കേരളസമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്കും വിദ്യാഭ്യാസ ആതുരശുശ്രൂഷാ മേഖലകൾക്കും അതിരറ്റ സംഭാവനകൾ നൽകിയിട്ടുള്ള ചരിത്രമാണ് കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങൾക്കുളളത്. ഇപ്പോഴും വിവിധ മേഖലകളിൽ ക്രൈസ്തവ സഭകൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. “ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി” തീരുകയെന്ന ക്രിസ്തുവിന്റെ കൽപ്പനയ്ക്കുള്ള പ്രത്യുത്തരമാണ് കേരളത്തിലെ ക്രൈസ്തവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും. ഇനിയും അത് അപ്രകാരം തന്നെയായിരിക്കും. എന്നാൽ, ഇക്കാലഘട്ടത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികളുണ്ട്. അവയെക്കുറിച്ചുള്ള ശരിയായ അവബോധം ക്രൈസ്തവർക്കുതന്നെ ഉണ്ടായിരിക്കുകയാണ് മുഖ്യമായ ആവശ്യം. അവയിൽ ഏറിയ […]
ക്രൈസ്തവ വിരുദ്ധതയിൽ വിരിയിച്ചെടുക്കുന്ന അധാർമിക ആശയങ്ങൾ
നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേർന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിർമ്മിച്ച ചലച്ചിത്രമാണ് "ലിറ്റിൽ ഹാർട്ട്സ്". മലയാള മാധ്യമങ്ങളും യൂട്യൂബർമാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ "പാതി വെന്ത വിഭവം" എന്ന രീതിയിൽ ശരാശരിയിൽ താഴെ നിൽക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകർ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകൾ. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള […]Read More
രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾക്കൂട്ട അക്രമങ്ങൾ, കള്ളക്കേസുകളിൽപ്പെടുത്തൽ, ദൈവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ […]Read More
മധ്യപ്രദേശിൽ, പ്രത്യേകിച്ച് ജബൽപൂർ രൂപതാ പരിധിയിൽ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ മാത്രം ജബൽപൂർ രൂപതയുടെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ (SCPCR) നേതൃത്വത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായ റെയ്ഡുകൾ നടത്തുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇതേ കാലയളവിൽതന്നെ മധ്യപ്രദേശിൽ സന്യാസ സമൂഹങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. നിരവധി വർഷങ്ങളായി […]Read More
വിശുദ്ധവാരത്തിന്റെ സമീപദിവസങ്ങളിൽ ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ്യുടെ ഒരു പ്രത്യേക ഉത്തരവ് വിവാദമായി മാറിയിരുന്നു. കേരളത്തിലെ ജയിലുകളിൽ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്ന സംഘടനകൾക്കും ഗ്രൂപ്പുകൾക്കും മുമ്പുണ്ടായിരുന്ന പ്രവേശനസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. കേരളത്തിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന കെസിബിസിയുടെ ജയിൽ മിനിസ്ട്രിയുടെ സംവിധാനങ്ങൾക്കുൾപ്പെടെ പ്രവർത്തന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് അതോടെ ഉടലെടുത്തത്. ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ കത്തോലിക്കാ സഭയുടെ തടവറ പ്രേഷിതത്വ സംഘടനകൾ കൂടുതൽ തീക്ഷ്ണതയോടെ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നവർക്കിടയിലേയ്ക്ക് കടന്നുചെല്ലുന്ന നാളുകളാണ് വിശുദ്ധവാരം. വിശുദ്ധവാരത്തിനു മുന്നോടിയായി ഇത്തരമൊരു […]Read More
ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം […]Read More
“എംപറർ എമ്മാനുവൽ”, “സ്പിരിറ്റ് ഇൻ ജീസസ്” തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്ക്കെതിരെ ശക്തമായ
സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന "എംപറർ എമ്മാനുവൽ", "സ്പിരിറ്റ് ഇൻ ജീസസ്" തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടും കേരളകത്തോലിക്കാ മെത്രാൻ സമിതി 2009ൽ പുറപ്പെടുവിച്ച ഇടയലേഖനം. 2009 സെപ്റ്റംബർ ഇരുപതാം തിയ്യതി കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ദിവ്യബലി മദ്ധ്യേ വായിച്ച ഇടയലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. മിശിഹായിൽ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, രണ്ടാം വത്തിക്കാൻ സൂനഹദോസിനു (1962-65) ശേഷം കത്തോലിക്കാ സഭയിൽ വിവിധങ്ങളായ ആത്മീയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ […]Read More
ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വിവിധ രീതികളിലുള്ള മുതലെടുപ്പുകൾ നടത്തുന്ന പ്രസ്ഥാനങ്ങൾ കേരളത്തിലുൾപ്പെടെ ചരിത്രത്തിൽ പലതുണ്ടായിട്ടുണ്ട്. 2005 ൽ ആരംഭിച്ച് ഇപ്പോൾ സാമൂഹിക, ക്രമസമാധാന പ്രശ്നങ്ങൾക്കൊണ്ട് വാർത്തകളിൽ ഇടംനേടിയ "എംപറർ എമ്മാനുവേൽ" അഥവാ, "സിയോൻ" എന്ന ഇരിഞ്ഞാലക്കുട, മുരിയാട് കേന്ദ്രീകരിച്ചുള്ള പ്രസ്ഥാനം "ഡൂംസ് ഡേ കൾട്ട്" ഗ്രൂപ്പുകൾക്ക് മികച്ച ഒരു ഉദാഹരണമാണ്. ആരംഭ ഘട്ടം മുതൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജാഗ്രത നിർദ്ദേശങ്ങൾ കേരളകത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകുകയുണ്ടായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങളും അവയുടെ […]Read More
റെയിൻബോ ഫ്ലാഗും, വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ
സമീപകാലത്ത്, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങളുടെ വെളിച്ചത്തിൽ LGBT കമ്മ്യൂണിറ്റിയും അവരുടെ അവകാശവാദങ്ങളും, സ്വവർഗ്ഗ വിവാഹവും തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾക്ക് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നും, കത്തോലിക്കാ സഭ അത്തരം ആവശ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങൾ ഉയർന്നുകാണാറുണ്ട്. സഭയുടെ പ്രബോധനങ്ങളും പാരമ്പര്യങ്ങളും തിരുത്തിക്കുറിക്കാനുള്ള ചിലരുടെ വ്യഗ്രതയാണ് അത്തരം ചില ആശയപ്രചാരണങ്ങളിലൂടെ വെളിപ്പെടുന്നത്. എന്നാൽ, എക്കാലവും സഭയ്ക്ക് ഇത്തരം വിഷയങ്ങളിൽ വ്യക്തവും കൃത്യവും അചഞ്ചലവുമായ നിലപാടുകളാണ് ഉളളത്. ഈ വിഷയത്തിലുള്ള ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം, […]Read More
ഹിജാബ്, ബുർഖ വിവാദങ്ങൾ കേരളത്തിന്റെ സ്വൈര്യം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. ഗ്രാമീണമേഖലകളിലുള്ള സ്കൂളുകളിലും കവലകളിലും മുതൽ ഭരണതലങ്ങളിലും കോടതി വരാന്തകളിലും ഹിജാബ് ഇന്ന് ചൂടേറിയ ഒരു ചർച്ചാ വിഷയമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലോളം സ്കൂളുകളുമായി ബന്ധപ്പെട്ട് ഹിജാബ് സംബന്ധിച്ച പ്രക്ഷോഭങ്ങൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലെയും വിഷയങ്ങൾ പഠിച്ചപ്പോൾ കൃത്രിമമായും കരുതിക്കൂട്ടിയും സൃഷ്ടിക്കപ്പെട്ട വിവാദങ്ങളാണെന്നാണ് മനസിലാക്കാനായത്. ഇറാൻ പോലുള്ള മുസ്ളീം രാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ സമരവുമായി യുവതികൾ നിരത്തിലിറങ്ങുന്ന അതേ കാലത്ത് അത്തരമൊരു വേഷവിധാനം […]Read More