ഈ ഭേദഗതി വനംവകുപ്പിന്റെ അമിതാധികാര പ്രയോഗത്തിന്
അഡ്വ. എ.സി. ദേവസ്യ (ഹൈക്കോടതി അഭിഭാഷകൻ) നിലവിൽ വനത്തിനോടു ചേർന്ന് താമസിക്കുന്ന കൃഷിക്കാരുടെയും അതുപോലെ വിനോദസഞ്ചാരികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയാണു വനം വകുപ്പും സർക്കാരും നിർദിഷ്ട വനനിയമ ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഭേദഗതി നിർദേശങ്ങളിലെ ബി(എ)യിൽ പരാമർശിക്കുന്നത്, വനത്തിലൂടെയുള്ള പുഴയിലെയും തടാകത്തിലെയും മീൻപിടിത്ത നിരോധനം സംബന്ധിച്ചാണ്. ഭേദഗതി ഒരു കാരണവശാലും അനുവദനീയമല്ല. പുഴയുടെ ഒരു വശം പട്ടയമുള്ള വസ്തുക്കളും മറുവശം ഫോറസ്റ്റുമായുള്ള സ്ഥലങ്ങളുണ്ട്. ഫോറസ്റ്റിനു പുഴയിൽ യാതൊരു അവകാശവുമില്ല. നിയമം പാസായാൽ ഡാം തുടങ്ങിയ സ്ഥലങ്ങളിൽനിന്നു മീൻ പിടിക്കാൻ സാധിക്കാതെ വരും. […]