക്രമങ്ങള്‍: സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

സാഗര്‍ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദയിലുള്ള സെന്‍റ് ജോസ
ഫ് സ്കൂള്‍ ആക്രമിക്കപ്പെട്ട സംഭവം ഒരുമാസത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങള്‍
ക്ക് എതിരെ മധ്യപ്രദേശില്‍മാത്രം നടന്ന നാലാമത്തെ അതിക്രമമാണ്. പതിവുപോലെ
വ്യാജപ്രചാരണങ്ങളും വ്യാജവാര്‍ത്തകളുമാണ് ഇവിടെയും ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട്
അക്രമണത്തിന് വഴിയൊരുക്കിയത്. അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ സമൂഹ
മാധ്യമങ്ങള്‍ വഴിയായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബര്‍ ആറ് തിങ്കളാഴ്ച
ഉച്ചയോടെ ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരായ നൂറുകണക്കിന് അക്രമി
കളാണ് സെന്‍റ് ജോസഫ് സ്കൂളിലേയ്ക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്.
സ്കൂളിന്‍റെ ഗേറ്റും മതിലും ജനലുകളും വാതിലുകളും വാഹനങ്ങളും തകര്‍ത്ത അക്ര
മികള്‍ കടുത്ത ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മുമ്പ് പല അവസരങ്ങളിലും സംഭവി
ച്ചതുപോലെ മതപരിവര്‍ത്തനമെന്ന കുറ്റമാണ് ഇവിടെയും ആരോപിക്കപ്പെട്ടിരുന്നത്.
ആക്രമണത്തിന് വര്‍ഗീയ സംഘടനകള്‍ പദ്ധതിയിടുന്നതായി മനസിലാക്കിയ സ്കൂള്‍
അധികൃതര്‍ ജില്ലാ ഭരണകൂടത്തിനും പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയിരു
ന്നെങ്കിലും ഫലമുണ്ടായില്ല. അക്രമികളെ തടയാനോ അക്രമം ഒഴിവാക്കാനോ വ്യാജപ്ര
ചാരണങ്ങളില്‍ ഇടപെടാനോ അധികൃതര്‍ ശ്രമിക്കാതിരുന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഇത്തരം അതിക്രമങ്ങള്‍ ദിനം പ്രതിഉയരുന്ന ഇന്നത്തെ ഉത്തരേന്ത്യന്‍ സാഹചര്യങ്ങ
ളില്‍ ക്രിയാത്മകമായ സര്‍ക്കാര്‍ ഇടപെടലുകള്‍ അനിവാര്യമാണ്. ആര്‍ക്കും എന്തു
വിധത്തിലുള്ള വ്യാജവാര്‍ത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും കലാ
പങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന സ്ഥിതിക്ക് മാറ്റം ആവശ്യമാണ്. ഇന്ത്യയുടെ
ചരിത്രത്തില്‍ ഇന്നോളവും കാത്തുപാലിക്കപ്പെട്ടു പോന്നിട്ടുള്ള മതനിരപേക്ഷതയും
സാമുദായിക സൗഹാര്‍ദ്ദവും ഇല്ലാതാക്കാനുള്ള തല്‍പരകക്ഷികളുടെ ഗൂഢശ്രമങ്ങളെ
വേണ്ടിവന്നാല്‍ നിയമ നിര്‍മ്മാണത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേന്ദ്ര സം
സ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഐടി റൂള്‍സ് 2021 ശരിയായ രീതിയില്‍ പ്രാബ
ല്യത്തില്‍ കൊണ്ടുവന്ന് സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തെ നിയന്ത്രിക്കാനുള്ള
നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുകയും കുറ്റവാളികള്‍
മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം. രാജ്യത്തിന്‍റെ
സമാധാനം കെടുത്തുന്ന മതമൗലികവാദത്തിന്‍റെയുംതീവ്രവാദത്തിന്‍റെയും വേരോട്ടത്തെ
നിയന്ത്രിക്കാനുള്ള വലിയ ഉത്തരവാദിത്തം അതര്‍ഹിക്കുന്ന ഗൗരവത്തോടെ സര്‍ക്കാരു
കള്‍ ഏറ്റെടുക്കുകയും, സാധാരണക്കാര്‍ക്ക് സ്വൈര്യ ജീവിതവും, ന്യൂനപക്ഷ സമുദായ
ങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും വേണം.

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *