കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മീഷൻ ശിപാർശ ചെയ്തുവെന്ന് കരുതപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാരിന്റെ ഒരു അനൗദ്യോഗിക കത്ത് മാത്രമാണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ വേണ്ടത്ര കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയുമാണ് […]Read More
കാണാതാകുന്ന കുട്ടികളെകുറിച്ചുള്ള ദീപികയുടെ എഡിറ്റോറിയൽ പൊതുസമൂഹം ചർച്ച ചെയ്യേണ്ട ഒന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നും കാണാതായ കുട്ടികളിൽ അറുനൂറിലധികം കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി, 2025 ഡിസംബർ 5-ലെ ദീപികയുടെ എഡിറ്റോറിയൽ കെസിബിസി ജാഗ്രത കമ്മീഷൻ പ്രസിദ്ധീകരിക്കുന്നു. കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായ പതിനായിരത്തിലധികം കുട്ടികളിൽ അറുനൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ നടുക്കുന്നതാണ്. 20 വർഷം മുന്‍പ് ആലപ്പുഴയിലെ വീട്ടുമുറ്റത്ത് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ […]Read More
ഛത്തീസ്ഘട്ടിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്തും മതപരിവർത്തനവുമെന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായി ആറു ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും സെഷൻസ് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചില്ല. BNS 143 പ്രകാരം, മനുഷ്യക്കടത്ത് എന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നതിനാൽ കേസ് കൈകാര്യം ചെയ്യാൻ സെഷൻസ് കോടതിക്ക് അധികാരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിഷയം എൻഐഎ കോടതിക്ക് കൈമാറുകയാണുണ്ടായത്. മനുഷ്യക്കടത്ത് ചാർജ് ചെയ്യപ്പെട്ടാൽ കേസിന്റെ ഗൗരവം അനുസരിച്ച് കേസന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ആന്റി ഹ്യൂമൻ […]Read More
റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ജൂലൈ 25) തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) സഭയിൽ അംഗങ്ങളായ സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരി എന്നീ സന്യാസികളാണ് അറസ്റ്റിലായത്. സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ജോലിക്ക് എത്തിയ 19നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. […]Read More
ലെയോ 14- മന് പുതിയ മാര്‍പാപ്പാ. ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി കർദിനാൾ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലെയോ 14- മന് എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്. 2025 മെയ് 7- ന് ആരംഭിച്ച കോണ്‍ക്ലേവിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. വോട്ടവകാശമുണ്ടായിരുന്ന 133 കര്‍ദിനാൾമാരായിരുന്നു കോണ്‍ക്ലേവില്‍ സംബന്ധിച്ചത്. 2013 മാർച്ച് 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21- ന്, ഈസ്റ്ററിന്റെ പിറ്റേന്ന് തിങ്കളാഴ്ച, പ്രാദേശിക സമയം […]Read More
ഡോ. ഫാ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടർന്ന് സമ്മേളിച്ച കോൺക്ലേവ് 2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266 ആമത്തെ തലവനെ പ്രഖ്യാപിച്ചപ്പോൾ ലോകം മുഴുവൻ ആ വ്യക്തി ആരാണെന്നന്വേഷിക്കുകയായിരുന്നു. അന്നോളം സ്വന്തം രാജ്യമായ അർജന്റീനയ്ക്ക് പുറത്ത് ആർക്കുംതന്നെ പരിചിതനായിരുന്നില്ലാതിരുന്ന കർദ്ദിനാൾ ജോർജ്ജ് മാരിയോ ബർഗോളിയോ ആയിരുന്നു അത്. അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഒരുപക്ഷെ പലർക്കും ഇച്ഛാഭംഗം തോന്നിയിരിക്കണം. ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതിനേക്കാൾ പ്രായക്കൂടുതലുള്ള […]Read More
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിലാകും. ലോക്സഭയിൽ ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്ക്കുശേഷം 288-232 വോട്ടുകൾക്കു പാസാക്കിയ ബില്ലിന്റെ രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. എട്ടു മണിക്കൂർ നിശ്ചയിച്ച ചർച്ച ഫലത്തിൽ 12 മണിക്കൂർ നീണ്ടു. അതേസമയം, വഖഫ് ഭേദഗതിക്കു മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും […]Read More
ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി തുക വെട്ടിക്കുറച്ച സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി വിദ്യാഭ്യാസ – ജാഗ്രത കമ്മീഷനുകളുടെ സംയുക്ത പ്രസ്താവന പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 15000 രൂപ വീതം നൽകുന്ന മദർതെരേസ സ്കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് […]Read More
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ 14 മാറ്റങ്ങൾ നിർദേശിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം പാടെ തള്ളി. ബിജെപി തീരുമാനിച്ചാൽ ബിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ പാസാക്കും. വഖഫ് ഭേഗഗതി ബിൽ സംബന്ധിച്ച ജെപിസിയുടെ അന്തിമറിപ്പോർട്ട് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദംബിക പാൽ പറഞ്ഞു. ഇന്നലെയായിരുന്നു ജെപിസിയുടെ അവസാന യോഗം. […]Read More
റോം: ഇറ്റലിയിലെ ഏറ്റവും വിശ്വാസ്യതയുള്ള നേതാവ് ഫ്രാൻസിസ് മാർപാപ്പയാണെന്നു സർവേ. ഡെമോപോളിസ് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണു സർവേ നടത്തിയത്. ഈ മാസം നടന്ന സർവേയിൽ മൂവായിരത്തിലേറെ പേർ പങ്കെടുത്തു. ഇതിൽ 76 ശതമാനം പേർ മാർപാപ്പയുടെ നേതൃശേഷിയിൽ വിശ്വാസമർപ്പിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേർ തങ്ങൾ കത്തോലിക്കരാണെന്ന് വെളിപ്പെടുത്തി.Read More