26 ആഴ്ച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം "ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?" എന്നായിരുന്നു. ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് […]
ലഹരി വ്യാപനം അപകടകരമായ നിലയിൽ, കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾ ശക്തമായ ഇടപെടലുകൾക്ക്
ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ […]Read More
മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം – ജൂൺ 26 സമീപകാലങ്ങളായി കേരളം ഏറ്റവുമധികം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മയക്കുമരുന്ന് വ്യാപനം. സർക്കാർ മുതൽ, മാധ്യമങ്ങളും, സംഘടനകളും, സ്ഥാപനങ്ങളും വരെ ലഹരി വ്യാപനത്തിന് എതിരായുള്ള പ്രചാരണപരിപാടികൾ ഏറ്റെടുത്ത് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ബോധവൽക്കരണ പരിപാടികളാണ് പ്രധാനം. ലഹരിയെ പ്രതിരോധിക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സജ്ജരാക്കുകയാണ് അത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ലഹരി വ്യാപനം ചെറുക്കാനുള്ള പദ്ധതികൾ സർക്കാരും വിഭാവനം ചെയ്യുന്നു. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകളുടെ […]Read More
കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളസമൂഹത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയ പദമാണ് “ലൗജിഹാദ്”. ആ പദത്തിൻറെ സാങ്കേതികത, വിഷയത്തിൻറെ യാഥാർത്ഥ്യം, അതിൻറെ ഗൗരവം മുതലായവയൊക്കെ വിവിധ തലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികമായി ആ പദത്തിന് നിലനിൽപ്പുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഇത്തരമൊരു പ്രതിസന്ധിയുടെ യാഥാർഥ്യം എന്താണ് എന്നുള്ളതുതന്നെയാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടതായുള്ളത്. എന്നാൽ, എപ്രകാരം ഈ വിഷയത്തെ സമീപിക്കണമെന്നുള്ളതിന് വ്യക്തതയില്ലാത്തവരാണ് മലയാളികളിൽ ഏറെയും. തീവ്ര ഇസ്ലാമിക – തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുടെ ഏറ്റുമുട്ടലുകൾക്കിടയിൽ ഉയരുന്ന ചില ആരോപണങ്ങളിൽ […]Read More
ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും. ഉള്ളത് ഉള്ളതുപോലെ പറയാൻ മാധ്യമങ്ങളെ ഇവിടെ എത്രപേർ ഉപയോഗിക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഉള്ളതും ഇല്ലാത്തതും ഭാവനയും എല്ലാം ഇടകലർത്തിയുള്ള "മാധ്യമധർമ്മ"ത്തിനും അത്തരം "കലാസൃഷ്ടി"കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്. സ്ഥാപിത […]Read More
ഭരണകൂടങ്ങളുടെ വിവിധ പ്രവർത്തനപദ്ധതികളിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ്. അവയിൽ പ്രധാനമാണ് മാലിന്യ ശേഖരണത്തിനും ശാസ്ത്രീയമായ സംസ്കരണതിനുമുള്ള സംവിധാനങ്ങൾ. കാലങ്ങളായി തുടരുന്ന കൊച്ചിയിലെ മലിനീകരണ പ്രശ്നവും ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ പ്രതിസന്ധികളും അടിയന്തിരമായി പരിഹരിക്കപ്പെടുന്നതോടൊപ്പം കേരളത്തിന്റെ വിവിധ മേഖലകളിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെയും മലിനീകരണ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഏറ്റവും ഉയർന്ന പരിഗണന നൽകി കൈകാര്യം ചെയ്യപ്പെടേണ്ട മാലിന്യ സംസ്കരണ വിഷയത്തെ ഉദാസീനതയോടെ സമീപിക്കുന്ന ഭരണകൂടനിലപാടുകൾ പ്രതിഷേധാർഹവും […]Read More
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷൻ: ഭേദഗതികൾ അനിവാര്യം
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച്നിർണ്ണായകമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് കേരള ഹൈക്കോടതി. വിദേശ ജോലിയുടെ ഇടവേളയിൽ നാട്ടിലെത്തി വിവാഹിതരാകുന്ന യുവജനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഒരുമാസത്തെ നോട്ടീസ് പിരീഡ് ആവശ്യമുണ്ടോ എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചിരിക്കുന്നത്. കോടതിയുടെ നിരീക്ഷണം യുക്തവുമാണ്. 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് വിഭാവനം ചെയ്തിരിക്കുന്നത് മതാചാരങ്ങൾക്ക് അതീതമായി വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്കും മതാന്തര വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ്. ഏതെങ്കിലും മതങ്ങളുടെ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നവർക്കുവേണ്ടി ഹിന്ദു, മുസ്ലീം, […]Read More
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യണം എന്നത് വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങൾ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ എല്ലാ മുന്നണി നേതൃത്വങ്ങളോടും ഉന്നയിച്ച ആവശ്യമായിരുന്നു. ന്യൂനപക്ഷവകുപ്പിന്റെ ചുമതല ഏതെങ്കിലും ക്രൈസ്തവനെ ഏൽപ്പിക്കണമെന്നോ ക്രിസ്ത്യാനികൾക്കു മാത്രം പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നോ ക്രൈസ്തവപ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ന്യൂനപക്ഷ ക്ഷേമവകുപ്പ് നിഷ്പക്ഷവും നീതിപൂർവകവുമായി എല്ലാ വിജ്ഞാപിത ന്യൂനപക്ഷങ്ങളെയും തുല്യമായി പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്നും അതിന് മുഖ്യമന്ത്രിതന്നെ അത് കൈകാര്യം ചെയ്യണമെന്നും മാത്രമായിരുന്നു കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ പൊതുവായ ആവശ്യം. പിണറായി […]Read More
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുകയും അപാകതകൾ പരിഹരിക്കുകയും വേണം. ഇന്ത്യയിൽ മത വ്യത്യാസമില്ലാതെ പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും സ്വതന്ത്രമനസോടെ വിവാഹിതരാകാൻ അനുവാദം നൽകുന്ന നിയമമാണ് സ്പെഷ്യൽ മാര്യേജ് ആക്ട് 1954. രജിസ്ട്രേഷൻ വകുപ്പിന് കീഴിലുള്ള രജിസ്ട്രാർ ഓഫീസുകളിലാണ് ഈ നിയമപ്രകാരമുള്ള വിവാഹ രജിസ്ട്രേഷനും നടക്കുന്നത്. ഏതൊരു സംസ്ഥാനത്തെയും ഏതെങ്കിലും ഒരു രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ മുപ്പത് ദിവസമെങ്കിലും താമസിച്ചതായി തെളിയിക്കുന്ന രേഖ ഹാജരാക്കിയാൽ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് […]Read More
കേരളത്തിലെ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ
ക്രിസ്തുവില്‍ പ്രിയമുള്ള വൈദികരേ, സന്യസ്തരേ, സഹോദരീ സഹോദരന്മാരേ, മയക്കുമരുന്ന് വിപണനവും ഉപഭോഗവും സംബന്ധിച്ച് ഈ അടുത്ത നാളുകളിലായി പുറത്തുവന്നുകൊണ്ടിരി ക്കുന്ന വിവരങ്ങള്‍ നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചഉജട (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നത് 27,072 പേരാണ്. ജനസംഖ്യയുടെ കാര്യത്തില്‍ പതിമൂന്നാം സ്ഥാനമുള്ള കേരളസംസ്ഥാനം ലഹരിസംബന്ധമായ കേസുകളുടെ […]Read More