ഒക്ടോബർ രണ്ട് ഞായറാഴ്ച അപ്രതീക്ഷിതമായി പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച സർക്കാർ നടപടിയോട് ആദ്യഘട്ടത്തിൽ കേരള കത്തോലിക്കാ സഭ പ്രതിഷേധിക്കുകയും, പ്രതിഷേധം ഭരണനേതൃത്വം വകവയ്ക്കാതിരുന്ന സാഹചര്യത്തിൽ മെത്രാൻ സമിതി പ്രതികരിക്കുകയുമുണ്ടായി. അതേത്തുടർന്ന് ക്രൈസ്തവരുടെ ഞായറാഴ്ച ആചരണത്തെ അവഹേളിച്ചുകൊണ്ടും കത്തോലിക്കാ സഭയെയും നേതൃത്വത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധിപ്പേരാണ് രംഗത്തുവന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നടന്ന ചർച്ചകൾ സഭയെയും ക്രൈസ്തവ വിശ്വാസത്തെയും കരിവാരിത്തേയ്ക്കുക ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. സമൂഹനന്മ മാത്രം കാംക്ഷിച്ചുകൊണ്ട് നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഒരു […]
ക്രൈസ്തവ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ അവബോധത്തെക്കുറിച്ചും സമുദായ ബോധത്തെക്കുറിച്ചും അത്തരത്തില്‍ സഭയില്‍ വരേണ്ട ചില മാറ്റങ്ങളെക്കുറിച്ചും പ്രഗത്ഭ പണ്ഡിതനും ചരിത്രകാരനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോണ്‍ കച്ചിറമറ്റം സംസാരിക്കുന്നു. ക്രൈസ്തവരായ യുവജനങ്ങള്‍ക്ക് രാഷ്ട്രീയാവബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അക്കാമ്മ ചാണ്ടി, ആനി ബസന്റ്, ഷെവ. സിജെ വര്‍ക്കി, എംഒ ജോസഫ് നെടുംകുന്നത്ത്, കുഞ്ഞിത്തൊമ്മന്‍, എംഎം വര്‍ക്കി, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയ പഴയകാല രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകരൊക്കെ കടന്നുപോയ വഴികളും അവരുടെ അര്‍പ്പണമനോഭാവവും ഈ കാലഘട്ടത്തിലെ […]Read More
കഴിഞ്ഞ ചില ദിവസങ്ങളായി ക്രൈസ്തവ സമൂഹത്തിന്റെയും വിശ്വാസ ത്തിന്റെയും, കത്തോലിക്കാസഭയുടെയും സഭാനേതൃത്വത്തിന്റെയും വിവിധ തലങ്ങള്‍ ഒരിക്കല്‍ക്കൂടി നിരന്തര ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി മാറിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ വിവിധ ചര്‍ച്ചാവിഷയങ്ങളും, മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രമുഖ വിഷയങ്ങളും പരിശോധിച്ചാല്‍ ടോപ്പ് റേറ്റഡ് ആയി നില്‍ക്കുന്നത് ഇത്തരം വിഷയ ങ്ങളാണ് എന്ന് കാണാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സഭയുമായി ബന്ധപ്പെട്ട വാര്ത്തകളിലെല്ലാംതന്നെ ഇതേരീതിയിലുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിടുംതോറും സാഹചര്യ ങ്ങള് കൂടുതല്‍ സങ്കീര്‍ണമായി മാറുന്നു എന്നുള്ളതിനാല്‍ കൂടുതല്‍ ഗൗരവമായി […]Read More
ഭരണകൂടങ്ങളുടെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ക്കെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം
ഡല്‍ഹി ലാഡോസറായി അന്ധേരിയ മോഡിലുളള സീറോമലബാര്‍ ദേവാലയം കഴിഞ്ഞ ജൂലൈ 12ന തകര്‍ത്തതിനെതിരെയുള്ള പ്രതിഷേധം വ്യാപകമായിരുന്നു. ഒപ്പം, ദൗര്‍ഭാഗ്യകരമായ ആ സംഭവത്തെ ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണങ്ങളും പ്രചരിക്കുകയുണ്ടായി. ഇത്തരം രണ്ട് ആശയ പ്രചാരണങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കത്തോലിക്കാ സമൂഹത്തില്‍ തന്നെ പല രീതിയില്‍ നടക്കുന്നതായി കാണുന്നത് വളരെ ദുഃഖകരമാണ്. അത്തരം പ്രചാരണങ്ങളും വാഗ്വാദങ്ങളും പലപ്പോഴും സഭയുടെ ഐക്യത്തെ യും നിഷ്പക്ഷ നിലപാടുകളെയും ചോദ്യം ചെയ്യുന്നതായി കാണുന്നതും ആശങ്ക ജനിപ്പിക്കുന്നു. ലാഡോസറായി ലിറ്റില്‍ ഫ്ളവര്‍ ഇടവക ആ ഭൂമി പണംകൊടുത്ത് […]Read More
2020 നവംബർ മാസം സംസ്ഥാന മന്ത്രിസഭായോഗം ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനായി ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കമാണ്. 2005ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ദോപദേശങ്ങൾക്കായി പാലൊളി മുഹമ്മദ്കുട്ടി കമ്മീഷനെ കേരള സർക്കാർ നിയോഗിക്കുകയും ചെയ്തു. തുടർന്ന്, പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ റിപ്പോർട്ടിന് അനുസൃതമായാണ് മുസ്ലിം ക്ഷേമ പദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും […]Read More