KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് ബഫർസോൺ വിഷയത്തിൽ നിവേദനം നൽകി.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ശ്രീ ബുപേന്ദ്ര യാദവിന് ബഫർസോൺ വിഷയത്തിൽ കേരളത്തിലെ മലയോര കർഷകജനതയുടെ ആശങ്കകൾ അടങ്ങിയ നിവേദനം നൽകി. കെ സി ബി സി യുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, ഇടുക്കി രൂപതയുടെ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, കേരള കർഷക അതിജീവന സംയുക്ത സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ, സംസ്ഥാന കമ്മറ്റി അംഗം ശ്രീ വി സി സെബാസ്റ്റ്യൻ, ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ എന്നിവർക്കുമിയി കുമളിയിൽ അനുവദിച്ച കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബേ  സന്നിഹിതരായിരുന്നു. ആശങ്കകളകറ്റാനുള്ള  ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പുനല്കിയ മന്ത്രി സംസ്ഥാന സർക്കാർ തലത്തിൽ സത്വര ഇടപെടലുകൾ അനിവാര്യമാണെന്നും ഓർമ്മിപ്പിച്ചു.

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *