തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മീഷനാകും മുനമ്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക. എന്‍ക്വയറി കമ്മീഷന് ആക്ട് അനുസരിച്ചാണ് ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിക്കുമെന്നും മ്രന്തിമാരായ പി. രാജീവ്, കെ. രാജന്, വി. അബ്ദുറഹ്മാന് എന്നിവര്‍ […]
കൊച്ചി: വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്. വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് […]Read More
മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകും: കെസിബിസി അധ്യക്ഷൻ മോറാൻ
കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കോസ് മുനമ്പം സമരപ്പന്തലിലെത്തി. മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് സമരവേദിയിൽ സംസാരിച്ച അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക് വേണ്ടതെന്നും സമ്പൂർണ്ണമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുവരെ സമരം ചെയ്യുമെന്നും ആ സമരത്തിന് കേരളകത്തോലിക്കാ സഭയുടെയും സകല സുമനസുകളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്നും കർദ്ദിനാൾ ക്ളീമിസ് പറഞ്ഞു. വഖഫ് നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന […]Read More
ചങ്ങനാശേരി: സെന്റ മേരീസ് മ്രെതാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ അനേകായിരങ്ങള്‍ പങ്കുചേര്‍ന്ന ഭക്തിസാന്ദ്രമായ തിരുക്കര്‍മങ്ങളുടെ ചൈതന്യത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. വിദേശത്തുനിന്നുള്‍പ്പെടെ ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും പങ്കെടുത്ത പ്രൗഡമായ സ്ഥാനാരോഹണച്ചടങ്ങിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. വിരമിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായി. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ ചടങ്ങില്‍ ആര്‍ച്ച് ഡീക്കനായിരുന്നു. ഇന്നലെ രാവിലെ ഒമ്പതിന് […]Read More
കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിൻമേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുന പരിശോധിക്കാൻ സാധ്യത ഒരുക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അവരെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ല. മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച്ബിഷപ്പ് പ്രത്യേക യോഗം വിളിച്ചു കൂട്ടിയത്. കൗൺസിൽ ഫോർ […]Read More
ലൈസൻസില്ലാത്ത വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ എണ്ണം പെരുകുന്നു. നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ.
തിരുവനന്തപുരം: കമ്പോഡിയയിലെ ജോലി തട്ടിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്കാണ് സർക്കാരിനെ നയിക്കുന്നത്. വിദേശ പഠനം, തൊഴിൽ സംബന്ധമായ വിസ വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തുന്ന ഏജൻസികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സമഗ്രമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺസൾട്ടേഷൻ യോഗം വിലയിരുത്തി. കേരളത്തിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരത്തോളം റിക്രൂട്ട്മെന്റ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. സംസ്ഥാന തലത്തിൽ യുക്തമായ നിയമനിർമ്മാണത്തിനുള്ള സാദ്ധ്യതകൾ ആരായാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. നോർക്ക, ആഭ്യന്തര, നിയമ […]Read More
കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം – വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ ഈ വലിയ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ […]Read More
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്കാ മെത്രാൻസമിതി സംസ്ഥാന സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി – ‘വേവ്സ്’ (വയനാട് ആന്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്മെന്റ്സ് ആന്റ് സപ്പോർട്ട്സ്) ന്റെ ലോഗോ കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ […]Read More
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ: കാലതാമസം വഞ്ചനാപരം എന്ന് കെസിബിസി
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് […]Read More
വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരം; കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പടണം: കെസിബിസി ജാഗ്രത
കാസർഗോഡ് സ്വദേശിയായ ഒരു വ്യക്തി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അതീവ ദൗർഭാഗ്യകരവും വേദനാജനകവുമാണ്. കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങൾ. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വർഗ്ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാൻ കൂട്ടുനിൽക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും […]Read More