കൊച്ചി: സാമൂഹിക ഗതിവിഗതികളെ തിരിച്ചറിഞ്ഞ് മൂല്യസംസ്കാരത്തിന്റെ കാവല്ഭടന്മാരായിnവര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍. ശരിയായി രൂപീകരിക്കപ്പെട്ട മന:സാക്ഷിയുടെ സ്വരം തിരിച്ചറിഞ്ഞാണ് അധ്യാപകര്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു പ്രവര്‍ത്തനശൈലിnനാം രൂപപ്പെടുത്തണം. മൂല്യങ്ങളെക്കുറിച്ച് അറിവും പരിശീലനവും നേടേണ്ടതുമുണ്ട്. സമൂഹത്തിലെnതിന്മകള്ക്കെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അധ്യാപകര്‍ക്ക് കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്nഎന്ന കാര്യം അധ്യാപകര്‍ മറന്നുപോകരുതെന്ന് ബിഷപ്പ് വ്യക്തമാക്കി. കേരള കാത്തലിക് ടീച്ചേഴ്സ്nഗില്‍ഡ് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസി യില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന് ചെയര്മാന് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. […]