KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ബെനഡിക് പതിനാറമന്‍ പാപ്പയ്ക്ക് കെസിബിസിയുടെ പ്രണാമം

ബനഡിക്ട് പതിനാറമന്‍ മര്‍പാപ്പയ്ക്ക്  ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളകത്തോലിക്കാ സഭ.  പാലാരിവട്ടം പിഒസിയില്‍ നടന്ന അനുസ്മരണസമ്മേളത്തില്‍ കെസിബിസിയുടെ വൈസ് പ്രസിഡന്‍റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബനഡിക്ട് പാപ്പയുടെ ഛായാ ചിത്രത്തില്‍  പുഷ്പാര്‍ച്ചന നടത്തി, തുടര്‍ന്നു പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അജപാലകനായ ദൈവശാത്രജ്ഞമായിരുന്നു ബനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയെന്നും വിഭാഗിക ചിന്തകള്‍ ഇല്ലാതാക്കി സഭയുടെ ഐക്യത്തിനുവേണ്ടി  പാപ്പ നിരന്തരം  പരിശ്രമിച്ചിരുന്നവെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ ചിന്തകളും  ജീവിതരീതികളും പ്രബോധനങ്ങളും  വിശ്വാസജീവിതത്തെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നും അദ്ദേഹം പറഞ്ഞു.  ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ്  മാര്‍ തിയോഫിലസ്, ജസ്റ്റിസ് സി.ജെ അബ്ദുള്‍ റഹിം, പ്രഫ. കെ.വി തോമസ്, ഡോ. ജോര്‍ജ്ജ് തയ്യില്‍ , കെ.സിബിസി ‍ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് .ജി. പാലയ്ക്കാപ്പള്ളി, ഫാ. ടോണി കോഴിമണ്ണില്‍, ‍ഡോ. എം.സി ദിലീപ്കുമാര്‍, റവ.‍ഡോ.സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

 

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *