KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

കെ. സി. ബി. സി. വയനാട്, വിലങ്ങാട് സുസ്ഥിര പുനരധിവാസ പദ്ധതി – ലോഗോ പ്രകാശനം ചെയ്തു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്കാ മെത്രാൻസമിതി സംസ്ഥാന സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി – ‘വേവ്‌സ്’ (വയനാട് ആന്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആന്റ് സപ്പോർട്ട്‌സ്) ന്റെ ലോഗോ കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, അഡ്വ. വി. ബി. ബിനു എന്നിവർ സംബന്ധിച്ചു.

സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരള സോഷ്യൽ സർവീസ് ഫോറം കല്പറ്റ ആസ്ഥാനമായി ഓഫീസ് തുറന്നു പ്രവർത്തിച്ചുവരികയാണ്. ഏജൻസികളായ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് എന്നിവയുടെകൂടി പങ്കാളിത്തത്തോടെ പുനരധിവാസ മേഖലയിലെ സാമൂഹ്യപ്രവർത്തന സംഘടനകളായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ശ്രേയസ്സ്, ജീവന, മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി, സെന്റർ ഫോർ ഓവറോൾ ഡെവലപ്‌മെന്റ് എന്നിവയിലൂടെയാണ് കത്തോലിക്കാ സഭ പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സോഷ്യൽ സർവീസ് ഫോറം വേവ്‌സ് പദ്ധതി നടപ്പിലാക്കുന്നത്.

പുതിയ നൂറ് ഭവനങ്ങളുടെ നിർമാണം, ഗൃഹോപകരണങ്ങൾ നല്കൽ, ജീവനോപാധി പ്രദാനം ചെയ്യൽ, ഇതര സമാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പുനധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സഭ പ്രധാനമായും നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *