ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി സി
മുനമ്പത്തെ ജനതയുടെ അവകാശത്തിനൊപ്പം, ഭരണഘടനയും സാമൂഹിക നീതിയും പരിരക്ഷിക്കപ്പെടണം എന്നതാണ് മുനമ്പം – വഖഫ് നിയമ വിഷയത്തിൽ കേരള കത്തോലിക്കാ സഭയുടെ നിലപാട്. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള വഖഫ് നിയമത്തിലെ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുന്നതിന് അനുകൂലമായ നിലപാട് കേരളത്തിൽനിന്നുള്ള എംപിമാർ സ്വീകരിക്കണമെന്നും നിയമ ഭേദഗതിയെ അനുകൂലിച്ച് പാർലമെന്റിൽ വോട്ട് ചെയ്യണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നു. ഇത്തരം കടന്നുകയറ്റങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും നിയമപരിഷ്കരണം ആവശ്യമാണ്.
ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി സി
കൊച്ചി: വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.
മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംക്കാര്‍ക്കു ഭൂമി വിറ്റ ഫറൂഖ് കോളേജു തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യുവാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ക്ലീമീസ് കതോലിക്കാ ബാവ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് അലക്സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടു.
https://kcbcjagratha.org/wp-content/uploads/2025/03/29.03.2025-PRESS-RELEASE.pdf