മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം: സാഗർ രൂപതയിലെ ഹോസ്റ്റലുകളെല്ലാം അടച്ചുപൂട്ടി
സി. മെറീന എസ്ജെ (സാഗർ രൂപത) രണ്ടര വർഷം മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരി എന്ന സ്ഥലത്തുള്ള ആദിവാസി പെൺകുട്ടികൾക്കായുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഞാൻ സേവനം ചെയ്തിരുന്നത്. ഹോസ്റ്റലിന് പുറമെ, സോഷ്യൽ സർവീസ് അപ്പൊസ്തലേറ്റിന്റെ പ്രവർത്തനങ്ങളും ഞങ്ങൾക്ക് അവിടെയുണ്ടായിരുന്നു. ആറാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളായിരുന്നു അവിടെയുണ്ടായിരുന്നത്. 2021 നവംബർ എട്ടിന് ഞാനും ഒരു ജൂനിയർ സിസ്റ്ററും മാത്രം കോൺവെന്റിൽ ഉണ്ടായിരുന്നപ്പോൾ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഒരു സംഘം പുരുഷന്മാർ അപ്രതീക്ഷിതമായി അവിടേയ്ക്ക് എത്തി. സന്ദർശകർ എത്തിയിരിക്കുന്ന […]