അമൃത്സർ: ആരാധനാലയങ്ങളെയും വിശ്വാസകൂട്ടായ്മയെയും ലക്ഷ്യമിട്ടുള്ള ആക്രമണം വർദ്ധിക്കുന്നതിൽ ആശങ്കയറിയിച്ച് പഞ്ചാബിലെ ക്രൈസ്തവ സമൂഹം. കുറ്റക്കാർക്കെതിരെ കർക്കശ നടപടി വേണമെന്ന് അമൃത്സർ – ഛണ്ഡിഗഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ രൂപത (സിഎൻഐ), സാൽവേഷൻ ആർമി, മെത്തഡിസ്റ്റ് ചർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള മിശിഹാ മഹാസഭ ആവശ്യപ്പെട്ടു. അമൃത്സറിലെ അലക്സാണ്ട് ഹൈസ്കൂളിൽ നടന്ന പ്രതിഷേധയോഗത്തിൽ ഒട്ടേറെ വി ശ്വാസികളും സഭാപ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞദിവസം തരൺതരൺ ജില്ലയിലെ തകർപൂരിലുള്ള പള്ളിക്കുനേരേ നടന്ന ആക്രമണമാണ് ഒടുവിലത്തെ സംഭവം. മുഖം മൂടി ധരിച്ച നാലംഗസംഘം […]Read More
ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി തേടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ഒഡീഷ, ഛത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചുഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ ഹർജിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസംഭവങ്ങളും വെബ്പോർട്ടലുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നും യാഥാർഥ്യവുമായി […]Read More
മയക്കുമരുന്നിന്റെ വിപണനവും ഉപഭോഗവും കൂടുതൽ ഗൗരവമായി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ രൂക്ഷത മലയാളികൾ ഏറ്റവും വ്യക്തമായി മനസ്സിലാക്കിയതും ഈ ഒരു വർഷത്തിനിടയിൽ തന്നെയാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണ്. നാർക്കോട്ടിക് കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, വിദ്യാലയ പരിസരങ്ങളെ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ നടപടികൾ ഉചിതമാണ്. വിദ്യാലയങ്ങൾ, വ്യാപാര […]Read More
കേരളത്തിലെ സാധാരണക്കാരായ രണ്ടു പ്രധാന വിഭാഗങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തീരദേശവാസികളും കര്‍ഷകരുമാണ് ആ രണ്ടു വിഭാഗങ്ങള്‍. ഇരുകൂട്ടരുടെയും പ്രശ്നങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉടലെടുത്തതല്ല, മറിച്ച്, പതിറ്റാണ്ടുകളുടെ ചരിത്രമുള്ളവയാണ്. ഒറ്റപ്പെട്ടതും, ചെറിയ രീതിയിലുള്ളതുമായ പല ശ്രമങ്ങള്‍ പലപ്പോഴായി നടത്തിയെങ്കിലും ഭരണകൂടത്തിന്റെ ശ്രദ്ധ നേടിയെടുക്കാനോ, ഇടപെടലുകള്‍ നടത്താനോ കഴിയാതെ വരികയും കാലം കഴിയുംതോറും പ്രതിസന്ധികള്‍ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇരുകൂട്ടരും പ്രത്യക്ഷ സമര രംഗത്തേയ്ക്ക് സംഘടിതമായി ഇറങ്ങിയിരിക്കുകയാണ്. വിഴിഞ്ഞത്തെ പ്രതിസന്ധികള്‍ വളരെ രൂക്ഷമായ തീരശോഷണത്തിന് കേരളത്തിലെ തീരപ്രദേശങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു […]Read More
ഓഗസ്റ്റ് 21ന് വിശുദ്ധ കുർബ്ബാനക്കുള്ള യാത്രാമദ്ധ്യേ തട്ടിക്കൊണ്ടുപോകപ്പെട്ട നാല് സന്യസ്തരെ വിട്ടയച്ചെന്ന് അവർ അംഗങ്ങളായ സന്യാസസഭാവക്താക്കൾ അറിയിച്ചു. തെക്കൻ നൈജീരിയയിലെ ഇമു സ്റ്റേറ്റിൽ നിന്നാണ് യോഹാനസ് ന്വോഡോ, ക്രിസ്റ്റബെൽ എഷെമാസു, ലിബറേറ്റ ബമാലു, ബെനീറ്റ ആഗു എന്നീ സന്യസ്തരെ തട്ടിക്കൊണ്ടുപോയത്. സുരക്ഷിതമായി എത്രയും വേഗം അവർ തിരിച്ചെത്താൻ രണ്ട് ദിവസമായി തീക്ഷ്ണമായ പ്രാർത്ഥനകൾ ഉയരുന്നതിനിടയിലാണ് സന്യാസിനികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ജീസസ് ദി സേവ്യർ സന്യാസിനിസമൂഹം ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. " ഇന്ന് ഞങ്ങൾക്ക് അവിസ്മരണീയമായ […]Read More
തുറമുഖവികസനത്തിൻറെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖവികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾമൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമർഹിക്കുന്നതല്ല. കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ […]Read More
കേരളത്തിലെ ഭൂരിഭാഗം കൃഷിക്കാരും മത്സ്യ തൊഴിലാളികളുമുൾപ്പെടെയുള്ള മലയോര-തീരദേശ നിവാസികൾ നാളുകളേറെയായി സമരമുഖത്താണ്. ESZ, ബഫർ സോൺ പോലെയുള്ള അശാസ്ത്രീയമായ വനവത്കരണനയങ്ങൾ, കൃഷിയിടങ്ങളിലേക്കുള്ള കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം, വനം വകുപ്പിന്റെ ജനവിരുദ്ധ സമീപനങ്ങൾ, ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത് തുടങ്ങിയവയെല്ലാം കേരളത്തിലെമ്പാടുമുള്ള കൃഷിക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. അശാസ്ത്രീയമായ തുറമുഖ നിർമാണങ്ങളാലും ഖനന പ്രവർത്തനങ്ങളാലും, തീര സംരക്ഷണ മാർഗങ്ങളുടെ അഭാവങ്ങളാലും തീരപ്രദേശങ്ങൾ കടലെടുക്കുന്നത് മൂലവും, മത്സ്യബന്ധന രംഗത്തെ പ്രതിസന്ധികൾ മൂലവും കേരളത്തിലെ തീരദേശ മേഖലകളിലെ ജനങ്ങളും അനുഭവിക്കുന്ന വെല്ലുവിളികൾ അതീവഗുരുതരമാണ്. ജനവിരുദ്ധ സമീപനങ്ങൾ […]Read More
ന്യൂഡല്‍ഹി: രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെ യാഥാര്‍ത്ഥ്യം നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു വേണ്ടി ആഭ്യന്തര […]Read More
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ് മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ് മാസിയെയും മുറിവേറ്റ മൂന്ന് പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ […]Read More
കൊച്ചി : ബഫര്‍സോണ്‍ വിഷയത്തില്‍ 3.6.22 ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതലയേല്പിച്ചുകൊണ്ട് 10.8.22 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവാത്തതാണ്; ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതുമാകും. ആക്ഷേപങ്ങള്‍ സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ അറിയിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്ന് മാസം സമയത്തില്‍ ഇനി മൂന്ന് ആഴ്ച മാത്രം അവശേഷിക്കേ യാതൊരു തയ്യാറെടുപ്പും നടന്നതായി അറിവില്ല. ജനവാസ മേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് 10.8.22 ലെ ഉത്തരവില്‍ പറയുമ്പോഴും ജനവാസ […]Read More