ഇന്നത്തെ സാമൂഹിക രാഷ്ട്രീയ നേതൃസംവിധാനങ്ങളില്‍ നിന്ന് മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ അപ്രത്യക്ഷമാകുന്നു എന്നുള്ളത് വ്യക്തമാണ്. സമഗ്രതയുടെയും പാരസ്പര്യത്തിന്റെയും ശ്രേഷ്ഠ മൂല്യ ങ്ങളുടെ അടിത്തറയിലുറപ്പിക്കപ്പെട്ട ഒരു മഹത്തായ ഭരണഘടനയിലും, ജനാധിപത്യമെന്ന ഉത്കൃഷ്ട ഭരണരീതിയിലും നാം അഭിമാനിക്കുന്നു. എന്നിരുന്നാലും, ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ദര്‍ശ നങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്നതിലും, നയങ്ങള്‍ രൂപീകരിക്കുന്നതിലും നമ്മുടെ രാഷ്ട്രനേതാക്കന്മാര് പരാജയപ്പെടുന്നതായി കാണുന്നു. അതി ന് മികച്ച ഉദാഹരണം കേരളം തന്നെയാണ്. സാമാന്യജനത്തിന്റെ ദുരിതങ്ങള്‍ അറിയുകയോ, അവയ്ക്ക് പരിഹാരം കണ്ടെത്തുകയോ ചെയ്യാതെ, പുരോഗതിയുടെയും വികസനത്തിന്റെയും പേരില്‍ വീണ്ടും […]
Jagratha Commission
March 1, 2022
ജനങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ ഭാഗത്തു നിന്നും ചിന്തിച്ചുകൊണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണ്ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടകം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ മൂലം അനേക കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള […]Read More